കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലത്തായി പീഡനക്കേസ്: തെളിവെടുപ്പ് തുടരുന്നു ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കാതെ പത്മരാജൻ

  • By Desk
Google Oneindia Malayalam News

കണ്ണൂർ: പാലത്തായി പീഡനക്കേസ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറും മുൻപേ അന്വേഷണ സംഘം പ്രതിയെ വീണ്ടുചെയ്തു. എന്നാൽ പ്രതി ഇപ്പോഴും കുറ്റം സമ്മതിക്കാതെ മുൻ നിലപാടിൽ ഉറച്ചു നിൽക്കുന്നത് അന്വേഷണ സംഘത്തെ കുഴക്കിയിട്ടുണ്ട്. പാനൂർ പാലത്തായി പീഡനക്കേസ് പ്രതിയെ കഴിഞ്ഞ ദിവസമാണ് അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയത്. പാനൂർ സിഐ ഇവി ഫായിസ് അലിയാണ് പ്രതിയായ കുനിയിൽ പത്മരാജനെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയത്.

ട്രെയിൻ സർവ്വീസുകൾ ഭാഗികമായി പുനരാരംഭിച്ചേക്കും; ആദ്യ ഘട്ടത്തിൽ ഗ്രീൻ സോണിൽ മാത്രംട്രെയിൻ സർവ്വീസുകൾ ഭാഗികമായി പുനരാരംഭിച്ചേക്കും; ആദ്യ ഘട്ടത്തിൽ ഗ്രീൻ സോണിൽ മാത്രം

പീഡനം നടന്നെന്ന് ആരോപിക്കുന്ന സ്ക്കൂളിലടക്കം പ്രതിയെ കൊണ്ടു പോയി തെളിവെടുത്തു. പ്രതി കുറ്റം നിഷേധിച്ചതായാണ് അന്വേഷണ സംഘത്തിൽ നിന്നും ലഭ്യമാകുന്ന വിവരം. ഞായറാഴ്ച രാവിലെ പ്രതിയെ കോടതിയിൽ ഹാജരാക്കും. നിലവിൽ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു കഴിഞ്ഞു. കേസിൽ ക്രൈം ബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ക്രൈംബ്രാഞ്ച് മലപ്പുറം എസ്പി കെ വി സന്തോഷ് കുമാറാണ് അന്വേഷണ സംഘത്തലവൻ ടി പി ചന്ദ്രശേഖരൻ, കതിരൂർ മനോജ് വധ കേസിൽ അടക്കം കഴിവു തെളിയിച്ച ഉദ്യോഗസ്ഥനാണ് കെ വി സന്തോഷ് കുമാർ.

padmarajan123-1

മുൻപ് പാനൂർ സിഐയായും ചുമതല വഹിച്ചിരുന്നു. ഐ ജി എസ് ശ്രീജിത്തിൻ്റെ മേൽ നോട്ടത്തിലാണ് അന്വേഷണം നടക്കുക. ഏറെ വിവാദമായ പാലത്തായി പീഡനം കുറ്റമറ്റതും, ശാസ്ത്രീയമായും അന്വേഷിച്ച് കണ്ടെത്തുക എന്നതാവും ക്രൈംബ്രാഞ്ചിന് മുന്നിലുള്ള വെല്ലുവിളി. പ്രതി കുറ്റം നിഷേധിച്ചതിനാൽ ശാസ്ത്രീയ അന്വേഷണ മാർഗങ്ങൾ ക്രൈംബ്രാഞ്ച് സ്വീകരിക്കുക തന്നെ ചെയ്യുമെന്നാണ് സൂചന. പീഡനത്തിനിരയായ കുട്ടിയുടെ മാതാവ് നിലവിലുള്ള അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.

ഹോട്ട്സ്പോട്ട് അല്ലാത്ത ഗ്രാമങ്ങളിലെ കടകള്‍ തുറക്കാം: ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകളുമായി കേന്ദ്രംഹോട്ട്സ്പോട്ട് അല്ലാത്ത ഗ്രാമങ്ങളിലെ കടകള്‍ തുറക്കാം: ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകളുമായി കേന്ദ്രം

കേസിലെ പ്രതി അറസ്റ്റിലായെങ്കിലും ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ കുടുംബത്തിന് പൂര്‍ണ തൃപ്തിയുണ്ടായിരുന്നില്ല. നാലാം ക്ലാസുകാരിയെ അധ്യാപകന്‍ കുനിയില്‍ പത്മരാജന്‍ സ്‌കൂളിലെ ശുചിമുറിയില്‍ വച്ച് പീഡിപ്പിച്ചെന്ന പരാതി കുടുംബം നല്‍കിയത് മാര്‍ച്ച് 17-നാണ്. കുട്ടി പീഡനത്തിന് ഇരയായെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. അധ്യാപകന്‍ പീഡിപ്പിച്ചെന്ന് മജിസ്‌ട്രേറ്റിന് മുമ്പാകെ കുട്ടി രഹസ്യമൊഴിയും നല്‍കി. കേസന്വേഷിച്ച പാനൂര്‍ പോലീസ് ഒരുമാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാഞ്ഞത് വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു.

അധ്യാപകന്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത് അറിയമായിരുന്നു എന്ന് സഹപാഠിയും വെളിപ്പെടുത്തിയതിന് പിന്നാലെ ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പോലീസിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ കൊവിഡ് ലോക്ഡൗണ്‍ ലംഘിച്ച് പ്രത്യക്ഷ സമരം കൂടി തുടങ്ങിയതോടെ സമ്മര്‍ദ്ദത്തിലായ പോലീസ് പ്രതിയെ പാനൂരിനടുത്ത് വിളക്കോട്ടൂരിലെ ബിജെപി നേതാവിന്റെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഫോണ്‍ രേഖകള്‍ അടക്കമുള്ള ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചെങ്കിലും കേസന്വേഷണം മുന്നോട്ട് പോയില്ല. തലശ്ശേരി സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി കുറ്റം സമ്മതിച്ചിട്ടുമില്ല.

അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന പരാതിയുമായി കുടുംബം രംഗത്തെത്തിയ സാഹചര്യത്തിലാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ഐ ജി ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. ഇതിനിടെ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതൃത്വം രംഗത്തു വന്നിരുന്നു. കുട്ടി നൽകിയ മൊഴിയിൽ. വൈരുദ്ധ്യങ്ങളുണ്ടെന്നും ആരോപണ വിധേയനായ അധ്യാപകൻ അന്നേ ദിവസം സ്ക്കൂളിൽ വന്നിട്ടില്ലെന്നുമാണ് ബിജെപി നേതാക്കൾ ചൂണ്ടിക്കാണിക്കുന്നത്. ഈ കേസ് കെട്ടിച്ചമച്ചതാണെന്നും ചില മതതീവ്രവാദ സംഘടനകൾ ഒരുക്കിയ പോക്സോ ജിഹാദാണ് ഇവിടെ പ്രയോഗിക്കപ്പെടുന്നതെന്നു ബിജെപി നേതാക്കൾ ആരോപിക്കുന്നു.

English summary
Crime branch team questioning POCSO case accused padmarajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X