അര്ജുന് ആയങ്കിക്ക് വലവിരിച്ച് കസ്റ്റംസ്: ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നോട്ടീസ്
കണ്ണൂര്‍: രാമനാട്ടുകരയിലെ സ്വര്‍ണക്കടത്ത് സംഘത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അര്ജുന് ആയങ്കേരിക്കായി കസ്റ്റംസ് വല മുറുക്കി. ഇയാള്‍ കണ്ണുര്‍ അഴീക്കല്‍ തുറമുഖം മേഖലയില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് വളപട്ടണം പൊലിസിന്റെ സഹായത്തോടെ കസ്റ്റംസ് അന്വേഷണം നടത്തി വരികയാണ്: കണ്ണുര്‍ ഡിവൈഎസ്പി പി ബാലകൃഷ്ണന് നായരുടെ നേതൃത്വത്തിലാണ് ഇയാള്‍ക്കെതിരെ അന്വേഷണം നടത്തി വരുന്നത്. ഇയാള്‍ ഉടന്‍ കീഴടങ്ങിയേക്കുമെന്നു സുചനയുണ്ട്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടിയ സംഭവത്തില്‍ സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ നല്‍കിയത് അഴീക്കോട് സ്വദേശി കപ്പക്കടവ് സ്വദേശി അര്ജുന് ആയങ്കിയാണെന്ന വ്യക്തമായ തെളിവുകള്‍ കസ്റ്റംസിന്റെ കൈയ്യിലുണ്ട്. ഈ സാഹചര്യത്തിലാണ് ഈ മാസം 28ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അര്‍ജുന്റെ വീട്ടില്‍ നോട്ടീസ് പതിച്ചത്. കസ്റ്റംസ് പ്രിവന്റിവ് വിഭാഗമാണ് നോട്ടിസ് നല്‍കിയത്. കേസിലെ മുഖ്യ പ്രതി മുഹമ്മദ് ഷഫീഖിന്റെ കൂട്ടാളിയാണ് അര്‍ജുനെന്ന് കസ്റ്റംസ് സംശയിക്കുന്നു.
മുഹമ്മദ് ഷഫീഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം അപേക്ഷ നല്‍കും. 10 ദിവസത്തേക്കാണ് ഷഫീഖിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടുക. ഇതിനായി കസ്റ്റംസ് പ്രിവന്റിവ് വിഭാഗം എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യ കോടതിയെ സമീപിക്കും. നാല് വര്‍ഷമായി സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന അര്ജുന് ഇതിനോടകം തന്നെ കോടികളുടെ സ്വര്‍ണം കടത്തിയെന്നാണ് വിവരം. ഇയാള്‍ കരിപ്പൂരിലേക്ക് പോകാന്‍ ഉപയോഗിച്ച സ്വിഫ്റ്റ് കാര്‍ കണ്ടെത്താന്‍ പോലിസിന് ഇതുവരെ കഴിഞ്ഞില്ല. പോലിസ് എത്തുന്നതിനു മുന്‍പേ അര്‍ജ്ജുന്റെ കൂട്ടാളികള്‍ മാറ്റിയിരുന്നു. പ്രദേശത്തെ സി.സി.ടി.വി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കാര്‍ കണ്ടെത്താനായില്ല.
തന്റെ അനുവാദം ഇല്ലാതെയാണ് അര്ജുന് സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ കാര്‍ കൊണ്ടുപോയത് എന്ന് കാണിച്ച് ആര്‍സി ഉടമയായ സജേഷ് പോലിസില്‍ പരാതി നല്കി. അതേസമയം, കരിപ്പൂര്‍ കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണക്കടത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ വിശദീകരിക്കുന്ന ശബ്ദരേഖ പുറത്തുവന്നു. വാട്സാപ്പ് ഗ്രൂപ്പിലൂടെ കൈമാറിയ ശബ്ദരേഖയിലെ വിവരങ്ങളാണ് പുറത്തുവന്നത്. പോലിസ് തിരയുന്ന അര്ജുന് ആയങ്കിയുടെ പങ്ക് സംഭാഷണങ്ങളില്‍ വ്യക്തമാണ്. സ്വര്‍ണം കടത്തേണ്ട രീതിയും കൈമാറേണ്ടതാര്‍ക്കെന്ന വിവരവും ശബ്ദരേഖയില്‍ വിശദീകരിക്കുന്നുണ്ട്.
ഭീഷണിപ്പെടുത്തുന്ന സംഭാഷണങ്ങളാണ് ശബ്ദരേഖയിലുള്ളത്. കബളിപ്പിച്ചാല്‍ ജീവിക്കാനനുവദിക്കില്ല. നാട്ടില്‍ കാലുകുത്താന്‍ അനുവദിക്കില്ല എന്നിങ്ങനെയാണ് ഭീഷണി. മാഹിയിലേയും പാനൂരിലേയും പാര്ട്ടിക്കാര് തനിക്ക് പിറകിലുണ്ടെന്നും അവകാശവാദമുണ്ട്. നാട്ടില്‍ കാലുകുത്താന്‍ അനുവദിക്കില്ല, നിന്നെ കൊണ്ട് തീറ്റിക്കില്ലെന്നും ശബ്ദ സന്ദേശത്തില്‍ പറയുന്നു. രണ്ടു മണിക്കൂര്‍ വിമാനത്താവളത്തില്‍ കാത്തു നിന്നിട്ടും പറ്റിച്ചു എന്ന പരാമര്‍ശവും ശബ്ദരേഖയിലുണ്ട്. എന്നാല്‍ ഇത് അര്‍ജുന്റെ ശബ്ദമാണെന്ന് പോലിസും കസ്റ്റംസും സ്ഥിരീകരിച്ചില്ല. ആരോടൊക്കെയാണ് സംസാരിച്ചതെന്നും വ്യക്തമല്ല.
ഇതിനിടെ അന്വേഷണവുമായി സഹകരിക്കുമെന്നറിയിച്ച് അര്ജുന് ആയങ്കി ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ഡിവൈഎഫ്ഐയുടെ മെമ്പര്‍ഷിപ്പില്‍ നിന്നും പുറത്തുവന്ന ആളാണ് താനെന്നും തനിക്കെതിരായ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ട ബാധ്യത പാര്‍ട്ടിക്കില്ലെന്നും അര്ജുന് പറഞ്ഞു. ഇഷ്ടപ്പെടുന്ന പ്രസ്ഥാനത്തിന്റെ ആശയ പ്രചാരണം വ്യക്തിപരമായി നടത്തുന്നതാണെന്നും അര്‍ജുന്റെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. രാമനാട്ടുകര അപകടത്തിന് പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിലാണ് അര്ജുന്.
സിപിഎം സൈബര്‍ പോരാളിയായ അര്ജുന് ആയങ്കിയുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ സമൂഹമാധ്യമങ്ങളില്‍ ആരോപണങ്ങള്‍ കൊഴുക്കുന്നത് സി.പി.എമ്മിന് തലവേദനയായിട്ടുണ്ട്. സജീവ സി.പി.എം പ്രവര്‍ത്തകനായിരുന്ന അര്ജുന് ഇപ്പോള്‍ പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് നേതൃത്വം പറയുമ്പോഴും പാര്‍ട്ടിയിലെ യുവനേതാക്കള്‍ ഇയാളുമായി ഇപ്പോഴും പുലര്‍ത്തുന്ന അടുപ്പമാണ് ആരോപണത്തിന് കാരണം. സി.പി.എമ്മിന് വേണ്ടി നേരത്തെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത ഇയാള്‍ ക്വട്ടേഷന്‍ സംഘത്തെ നയിക്കുകയാണിപ്പോഴെന്നാണ് പ്രചാരണം.
അര്ജുന് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന നിരവധി ഫോട്ടോകള്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ ഉന്നത നേതാക്കള്‍ക്കൊപ്പവും, യുവജന കമ്മീഷന് അധ്യക്ഷക്കൊപ്പവുമുള്ള ചിത്രങ്ങളുണ്ട്. ദുബായ് കേന്ദ്രീകരിച്ച് കേരളത്തിലേക്ക് സ്വര്‍ണ്ണം കടത്തുന്ന സംഘങ്ങള്‍ക്ക് ഇയാള്‍ സുപരിചിതനാണെന്നാണ് വിവരം. ഇതുകാരണം സ്വര്‍ണത്തിന് സുരക്ഷ നല്കാന് ദുബായില്‍ നിന്നാണ് അര്ജുന് ക്വട്ടേഷന്‍ ലഭിച്ചതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഇയാളുടെ സംഘത്തിലുണ്ടെന്ന് പോലീസ് സംശയിക്കുന്നു.
Recommended Video
സിപിഎമ്മിന്റെ റെഡ് വളണ്ടിയറായിരുന്ന അര്ജുന് പാര്‍ട്ടിയുമായി ഇപ്പോള്‍ ബന്ധമില്ലെന്ന് പറയുന്നുവെങ്കിലും യുവജന സംഘടന നേതാക്കള്‍ അടക്കം ഇയാളുമായി നിരന്തരം ബന്ധം പുലര്‍ത്തി വരുന്നുവെന്നതിന് തെളിവുണ്ട്. ഡിവൈഎഫ്ഐ നേതാവ് സരിന് ശശി അടക്കം അര്‍ജുന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റിടാറുണ്ട്. കഴിഞ്ഞ ദിവസം രാവിലെ വരെ ഈ അക്കൗണ്ട് ആക്ടീവായിരുന്നു. എന്നാല്‍ കസ്റ്റംസ് റെയ്ഡ് നടന്നതിന് പിന്നാലെ അക്കൗണ്ട് പ്രൊഫൈല്‍ ലോക്കായി.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications