കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിലും പാലാരിവട്ടം: താവം പാലത്തിലെ കുഴികള്‍ ആരുമറിയാതെ അടയ്ക്കാന്‍ ശ്രമം

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: പാപ്പിനിശേരി താവം റെയില്‍വേ മേല്‍പാലത്തിലെ കുഴികള്‍ ആരുമറിയാതെ അടയ്ക്കാന്‍ കരാര്‍ കമ്പനിക്കാരുടെ ശ്രമം. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് പാലത്തിലെ വിള്ളലടക്കുന്നതിനായി സിമന്റ് മിശ്രിതവുമായി കരാര്‍ കമ്പനിയുടെ തൊഴിലാളികളെത്തിയത്. മേല്‍പ്പാലത്തിന്റെ എക്‌സ്പാന്‍ഷന്‍ ജോയിന്റുകളിലെ തകര്‍ന്ന ഭാഗങ്ങളിലെ വിള്ളലുകള്‍ ഇല്ലാതാക്കാനാണ് സിമന്റ് മിശ്രിതം കുഴികളില്‍ നിറച്ചത്.

ഹാഗിബിസ് കൊടുങ്കാറ്റ് ഭീതിയിൽ ജപ്പാൻ; മണിക്കൂറിൽ 216 കിലോമീറ്റർ വേഗത, കനത്ത മഴയും മണ്ണിടിച്ചിലുംഹാഗിബിസ് കൊടുങ്കാറ്റ് ഭീതിയിൽ ജപ്പാൻ; മണിക്കൂറിൽ 216 കിലോമീറ്റർ വേഗത, കനത്ത മഴയും മണ്ണിടിച്ചിലും

കഴിഞ്ഞ ദിവസം വരെ പാലത്തിലെ മിക്ക എക്‌സാപന്‍ഷന്‍ ജോയിന്റുകളും തകര്‍ന്ന് കമ്പികള്‍ പുറത്ത് കണ്ടു തുടങ്ങിയിരുന്നു. നിര്‍മ്മാണം പൂര്‍ത്തിയായി ആദ്യ വര്‍ഷം മുതല്‍ ഈ രീതിയില്‍ തകരുകയും പലതവണ അറ്റകുറ്റപ്പണി നടത്തുകയും ചെയ്തിട്ടുണ്ട്. ആഴ്ചകള്‍ കൊണ്ട് കോണ്‍ക്രീറ്റ് തകര്‍ന്ന് വിള്ളലും കമ്പിയും വീണ്ടും പ്രത്യക്ഷപ്പെടും. രണ്ട് മാസം മുന്‍പ് എക്‌സ്പാന്‍ഷന്‍ ജോയിന്റുകളിലെ വിള്ളലുകള്‍ അടയ്ക്കാന്‍ ശ്രമം നടന്നിരുന്നെങ്കിലും പരാജയപ്പെട്ടു.

thavam

പ്രത്യേക കോണ്‍ക്രീറ്റ് രാസ മിശ്രിതം കൊണ്ട് ശാസ്ത്രീയ രീതിയിലാണ് എക്‌സ്പാന്‍ഷന്‍ ജോയിന്റുകള്‍ ബലപ്പെടുത്തേണ്ടത്. എക്‌സ്പാന്‍ഷന്‍ ജോയിന്റുകളിലെ കുഴിയില്‍ വീണ് വന്‍ ശബ്ദത്തോടെയാണ് വാഹനങ്ങള്‍ ഇപ്പോഴും കടന്നുപോകുന്നത്. എന്നാല്‍, അശാസ്ത്രീയ രീതിയിലുള്ള എക്‌സ്പാന്‍ഷന്‍ ജോയിന്റുകളുടെ നിര്‍മ്മാണം പാലത്തിന്റെ സ്ലാബുകള്‍ക്ക് തകര്‍ച്ചയുണ്ടാക്കാന്‍ കാരണമാവുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

വളപട്ടണം പാലം ബലപ്പെടുത്തി നവീകരിക്കേണ്ടി വന്നതിന് പ്രധാന കാരണം എക്‌സ്പാന്‍ഷന്‍ ജോയിന്റുകളില്‍ വന്ന തകര്‍ച്ചയാണ്. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ പാപ്പിനിശ്ശേരിയില്‍ ഇത്തരത്തില്‍ തകരാര്‍ ഉണ്ടാകുന്നത് നിര്‍മ്മാണത്തിലെ അപാകതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പാലത്തിനു മുകളിലെ മഴവെള്ളം പോലും ശരിയായ രീതിയില്‍ ഒഴുകി പോകുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.

കാലക്രമേണ സ്പാനുകള്‍ക്കും പാലത്തിന് ഒട്ടാകെയും ബലക്ഷയമുണ്ടാകാന്‍ സാധ്യത ഏറെയാണെന്ന് പാലം റോഡ് സാങ്കേതിക വിദഗ്ധര്‍ പറഞ്ഞു. കെഎസ്ടിപി എക്‌സി. എന്‍ജിനീയര്‍ വി എസ് മനീഷയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം പാപ്പിനിശ്ശേരി റെയില്‍വേ മേല്‍പാലം സന്ദര്‍ശിച്ചു. അസി. എക്‌സി. എന്‍ജിനീയര്‍ ഷീന ചേരോന്‍, പി. മധുസൂദനന്‍, റോഡ് നിര്‍മാണ കണ്‍സല്‍ട്ടന്‍സി ടീം ലീഡര്‍ എംകെ വര്‍ഗീസ്, ആര്‍ഡിഎസ് പ്രതിനിധി ബി ഉണ്ണികൃഷ്ണന്‍ എന്നിവരാണ് സന്ദര്‍ശനം നടത്തി.

English summary
cracks in Pappinissery Thavam railway over bridge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X