കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തുരുത്തിയിലെ സമരം രൂക്ഷമാകുന്നു: കണ്ണൂരിൽ ദളിത് യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു

  • By Desk
Google Oneindia Malayalam News

കണ്ണൂർ: ആയിരം ദിവസം പിന്നിട്ടപ്പോൾ അന്തിമ സമർത്തി നൊരുങ്ങി തുരുത്തി സമരക്കാർ. ദേശീയപാത വികസനത്തിൻ്റെ ഭാഗമായി സ്ഥലമേറ്റെടുപ്പിനിടെ അധികൃതർക്ക് നേരെവന്‍ പ്രതിഷേധമുയർന്നു. നിര്‍ദിഷ്ട ദേശീയപാത വികസനത്തിനായി ഭാഗമായി പാപ്പിനിശ്ശേരി തുരുത്തി കോളനി നിവാസികളെ കുടിയൊഴിപ്പിക്കാനെത്തിയ സംഘത്തിനു മുന്നില്‍ യുവാവിന്റെ ആത്മഹത്യാശ്രമം നടത്തി. പ്രദേശവാസിയായ രാഹുല്‍ കൃഷ്ണയാണ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

ലയങ്ങളിലെ തൊഴിലാളികൾക്ക് ഇനി സ്വന്തം വീട്, 'ഓൺ യുവർ ഓൺ ഹൗസ് ' ഭവന പദ്ധതിയുമായി തൊഴിൽ വകുപ്പ്ലയങ്ങളിലെ തൊഴിലാളികൾക്ക് ഇനി സ്വന്തം വീട്, 'ഓൺ യുവർ ഓൺ ഹൗസ് ' ഭവന പദ്ധതിയുമായി തൊഴിൽ വകുപ്പ്

സ്ഥലം ഏറ്റെടുപ്പിന് ദേശീയപാത അധികൃതര്‍ എത്തിയതോടെകോളനി നിവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. വന്‍ പോലിസ് സന്നാഹത്തോടെയാണ് ഉദ്യോഗസ്ഥരെത്തിയത്. പ്രദേശത്തെത്തിയ ഉദ്യോഗസ്ഥരെ തടയാനെത്തിയ കോളനി നിവാസികളും പോലിസും ഉന്തും തള്ളുമുണ്ടായി. പ്രതിഷേധത്തെ തുടര്‍ന്ന് സമരസമിതി നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച്ച രാവിലെ ഒമ്പതോടെയാണ് സ്ഥലമേറ്റെടുപ്പു നടപടികളുമായി അധികൃതര്‍ എത്തിയത്. കോളനിക്കു പുറത്ത് സ്ഥലം വിട്ടു നല്‍കാന്‍ സമ്മതം നല്‍കിയവരുടെ സ്ഥലവും ഭൂമിയുമാണ് ആദ്യഘട്ടത്തില്‍ അളക്കുന്നതെന്ന് കാണിച്ചാണ് സര്‍വേ തുടങ്ങിയത്.

Recommended Video

cmsvideo
കണ്ണൂര്‍: തുരുത്തിയിൽ ദേശീയപാത സ്ഥലമേറ്റെടുപ്പിനിടെ പ്രതിഷേധം | Oneindia Malayalam
 kannur-map-18-

എന്നാല്‍ പിന്നീട് ഉച്ചയോടു കൂടി കോളനിയുടെ മറ്റ് ഭാഗങ്ങള്‍ അളക്കുന്നതിലേക്ക് കടന്നു. ഇതോടെ ആളുകള്‍ സംഘടിച്ചെത്തി. ഇതിനിടയിലാണ് രാഹുലിന്റെ വീടിനടുത്ത് അളവ് നടന്നത്. ഇതോടെ അകത്തു കരുതിയിരുന്ന പെട്രോളുമായി രാഹുല്‍ കൃഷ്ണ പുറത്തെത്തി ദേഹമാസകലം ഒഴിക്കുകയായിരുന്നു. കൂടി നിന്നവരുടെ നേരെയും പെട്രോള്‍ ഒഴിച്ചു. പോലിസിനും മാധ്യമപ്രവര്‍ത്തകരുടെ കാമറള്‍കള്‍ക്കു മുകളിലും പെട്രോള്‍ തെറിച്ചു. ഉടന്‍ വെള്ളമൊഴിച്ച് രാഹുലിനെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് ആളുകളെ സംഘടിപ്പിച്ചതിനും പ്രതിഷേധത്തിന് നേതൃത്വം നല്‍കിയതിനുമാണ് സമരസമിതി നേതാവ് നിഷില്‍ കുമാറിനെ കസ്റ്റഡിയിലെടുത്തത്.

കൂടുതല്‍ പേരെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെ വന്‍ പ്രതിഷേധവുമുണ്ടായി. 29 വീടുകളാണ് പരിസരത്തുള്ളത്. 12 വീട്ടുകാര്‍ സ്ഥലം വിട്ടുനല്‍കാന്‍ സമ്മതം നല്‍കിയിട്ടുണ്ടെന്നാണ് റവന്യൂ അധികൃതര്‍ പറയുന്നു. എന്നാല്‍ വ്യാജ സമ്മതപത്രമാണിതെന്നും അശാസ്ത്രീയമായി റോഡ് നിര്‍മിക്കുന്നതിനെ തുടര്‍ന്ന് തങ്ങളുടെ കോളനി ഇല്ലാതാവുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

1000 ദിവസത്തോളം പാപ്പിനിശ്ശേരി തുരുത്തി നിവാസികള്‍ ഇവിടെ കുടിയൊഴിക്കലിനെതിരേ കുടില്‍കെട്ടി സമരം നടത്തി വരുന്നതിനിടെയാണ് സര്‍വേ നടപടിയുണ്ടായത്. നേരത്തെ കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും തുരുത്തി സമരത്തിന് പിൻതുണ പ്രഖ്യാപിച്ചിരുന്നു. ദേശീയപാത വികസനത്തിൻ്റെ ഭാഗമായി തുരുത്തിയിലെ ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരെ കെ.സുധാകരൻ എം.പി പാർലമെൻ്റിൽ ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്ക് കത്തുനൽകിയിരുന്നു. എന്നാൽ കീഴാറ്റൂർ സമരത്തിൽ നിലപാട് മാറ്റാൻ തയ്യാറാത്തതുപോലെ തുരുത്തിയിലും സർവെ നടപടികളുമായി ദേശിയ പാതാ അധികൃതർ മുൻപോട്ടു പോകുകയായിരുന്നു.

English summary
Dalit man attempt to suicide in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X