കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലത്തായി പീഢനം: പ്രതിയെ ഒളിപ്പിച്ചവർക്കെതിരെയും കേസെടുക്കുമെന്ന് ക്രൈംബ്രാഞ്ച്

Google Oneindia Malayalam News

കണ്ണൂർ: പാലത്തായി പീഡനക്കേസ് അന്വേഷിക്കുന്നതിനായി ക്രൈംബ്രാഞ്ച് സംഘം പാനൂരിലെത്തി. എസ്പി കെവിസന്തോഷിന്റെ നേതൃത്യത്തിലുള്ള സംഘം പാനൂർ സ്റ്റേഷനിലെത്തി കേസ് ഡയറികൾ ഏറ്റെടുത്തു. കേസിലെ പ്രതിയായ കടവത്തൂർ കുനിയിൽ പത്മരാജനെ കസ്റ്റഡിയിൽ വാങ്ങി സംഘം വിശദമായി ചോദ്യം ചെയ്തേക്കും. ഇതിനിടെ പീഡനക്കേസിൽ പോക്സോ ചുമത്തിയിട്ടും പ്രതിയെ ഒളിപ്പിക്കാൻ സഹായിച്ച ചില ബിജെപി-യുവമോർച്ചാ നേതാക്കൾക്കെതിരെ കേസെടുക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

'ദിവസവും 25 ജിബി ഡാറ്റ സൗജന്യം, ജിയോയുടെ വമ്പൻ ഓഫർ', പ്രചരിക്കുന്ന സന്ദേശത്തിന് പിന്നിൽ!'ദിവസവും 25 ജിബി ഡാറ്റ സൗജന്യം, ജിയോയുടെ വമ്പൻ ഓഫർ', പ്രചരിക്കുന്ന സന്ദേശത്തിന് പിന്നിൽ!

പൊയിലൂരും കൊളവല്ലുരുമുള്ള സംഘപരിവാർ പ്രവർത്തകർക്കെതിരെയാണ് കേസെടുക്കുകയെന്നാണ് സൂചന. ബിജെപി പ്രവർത്തകരായ രണ്ടു പേരുടെ വീട്ടിലാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്ത ശേഷം പത്മരാജൻ ഒളിവിൽ കഴിഞ്ഞത്. ഈ കാര്യം തെളിഞ്ഞിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് പറയുന്നു. നേരത്തെ ലോക്കൽ പോലീസ് നടത്തിയ അന്വേഷണത്തിന്റെ ചുവട് പിടിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷണം തുടരുക. പത്തുവയസ്സുകാരിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയ ബിജെപി നേതാവിനെതിരെ കുട്ടിയുടെ അമ്മ മുഖ്യമന്ത്രിയ്ക്ക് നൽകിയ കത്തിൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഇതു കേന്ദ്രീകരിച്ചും ക്രൈം ബ്രാഞ്ച് സംഘം സമഗ്രാന്വേഷണം നടത്തും.

 padmarajan1

ഇതിനിടെ പാലത്തായി പീഡനക്കേസിൽ സത്യസന്ധമായ അന്വേഷണം വേണമെന്ന ആവശ്യവുമായി ബിജെപി കണ്ണൂർ ജില്ലാ നേതൃത്വം വീണ്ടും രംഗത്തുവന്നിട്ടുണ്ട്.
പാനൂര്‍ പാലത്തായിയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ സത്യസന്ധമായ അന്വേഷണം വേണമെന്ന് ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍ഹരിദാസ് ആവശ്യപ്പെട്ടു. നിരപരാധിയായ അധ്യാപകനെ പോക്‌സോ കേസില്‍പ്പെടുത്തിയത് സിപിഎം-കോണ്‍ഗ്രസ്സ്- എസ്ഡിപിഐ ഗൂഢാലോചനയുടെ ഭാഗമാണ്. സംഭവത്തില്‍ സംശയത്തിന്റെ നിഴലിലുള്ള സിപിഎം പ്രവര്‍ത്തകന്‍ കൂടിയായ അധ്യാപകനെതിരെ അന്വേഷണം നടത്താത്തത് ദുരൂഹമാണെന്നും പാർട്ടി നേതാവ് ആരോപിക്കുന്നു.

ഈ അധ്യാപകനെ രക്ഷിക്കാനാണ് പ്രാദേശിക ബിജെപി പ്രവര്‍ത്തകനായ മറ്റൊരു അധ്യാപകനെതിരെ കേസ് കെട്ടിച്ചമച്ചത്. പീഡനിത്തിരയായ വിദ്യാര്‍ത്ഥിനികള്‍ക്ക് നീതി ലഭിക്കണം. അതോടൊപ്പം നിരപരാധിയെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും ഹരിദാസ് ആവശ്യപ്പെട്ടു.നേരത്തെ പാലത്തായി പീഡനക്കേസ് തലശേരി ഡിവൈഎസ്പി കെവി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് അന്വേ ഷിച്ചിരുന്നത്. എന്നാൽ അന്വേഷണം തൃപ്തികരമല്ലെന്നും കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് കുട്ടിയുടെ മാതാവ് നൽകിയ പരാതിയിലാണ് കേസ് ക്രൈംബ്രാഞ്ച് ഡിഐജി എസ്ശ്രീ ജിത്തിനെ ഏൽപ്പിച്ചത്.

English summary
Crime branch team about investigation of Palathayi POCSO case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X