കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വോട്ടുതേടി നേതാക്കള്‍ അനുഭാവികളുടെ വീടുകളില്‍: സിപിഎമ്മിന്റെ ഭവന സന്ദര്‍ശന പരിപാടിയില്‍ വിമര്‍ശനം!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: പാര്‍ട്ടി ഗ്രാമങ്ങളിലെ വോട്ടുചോര്‍ച്ചതേടി എത്തിയ നേതാക്കള്‍ക്ക് മുന്‍പില്‍ പരാതികളും വിമര്‍ശനവുമായി അനുഭാവികളും പ്രവര്‍ത്തകരും. സിപിഎം സംസ്ഥാന വ്യാപകമായി നടത്തുന്ന ഭവന സന്ദര്‍ശനത്തിനിടെയാണ് പാര്‍ട്ടി നേതാക്കള്‍ക്കു മുന്‍പില്‍ പരാതികളും വിമര്‍ശനവുമുയര്‍ന്നത്.
പ്രാദേശികവിഷയങ്ങള്‍ മുതല്‍ ദേശീയതലത്തില്‍ സിപിഎമ്മിനേറ്റ തിരിച്ചടിവരെ പലയിടങ്ങളിലും ചര്‍ച്ചയായി.

കർണ്ണാടക വിശ്വാസവോട്ടെടുപ്പ്; മായാവതിക്കെതിരെ ബിഎസ്പി എംഎൽഎ, തന്നെ പുറത്താക്കിയത് എന്തിനെന്നറില്ല!കർണ്ണാടക വിശ്വാസവോട്ടെടുപ്പ്; മായാവതിക്കെതിരെ ബിഎസ്പി എംഎൽഎ, തന്നെ പുറത്താക്കിയത് എന്തിനെന്നറില്ല!

എല്‍.ഡി, എഫ് സര്‍ക്കാരിന്റെ പൊലിസ് നയവും ശബരിമല വിഷയത്തില്‍സ്വീകരിച്ച നിലപാടുകളും വരെ വിഷയമായി. പ്രാദേശികവിഷയങ്ങളില്‍ മറുപടിയും നിലപാടും സ്വീകരിക്കേണ്ടത് അതത്സ്ഥലത്തെ പ്രാദേശിക ഘടകങ്ങളാണെന്നായിരുന്നു നേതാക്കളുടെ നിലപാട്. അതുകൊണ്ടുതന്നെ ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ പ്രാദേശിക ഘടകളുടെ ശ്രദ്ധയില്‍പ്പെടുത്താമെന്നു മറുപടി പറഞ്ഞു പലയിടങ്ങളില്‍ തലയൂരുകയാണ് നേതാക്കള്‍ ചെയതത്. ശബരിമല വിഷയത്തില്‍ സുപ്രീം കോടതിവിധി നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നു ന്യായീകരിച്ച നേതാക്കള്‍ മറ്റുകാര്യങ്ങളിലുള്ള കോടതിവിധിയെന്തെ നടപ്പാക്കത്തതെന്ന ചോദ്യത്തിനു മുന്‍പില്‍ മൗനം പാലിക്കുകയാണ്.

cpim-600x338-156

ഒരുവിഭാഗം നേതാക്കളുടെ ധാര്‍ഷ്ട്യം നിറഞ്ഞ പെരുമാറ്റവും കമ്മ്യൂണിസറ്റുകാര്‍ക്കു ചേരാത്ത ജീവിതരീതികളും കഴിഞ്ഞലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി. എമ്മിനെതിരെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചുവെന്നു പലവീട്ടുകാരും തുറന്നുപറഞ്ഞു. എന്നാല്‍ വലതുപക്ഷ മാധ്യമങ്ങള്‍ സി. പി. എമ്മിനെയും സര്‍ക്കാരിനെയുംകരിതേക്കാന്‍ വേണ്ടി ദുഷ്പ്രചരണംഅഴിച്ചുവിടുകയാണെന്നാണ് മിക്കയിടങ്ങളിലും നേതാക്കള്‍ ഊന്നിപ്പറയാന്‍ ശ്രമിച്ചത്.

ഇതില്‍ പാര്‍ട്ടി അനുഭാവികളും ബന്ധുക്കളുമായ പലയാളുകളും വീണുപോയിട്ടുണ്ടെന്നും ഈ തെറ്റിദ്ധാരണ മാറ്റാനാണ് ഭവനസന്ദര്‍ശനത്തിനായി പാര്‍ട്ടി സംസ്ഥാന ഘടകം തീരുമാനിച്ചതെന്നും നേതാക്കള്‍ പറഞ്ഞു. ബ്രാഞ്ച്, ലോക്കല്‍, ഏരിയാ,ജില്ലാ തലങ്ങളില്‍ നടക്കുന്ന ഭവനസന്ദര്‍ശനങ്ങളില്‍ ബ്രാഞ്ച് സെക്രട്ടറിമാര്‍മുതല്‍ സംസ്ഥാന സെക്രട്ടറിവരെയാണ്. ഓരോവീട്ടിലും സന്ദര്‍ശിക്കുമ്പോള്‍ വീട്ടുകാര്‍ പറയുന്ന അഭിപ്രായങ്ങള്‍ എഴുതിയെടുക്കുന്നുണ്ട്. പാര്‍ട്ടി തിരുത്തേണ്ട വിഷയങ്ങള്‍ കോഡ്രീകരിച്ചു അതതു ഘടകങ്ങളില്‍ ചര്‍ച്ച ചെയ്തു പരിഹാരം കാണുകയാണ് ഉദ്ദ്യേശം.

തിരുവനന്തപുരത്തെലോക്കലുകളില്‍ സംസഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഭവനസന്ദര്‍ശനങ്ങള്‍ നടത്തി ഉദ്ഘാടനം ചെയ്തു. കണ്ണൂരിലെ മൊറാഴയില്‍ സംസ്്ഥാന സെക്രട്ടറിയേറ്റംഗം എം.വി ഗോവിന്ദനും എടക്കാട് എം.വി ജയരാജനും കിഴക്കെ കതിരൂരില്‍ പി.ജയരാജനും കണ്ണൂര്‍സിറ്റിയില്‍ പി.കെ ശ്രീമതി എം.പിയും ഭവനസന്ദര്‍ശനത്തിന് നേതൃത്വം നല്‍കി. തുടക്കത്തില്‍ പാര്‍ട്ടി അനുഭാവികളുടെ വീടുകള്‍ കേന്ദ്രീകരിച്ചാണ് പാര്‍ട്ടി നേതാക്കള്‍ സന്ദര്‍ശനം നടത്തുന്നത്. രാഷ്ട്രീയ എതിരാളികളുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍തീരുമാനിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ വേണ്ടെന്നാണ് തീരുമാനം. ഓരോ വീട്ടിലും ചുരുങ്ങിയത ഒരുമണിക്കൂറിലേറെ ചെലവഴിക്കേണ്ടി വരുന്നതു കൊണ്ട് ശരാശരി അഞ്ചോ ആറോ വീടുകള്‍ മാത്രമാണ് നേതാക്കന്‍മാര്‍ക്ക് സന്ദര്‍ശിക്കാന്‍ കഴിയുന്നത്.

English summary
Criticism against CPM leaders on house visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X