സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികാഘോഷത്തില്‍ പ്രതിപക്ഷത്തിനും കേന്ദ്രസഹമന്ത്രിക്ക് വിമർശനം
കണ്ണൂര്‍: എല്‍.ഡി. എഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ സംസ്ഥാന തല ഉദ്ഘാടന പ്രസംഗത്തില്‍ പ്രതിപക്ഷത്തിനും കേന്ദ്രസഹമന്ത്രി വി.മുരളീധരനുമെതിരെ അതിരൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
സില്‍വര്‍ ലൈന്‍ പദ്ധതിയെ കുറിച്ച് ജനങ്ങള്‍ മനസിലായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.പദ്ധതിക്കെതിരെ നിന്ന ഒരു കേന്ദ്രമന്ത്രിയോട് ജനങ്ങളുടെ പ്രതികരണം നാമല്ലൊം കണ്ടതല്ലേ. എങ്ങനെയാണ് ഒരു മന്ത്രിക്ക് ഇത്തരം നിഷേധാത്മകമായ സമീപനം സ്വീകരിക്കാനാവുന്നത്. വി.മുരളീധരന് കാര്യം ജനങ്ങളില്‍ നിന്നും നേരിട്ട് മനസിലായി. പ്രധാനമന്ത്രിയുമായി ഈ വിഷയത്തില്‍ ആരോഗ്യകരമായ ചര്‍ച്ച നടത്തിയതാണ്. എത്ര നല്ലസമീപനമാണ് അദ്ദേഹം സ്വീകരിച്ചത്.

അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഒരംഗത്തിന് എങ്ങനെ ഈ നിലപാട് സ്വീകരിക്കാനാവുമെന്നും മുഖ്യമന്ത്രി ചോദിച്ചു.പ്രതിപക്ഷം എല്ലാറ്റിനെയും എതിര്‍ക്കുകയാണ്. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് നോക്കിയല്ല സര്‍ക്കാര്‍ പ്രവര്‍ത്തിക്കുക.കെ.റെയില്‍ ഭാവിതലമുറയ്ക്കായുള്ള പദ്ധതിയാണ്.ടൂറിസംവികസനത്തില്‍ ജലപാതനിര്‍ണായകമാണ്. സര്‍വ തല സ്പര്‍ശിയായ വികസനമാണ് കേരളം കണ്ടത്. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി അത്ര നല്ല നിലയിലല്ല. കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന വിഹിതം വെട്ടി കുറയ്ക്കുന്നു. പ്രതിപക്ഷത്തിന് ശബ്ദിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്. കേരളത്തിന് അര്‍ഹമായ വിഹിതം നല്‍കണമെന്ന് പ്രതിപക്ഷം പറഞ്ഞോയെന്നും മുഖ്യമന്ത്രി ചോദിച്ചു. കഴിഞ്ഞപാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രത്യേകസാഹചര്യത്തിലാണ് യു.ഡി. എഫിന് വിജയമുണ്ടായത്. വയനാട്ടില്‍ മത്സരിച്ച രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവുമെന്ന് സാധുക്കളായ ജനം വിശ്വസിച്ചു. അങ്ങനെ എംപിയായവര്‍ പാര്‍ലമെന്റില്‍ പോയി ഒന്നും സംസാരിച്ചില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.നാട് സന്തോഷിക്കുമ്പോള്‍ സന്തോഷിക്കാത്തവരെക്കുറിച്ച് എന്ത് പറയാനാണ്.രാഷ്ട്രീയമായ പുറകോട്ടടിയുണ്ടായ അവര്‍ ജനങ്ങളെ സമീപിച്ചു തിരുത്താനാണ് ശ്രമിക്കേണ്ടത്. അവര്‍ എല്‍.ഡി. എഫ് സര്‍ക്കാരിനെ ആകാവുന്ന രീതിയില്‍ ഭള്ള് പറഞ്ഞു നടക്കുകയാണ്. സങ്കുചിത മനസുള്ള അത്തരം ചിലരെ ഒഴിവാക്കിയാല്‍ ജനങ്ങളാകെ എല്‍.ഡി. എഫ് സര്‍ക്കാരിനൊപ്പമാണ്. അവര്‍ പറയുന്ന കാര്യങ്ങള്‍ ജനങ്ങള്‍ കാര്യമായെടുത്തിട്ടില്ല.
കേരളത്തിന്റെ പൊതുമനസ് ഇവിടെ കാണുന്ന ജനങ്ങളുടെതാണ്. അതില്‍ എല്‍.ഡി. എഫിനെ പിന്‍തുണയ്ക്കുന്നവര്‍ മാത്രമല്ല മറ്റുള്ളവരുമുണ്ട്.കേരളത്തില്‍ 62,000 കോടിരൂപയുടെ കിഫ്ബി പദ്ധതി തയ്യാറായി കഴിഞ്ഞു. കിഫ്ബി മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നമാണെന്ന് വിശേഷിപ്പിച്ച ചിലരുണ്ട്. എന്നാല്‍ ഉദ്ദ്യേശിച്ചതില്‍ കൂടുതല്‍ ഫണ്ട് സമാഹരിക്കാന്‍ കിഫ്ബിയിലൂടെ സര്‍ക്കാരിന് കഴിഞ്ഞു. പദ്ധതികള്‍ തയ്യാറാക്കുന്നതില്‍ എല്‍. ഡി. എഫ്, യൂ.ഡി. എഫെന്ന വേര്‍തിരിവ് സര്‍ക്കാര്‍ കണ്ടില്ല.
നാടിന്റെ വികസനത്തിന് ഒരുപക്ഷപാതിത്വവും എല്‍.ഡി. എഫ് സര്‍ക്കാര്‍ കാണിച്ചില്ല.ദേശീയ പാതാവികസനത്തിനായി അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വേണ്ട സമയത്ത പ്രവര്‍ത്തിക്കാത്തതാണ് പിന്നീട് വന്ന സര്‍ക്കാരിന് തിരിച്ചടിയായത്. കേരളത്തില്‍ ഭൂമിക്ക് അധികവിലയാണെന്ന് പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറുകയായിരുന്നു. ഒടുവില്‍ 25ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നു പറഞ്ഞു. അങ്ങനെ അയ്യായിരം കോടിയാണ് കേരളത്തിന് ചെലവഴിക്കേണ്ടിവന്നതെന്നും നിതിന്‍ഗഡ്കരിയുടെ വിശാലമനസ്‌കത കൊണ്ടാണ് അങ്ങനെ ഒരു തീരുമാനത്തിലെത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications