Get Updates
Get notified of breaking news, exclusive insights, and must-see stories!

പികെ രാഗേഷിന്റെ മനംമാറ്റം: കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം ആടിയുലയുന്നു

കണ്ണൂര്‍: സിപിഎമ്മിനെ വെട്ടിലാക്കി കോണ്‍ഗ്രസ് വിമതനും ഡെപ്യൂട്ടി മേയറുമായ പികെ രാഗേഷിന്റെ നിലപാടു മാറ്റം കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണത്തെ ആടിയുലക്കുന്നു.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന് പിന്‍തുണ പ്രഖ്യാപിച്ചതോടെയാണ് പി കെ രാഗേഷും അദ്ദേഹത്തിന്റെ കൂടെയുള്ള പ്രവര്‍ത്തകരും മറുകണ്ടം ചാടുമെന്ന അഭ്യൂഹം ശക്തമായിരിക്കുന്നത്.

നിലവില്‍ ഡെപ്യൂട്ടി മേയറായ പി കെ രാഗേഷെന്ന കോണ്‍ഗ്രസ് വിമതന്റെ പിന്‍തുണയോടെയാണ് കോര്‍പറേഷന്‍ ഭരണം എല്‍ഡിഎഫിനു ലഭിച്ചത്. ചില രാഷ്ട്രീയ ഭിന്നതകള്‍ കാരണം സുധാകര പക്ഷക്കാരനായ പി കെ രാഗേഷ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലാണ് സ്വതന്ത്രനായി പഞ്ഞിക്കലില്‍ നിന്ന് മത്സരിച്ച് വിജയിച്ചത്. ഫലം വന്നപ്പോള്‍ ഇരുമുന്നണികളും 27 വീതം സീറ്റുകളുമായി തുല്ല്യതയിലെത്തുകയും പിന്നീട് എല്‍ഡിഎഫിന് രാഗേഷ് പിന്തുണ നല്‍കുകയുമായിരുന്നു. ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്ത സാഹചര്യം വന്നപ്പോള്‍ സ്വതന്ത്രനായി വിജയിച്ച പി കെ രാകേഷിനെ അന്നത്തെ ജില്ലാസെക്രട്ടറിയായിരുന്ന പി ജയരാജന്റെ നേതൃത്വത്തില്‍ ഇടതു പാളയത്തിലെത്തിക്കുകയായിരുന്നു.രാകേഷിനെ അനുനയിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കള്‍ അനുനയചര്‍ച്ച നടത്തിയെങ്കിലും തന്റെ കൂടെ പുറത്താക്കിയ അഞ്ചു പ്രവര്‍ത്തകരെ തിരിച്ചെടുത്താല്‍ മാത്രമേ താന്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചുവരികയുള്ളൂവെന്ന് രാഗേഷ് ശാഠ്യം പിടിക്കുകയായിരുന്നു.

-pk-ragesh-

എന്നാല്‍ ഇതു കോണ്‍ഗ്രസ് ജില്ലാ നേതൃത്വം അംഗീകരിച്ചില്ല. ഇതോടെയാണ്മാതൃസംഘടനയില്‍ നിന്നും രാഗേഷ് പൂര്‍ണമായും വഴിമാറി ഇടതു ചേരിയിലെത്തിയത്. തുടര്‍ന്ന് സിപിഎം കൗണ്‍സിലര്‍ ഇ പി ലത മേയറായും പി കെ രാഗേഷ് ഡെപ്യൂട്ടി മേയറുമായുള്ള ഭരണ സമിതി അധികാരത്തിലേറി.എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ലോകസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നിരുപാധിക പിന്തുണ നല്‍കുകയായിരുന്നു പി.കെ രാഗേഷ്. ഇദ്ദേഹം നേതൃത്വം ഐക്യജനാധിപത്യ സംരക്ഷണ സമിതിയുടെ ഭാരവാഹികളിലെ ഭൂരിപക്ഷം പേരുടെയും സമ്മര്‍ദ്ദത്തിന് ഫലമായാണ് യുഡിഎഫിന് പിന്തുണ നല്‍കാന്‍ പി കെ രാകേഷ് നിര്‍ബന്ധിതനായത്.

എന്നാല്‍ ഐക്യജനാധിപത്യ സംരക്ഷണ സമിതിയിലെ ഭൂരിഭാഗം പ്രവര്‍ത്തകരും പി കെ ശ്രീമതിക്കാണ് വോട്ടു ചെയതതെന്നാണ് സൂചന.കോര്‍പ്പറേഷന്‍ ഭരണ വിഷയത്തില്‍ പി കെ രാഗേഷിന് ഇടത് മുന്നണിയുമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും പിന്തുണ പിന്‍വലിക്കരുതെന്ന് സിപിഎം അദ്ദേഹത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ സംയുക്ത കൂടിയാലോചനായോഗം ഉടന്‍ ചേരുമെന്നറിയിുന്നു. പി കെരാഗേഷ് യുഡിഎഫിന് നിരുപാധിക പിന്തുണ നല്‍കിയിട്ടും പള്ളിക്കുന്നിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെ സുധാകരനെ അംഗീകരിക്കില്ലെന്ന നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്.

പള്ളിക്കുന്ന് സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും പിരിച്ച് വിട്ട അഞ്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തിരിച്ചെടുക്കാതെ ചര്‍ച്ചക്ക് പോലും തയ്യാറാവരുത് എന്ന നിലപാടിലാണ് പള്ളിക്കുന്നിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. താന്‍യു.ഡി.എഫിന് പിന്തുണ നല്‍കിയിരുന്നുവെങ്കിലും കോണ്‍ഗ്രസ് നേതൃത്വമോ, കെ.സുധാകരനോ തന്നോടിതുവരെ ഈ വിഷയത്തില്‍ ചര്‍ച്ചയൊന്നും നടത്തിയിട്ടില്ലെന്നു പി.കെ രാഗേഷ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+