Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍ അര്‍ബന്‍ നിധിയിലെ കോടികളുടെ തട്ടിപ്പ്: സമാഹരണം നടത്തിയ ഏജന്റുമാര്‍ വെട്ടിലായി

കണ്ണൂര്‍: നിക്ഷേപ തട്ടിപ്പു നടന്നതായി പരാതി ഉയര്‍ന്നകണ്ണൂര്‍അര്‍ബന്‍നിധിയെന്ന സ്ഥാപനത്തിന്റെഏജന്റുമാര്‍ നെട്ടോട്ടത്തില്‍. കണ്ണൂര്‍റെയില്‍വെ മുത്തപ്പന്‍ ക്ഷേത്രത്തിനു സമീപത്തെ ആദര്‍ശ് ആര്‍ക്കേഡില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ അര്‍ബന്‍ നിധിയെന്ന സ്ഥാപനം നിക്ഷേപകര്‍ക്ക് ഉയര്‍ന്ന പലിശയും സ്ഥാപനത്തില്‍ ജോലിയും വാഗ്ദ്ധാനം ചെയ്താണ്പലരില്‍ നിന്നായി കോടിക്കണ ്കിന് രൂപ നിക്ഷേപമായി സ്വീകരിച്ചത്.

kanur

കലാവധി കഴിഞ്ഞിട്ടും മുതലോ പലിശയോ തിരിച്ചു നിക്ഷേപകര്‍ക്ക്‌ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പുവിവരം പുറത്തുവരുന്നത്. ഏജന്റുമാര്‍ മുഖേനെയാണ് സ്ഥാപനം വന്‍തോതില്‍ നിക്ഷേപം സ്വീകരിച്ചത്. പന്ത്രണ്ടുശതമാനം വരെയാണ് ഇവര്‍ പലിശ വാഗ്്ദ്ധാനം ചെയ്തത്. ബാങ്കുകളില്‍നിക്ഷേപിച്ചാല്‍ ആദായ നികുതി നല്‍കേണ്ടി വരുമെന്നും ഇവിടെ നിക്ഷേപിച്ചാല്‍ അതു ഒഴിവായി കിട്ടുമെന്നും നിക്ഷേപകരെ പറഞ്ഞുവിശ്വസിപ്പിച്ചിരുന്നു.

നിലവില്‍ ഇന്‍ഷൂറന്‍സ് ഏജന്റായി പ്രവര്‍ത്തിക്കുന്നവര്‍ ഉള്‍പ്പെടെയുള്ള നിരവധി പേരാണ് സ്ഥാപനത്തിന്റെ ഏജന്റുമാരായി പ്രവര്‍ത്തിച്ചത്. വലിയ തോതില്‍ നിക്ഷേപം കൊണ്ടുവന്നാല്‍ ഇവര്‍ക്ക് സ്ഥാപനത്തില്‍ സ്ഥിരം ജോലി നല്‍കുമെന്നായിരുന്നു വാഗ്ദാനം, ഇതേ തുടര്‍ന്ന് പലരും ഏറെ അധ്വാനിച്ചാണ് വന്‍തുക വാങ്ങിസ്ഥാപനത്തില്‍ നിക്ഷേപിച്ചത്. എന്നാല്‍ സ്ഥാപന ഉടമകള്‍ മുങ്ങിയെന്ന വാര ‍ത്ത പ്രചരിച്ചതിനെ തുടര്‍ന്ന് നിക്ഷേപകര്‍ ഏജന്റുമാരോടാണ് തങ്ങളുടെ പണംആവശ്യപ്പെടുന്നത്. സ്ഥിരം ജോലി ലഭിച്ചില്ലെന്നു മാത്രമല്ല നിക്ഷേപകര്‍ തങ്ങളോട് പണംആവശ്യപ്പെടുന്നതും ഇവരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

അതിനിടെ സ്ഥാപനത്തിന്റെ ഡയറക്ടര്‍മാ്രന്നു പറയപ്പെടുന്ന കെ. എ ഗഫൂര്‍,ഷൗക്കത്തലി എന്നിവരെ കുറിച്ചു യാതൊരുവിവരവുമില്ലെന്നാണ് പൊലിസ് പറയുന്നത്.കണ്ണൂര്‍ അര്‍ബന്‍ നിധിയെപ്പോലെ സമാനരീതിയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ കണ്ണൂരിലുണ്ട്.അവയില്‍ പണം നിക്ഷേപിച്ചവരൊക്കെ തന്നെ ആശങ്കയിലുണ്ട്. ഈസ്ഥാപനങ്ങള്‍ തകരാനിടയുണ്ടോയെന്നു ചോദിച്ചുകൊണ്ടു നിരവധി ഫോണ്‍ക ളുകളാണ് പൊലിസ് സ്‌റ്റേഷനിലെത്തുന്നത്. കണ്ണൂര്‍ അര്‍ബന്‍ നിധിയില്‍ പണം നിക്ഷേപിച്ചതു കളളപണമാണെന്ന സൂചന പൊലിസിനു ലഭിച്ചിട്ടുണ്ട്. പലരും പരാതി നല്‍കാന്‍ മടികാണിക്കുന്നത് ഇതുകാരണമാണെന്നാണ് പൊലിസ് വിലയിരുത്തല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+