Get Updates
Get notified of breaking news, exclusive insights, and must-see stories!

കുറ്റകൃത്യങ്ങള്‍ പെരുകി കണ്ണൂര്‍: കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്തത് 36763 കേസുകള്‍

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കുറ്റകൃത്യങ്ങളുടെ കണക്കില്‍ ഓരോ വര്‍ഷവും വന്‍ വര്‍ധനവെന്ന് പൊലീസ് റിപ്പോര്‍ട്ട്. സംസ്ഥാന ക്രൈം റെക്കോര്‍ഡ് ബ്യൂറോ പ്രകാരം കഴിഞ്ഞ വര്‍ഷം നവംബര്‍ വരെ രജിസ്റ്റര്‍ ചെയ്തത് 36763 കേസുകള്‍. കണ്ണൂര്‍ സിറ്റി, റൂറല്‍ എന്നീ രണ്ടു പരിധിയിലും ഉള്‍പ്പെടെയുള്ള കേസുകളാണിത്. ഇതില്‍ 7454 ഐപിസി കേസുകളും 29,309 എന്‍എല്‍എല്‍ (സ്‌പെഷ്യല്‍ ആന്‍ഡ് ലോ) കേസുകളുമാണ്.

കൊലപാതകം, കൊലപാതക ശ്രമം, പീഡനം, ബലാത്സംഗം, മോഷണം, കബളിപ്പിക്കല്‍, സത്രീപീഡന മരണം, കുട്ടികളോടുള്ള അതിക്രമം എന്നിങ്ങനെ എല്ലാ കേസുകളും വര്‍ധിക്കുന്നു. ഏറ്റവും കൂടുതല്‍ ആക്രമണം നേരിടുന്നത് സ്ത്രീകളും കുട്ടികളുമാണ്. കുട്ടികള്‍ക്കെതിരേയുള്ള ആക്രമണത്തില്‍ കഴിഞ്ഞവര്‍ഷം നവംബര്‍ വരേ 216 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കണ്ണൂര്‍ സിറ്റി പരിധിയില്‍ 79 കേസുകളും റൂറല്‍ പരിധിയില്‍ 137 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്.

kannur

കഴിഞ്ഞവര്‍ഷം 240 കേസുകളും 2021 ല്‍ 238 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. നിയമങ്ങള്‍ കര്‍ശനമാക്കുമ്പോഴും കേസുകളില്‍ വലിയ കുറവൊന്നും കാണുന്നില്ലെന്നത് ആശങ്കപ്പെടുത്തുന്നതാണ്. 187 പോക്‌സോ കേസുകളും രജിസ്റ്റര്‍ ചെയ്തു. ഇതില്‍ സിറ്റിയില്‍ ഓഗ്സത് വരേ 70, റൂറലില്‍ നവംബര്‍ വരേ 117 കേസുകളുമാണ്. 2022ല്‍ 226, 2021ല്‍ 186 പോക്സോ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഡിസംബര്‍ വരെയുള്ള കേസുകള്‍ കൂടി ഉള്‍പ്പെടുമ്പോള്‍ ഈ കണക്കുകള്‍ വീണ്ടും വര്‍ധിക്കും. സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങളില്‍ 1005 കേസുകളാണ് കഴിഞ്ഞ നവംബര്‍ മാസം വരേ രജിസ്റ്റര്‍ ചെയ്തത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് നേരിയ കുറവ് മാത്രമാണുണ്ടായത്. 2022ല്‍ 1147, 2021ല്‍ 963 കേസുകളും രജിസ്റ്റര്‍ ചെയ്തു. ഭര്‍ത്താവിന്റെ വീട്ടില്‍ സ്ത്രീകളും ഇപ്പോഴും മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെടുന്നുണ്ട്.

ഇത്തരത്തില്‍ മാത്രം 312 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കണ്ണൂര്‍ സിറ്റി പരിധിയിലാണ് ഇത്തരം കേസുകള്‍ വര്‍ധിക്കുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ വരേ ആറ് കൊലപാതകങ്ങളും 15 ഓളം കൊലപാതക ശ്രമങ്ങളും നടന്നിട്ടുണ്ട്. തട്ടിപ്പ്, മോഷണം എന്നീ കേസുകളിലും വര്‍ധനവാണുണ്ടാകുന്നത്. മയക്കുമരുന്ന് കൈവശം വെക്കല്‍, ഉപയോഗിക്കല്‍, വില്‍പ്പന നടത്തല്‍, മദ്യവില്‍പ്പന എന്നിവയും വര്‍ധിച്ചു. അബ്കാരി ആക്ട് പ്രകാരം 12717 കേസുകളാണ് കഴിഞ്ഞ വര്‍ഷം നവംബര്‍ വരേ രജിസ്റ്റര്‍ ചെയ്തത്.

കഴിഞ്ഞ വര്‍ഷം 349 പേരെ കാണാതായിട്ടുണ്ട്. നവംബര്‍ വരേ റൂറല്‍ പരിധിയില്‍ 166 മിസ്സിങ് കേസുകളും ഒക്ടോബര്‍ വരേ സിറ്റി പരിധിയില്‍ 183 മിസ്സിങ് കേസുകളും രജിസ്റ്റര്‍ ചെയ്തു. ഇതില്‍ കൂടുതല്‍ പേരെയും പൊലിസിന് കണ്ടെത്താന്‍ സാധിച്ചിട്ടുണ്ടെന്നത് ആശ്വാസമാണ്. 2022 ല്‍ 423, 2021 ല്‍ 260 മിസ്സിങ് കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+