യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: മുഖ്യപ്രതി പോലീസ് പിടിയിൽ, സംഭവം കണ്ണൂരിൽ!!
കണ്ണൂർ: കണ്ണൂരിൽ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കേസിലെ മുഖ്യപ്രതി കപ്പണയിലെ ബിജോയ് ജോസഫാണ് അറസ്റ്റിലായിട്ടുള്ളത്. തളിപ്പറമ്പ് പോലീസാണ് ഇയാളെ പിടികൂടിയത്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലായി ഒളിവിൽ കഴിഞ്ഞുവരുന്നതിനിടെയാണ് ബിജോയ് അറസ്റ്റിലായത്. കേസിൽ അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തിട്ടുണ്ട്. തുടർന്ന് തോട്ടട കൊവിഡ് കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. കേസിലെ രണ്ടാം പ്രതിയായ കൊട്ടാരത്തിൽ പ്രകാശ് കുര്യൻ നേരത്തെ അറസ്റ്റിലായിരുന്നു. സെപ്തംബർ 25നാണ് യുവതി അറസ്റ്റിലായത്.

ഭർതൃവീട്ടിൽ കഴിഞ്ഞിരുന്ന യുവതിയുമായി പ്രതികൾ ഫോൺ മുഖേന ബന്ധം സ്ഥാപിക്കുകയായിരുന്നു. വീട്ടിൽ നിന്ന് പുറത്തേയ്ക്ക് പോയ യുവതിയെ പിന്തുടർന്ന് തട്ടിക്കൊണ്ടുപോയ ശേഷമാണ് സംഘം പീഡിപ്പിച്ചത്. നെല്ലിപ്പാറയിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിച്ചുവെന്ന് കാണിച്ചാണ് യുവതി പരാതി നൽകുന്നത്. എന്നാൽ വൈകുന്നേരത്തോടെ പ്രതികൾ ഇവരെ വിട്ടയയ്ക്കുകയും ചെയ്തിരുന്നു.
Recommended Video



Click it and Unblock the Notifications