Get Updates
Get notified of breaking news, exclusive insights, and must-see stories!

കറന്റ് ചാര്‍ജ് വര്‍ധനവ്: റാന്തല്‍ വിളക്കുകളുമായി കെഎസ്യു പ്രതിഷേധ മാര്‍ച്ച് നടത്തി

കണ്ണൂര്‍: കറന്റ് ചാര്‍ജ് നിരക്ക് കുത്തനെ കൂട്ടി ജനങ്ങളുടെ കഴുത്തറുക്കുന്ന പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് പ്രതീകാത്മകസമരവുമായി കെ. എസ്.യു പ്രവര്‍ത്തകര്‍. ബഫര്‍സോണ്‍ വിഷയത്തില്‍ വയനാട്ടില്‍ എസ്. എഫ്. ഐ പ്രവര്‍ത്തകര്‍ നടത്തിയ സമരത്തിന്റെ തുടര്‍ച്ചയായിട്ടാണ് വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരെ കെ. എസ്.യു പ്രതിഷേധ സമരവുമായി രംഗത്തിറങ്ങിയത്.

കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റാന്തല്‍ വിളക്കുകളുമായാണ്കണ്ണൂര്‍ വൈദ്യുതി ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. സമര പരിപാടി കെ.എസ്.യു ജില്ലാ പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് ഉദ്ഘാടനം ചെയ്തു.

ksu

സംസ്ഥാനത്ത് രാഷ്ട്രീയ വിവാദങ്ങള്‍ കത്തി നില്‍ക്കുന്നതിനിടയില്‍ തന്ത്രപരമായി ജനങ്ങളെ കൊള്ളയടിക്കുന്ന നടപടികളുമായി പിണറായി വിജയന്‍ മുന്നോട്ട് പോവുകയാണെന്നും വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍ കുട്ടിയുള്‍പ്പടെയുള്ളവര്‍ക്ക് കച്ചവട താല്‍പര്യം മാത്രമാണെന്നും ജനങ്ങളോട് ഒരു തരത്തിലുള്ള പ്രതിബദ്ധതയുമില്ലാത്ത സര്‍ക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നതെന്നും പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് കൊണ്ട് പി. മുഹമ്മദ് ഷമ്മാസ് പറഞ്ഞു.

കോവിഡ് പ്രതിസന്ധിയില്‍ സാമ്പത്തീകമായി തകര്‍ന്ന നിരവധി കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ളവരെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളില്‍ ശക്തമായ പ്രക്ഷോഭങ്ങളുമായി കെ.എസ്.യു മുന്നോട്ട് പോകുമെന്നും വിദ്യാര്‍ത്ഥി വിഷയങ്ങളില്‍ പോലും നിലപാടില്ലാത്ത എസ്.എഫ്.ഐ പോലുള്ള സംഘടനകള്‍ കേവലം അക്രമത്തിന്റെയും ആഭാസ സമരങ്ങളുടെയും പ്രതിരൂപമായി മാറിയെന്നും പി. മുഹമ്മദ് ഷമ്മാസ് കുറ്റപ്പെടുത്തി. കണ്ണൂര്‍ ഡി.സി.സി ഓഫിസില്‍ നിന്നും പ്രകടനമായി തുടങ്ങി കാല്‍ടെക്‌സിലെ വൈദ്യുത ഭവനുമുന്‍പില്‍ വെച്ചു പൊലിസ് മാര്‍ച്ച് തടഞ്ഞു. ഇതിനെ തുടര്‍ന്നാണ് കവാടത്തില്‍ കെ. എസ്.യു പ്രവര്‍ത്തകര്‍ ധര്‍ണ നടത്തിയത്.

കെ.എസ്.യു ജില്ലാ ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി,ജില്ലാ സെക്രട്ടറി അന്‍സില്‍ വാഴപ്പള്ളില്‍,ആകാശ് ഭാസ്‌കരന്‍,രാഗേഷ് ബാലന്‍,അനുദിത്ത് മനോഹരന്‍,ടി.പി ശ്രീരാഗ്,മുഹമ്മദ് റിസ്വാന്‍,റയീസ് ഉളിയില്‍, അര്‍ജുന്‍ കൊറോം,ശ്രാവണ്‍.കെ,പ്രകീര്‍ത്ത് മുണ്ടേരി,അര്‍ജുന്‍ ചാലാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+