വ്യാജ ഇൻസ്‌റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി; പെൺകുട്ടികളുടെ ചിത്രം മോർഫ് ചെയ്‌ത് ഭീഷണി, യുവാവ് അറസ്‌റ്റിൽ
വളപട്ടണം:കണ്ണൂർ ജില്ലയിലെ വളപട്ടണം പൊലിസ് സ്റ്റേഷൻ പരിധിയിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ നിർമ്മിച്ച് നിരവധി പെൺകുട്ടികളുമായി ചാറ്റ് ചെയ്ത് ബന്ധം സ്ഥാപിക്കുകയും ശേഷം അവരുടെ സ്വകാര്യ ചിത്രം ശേഖരിച്ച് മോർഫ് ചെയ്ത യുവാവിനെ കണ്ണൂർ സൈബർ പൊലിസ് അറസ്റ്റു ചെയ്തു. മോർഫു ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ച് പെൺകുട്ടികളെയും രക്ഷിതാക്കളെയും ഭീഷണിപ്പെടുത്തി ചുഷണം ചെയ്യുകയും പണം തട്ടിയെടുകുകയും ചെയ്ത പ്രതിയെ പൊലീസ് മാസങ്ങൾ നീണ്ട അന്വേഷണത്തിൽ അറസ്റ്റു ചെയ്തു. കണ്ണൂർസൈബർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷാജു ജോസഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെഅറസ്റ്റ് ചെയ്തത്.
അഴീക്കോട് കപ്പക്കടവ് നുചിതോട് സ്വദേശി മുഹമ്മദ് സഫ്‌വാൻ (23) എന്നയാളാണ് അറസ്റ്റിലായത്.ഏച്ചുർ സ്വദേശിയായ പെൺക്കുട്ടിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൻ്റെ അന്വേഷണത്തിൽ പ്രതി സോഷ്യൽ മീഡിയയിൽ നിന്നും നിരവധി യുവതികളുടെ ഫോട്ടോ ശേഖരിച്ചു വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ചു ഫോട്ടോകൾ ദുരുപയോഗം ചെയ്തതായി തെളിഞ്ഞു. ചെന്നൈയിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന പ്രതി രണ്ട് ഫോണുകളും നാല് ഓളം സിമ്മുകളും ഉപയോഗിച്ചായിരുന്നു കുറ്റകൃത്യത്തിൽ ഏർപ്പെട്ടിരുന്നത്.

ചെന്നൈയിൽഒളിവിൽ കഴിഞ്ഞു വരുന്ന പ്രതി അഴീക്കോട്ടെ താമസ സ്ഥലത്ത് എത്തിയിട്ടുണ്ട് എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് എസ് എച്ച് ഒ ഷാജു ജോസഫിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ സുഭാഷ് ചന്ദ്രൻ, ഉദയ കുമാർ, എ എസ് ഐ ജ്യോതി, എസ് സി പി ഒ സിന്ധു, സിപിഒ അജിത്ത് എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
നേരത്തെ ഇയാൾക്കെതിരെ നിരവധി പരാതികളുണ്ടായിരുന്നുവെങ്കിലും ആരും രേഖാമൂലം നൽകിയിരുന്നില്ല. പ്രായപൂർത്തിയാകാത്ത കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ടെങ്കിൽ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്ന് സൈബർ പൊലീസ് അറിയിച്ചു. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ സൈബർ പൊലിസിൽ പരാതി നൽകണമെന്ന് കണ്ണൂർ സൈബർ സെൽ സിഐ സനൽകുമാർ അറിയിച്ചു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications