നൃത്തപഠനവും സ്കൂളുകളിലെ ഓൺലൈൻ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ന്യാത്താധ്യാപക സംഘടന
കണ്ണൂര്‍: കോവിഡ് ലോക്ഡൗണ്‍ കാരണം തൊഴില്‍രഹിതരായ നൃത്താധ്യാപകരെ സംരക്ഷിക്കുന്നതിനായി ഓണ്‍ലൈന്‍ നൃത്തപഠനം സ്‌കൂളില്‍ ഏര്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ തയ്യാറാവണമെന്ന് ഓള്‍ കേരള ഡാന്‍സ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ ക്ലാസുകളുടെ ഭാഗമായി സദാ സമയവും ടി വിയുടെയും മൊബൈല്‍ ഫോണിന്റെയും മുന്‍പിലിരിക്കുന്ന കുട്ടികള്‍ക്ക് ആഴ്ചയില്‍ ഒന്നോ രണ്ടോ നൃത്തപഠന ക്ലാസുകള്‍ ഓണ്‍ലൈനായി ഉള്‍പ്പെടുത്തിയാല്‍ മാനസിക ഉല്ലാസം വീണ്ടെടുക്കാന്‍ സാധിക്കും.
തൊഴില്‍ രഹിതരായ സംസ്ഥാനത്തെ നൃത്താധ്യാപകര്‍ക്ക് ഇതു കൈത്താങ്ങാവുമെന്നും ഭാരവാഹികള്‍ പറഞ്ഞു. രണ്ടാം വര്‍ഷം പിന്നിടുന്ന കോവിഡ് പ്രതിസന്ധിയില്‍ തൊഴില്‍രഹിതരായ നൃത്താധ്യാപകര്‍ക്ക് ജീവിക്കാന്‍ മറ്റു ഗതിയൊന്നുമില്ല. സ്‌കൂള്‍ കലോത്സവങ്ങളിലും നാട്ടുമ്പുറങ്ങളില്‍ നടത്തിവരുന്ന നൃത്തപഠന ക്ലാസുകളില്‍ നിന്നും ലഭിക്കുന്ന വരുമാനമായിരുന്നു ഏക ആശ്രയം. എഴുപതു ശതമാനം നൃത്താധ്യാപകരും വാടക വീടുകളിലാണ് താമസിച്ചുവരുന്നത്. പലര്‍ക്കും ബാങ്ക് വായ്പയടക്കമുള്ള കടബാധ്യതകളുണ്ട്.

സംസ്ഥാനത്ത് രണ്ട് നൃത്താധ്യാപകര്‍ ഇതുവരെയായി ആത്മഹത്യ ചെയ്തിട്ടുണ്ട്. ഓരോ സ്‌കൂളുകളും പിടിഎയും മാനേജ്‌മെന്റും മുന്‍കൈയ്യെടുത്ത് ഓണ്‍ലൈന്‍ നൃത്തപഠന ക്ലാസുകള്‍ തുടങ്ങിയാല്‍ പ്രദേശത്തെ കലാകാരന്‍മാര്‍ക്ക് വലിയ ആശ്വാസമാകും. കലാകാരന്മാരെ സംരക്ഷിക്കുന്നതിനായി സര്‍കാര്‍ പലിശരഹിത വായ്പയും ഭവന വായ്പകള്‍ക്ക് പലിശ ഒഴിവാക്കുകയും വേണമെന്നും ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ രണ്ടു പ്രളയകാലത്ത് പൊതു പരിപാടികളോ കലോത്സവങ്ങളോ നടക്കാത്തതിനാൽ ഈ കൊവിഡ് മഹാമാരിക്കാലത്ത് ഉപയോഗിക്കാൻ കരുതൽ ധനമില്ലാത്തത് നൃത്താധ്യകരുടെ സാമ്പത്തിക ബാധ്യത വർധി പിക്കാൻ കാരണമായിട്ടുണ്ട്. ഒരിക്കലും കരകയറാനാവാത്ത ബാധ്യത കാരണം കലാകാരൻമാർക്കിടെ യിൽ സാമ്പത്തിക ബാധ്യതയെ തുടർന്നുള്ള ആത്മഹത്യകൾ വർധിച്ചു വരികയാണെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
ഈ വിഷയങ്ങൾ ഉൾപ്പെട്ട കാര്യങ്ങൾ സൂചിപ്പിച്ചു കൊണ്ട് സാംസ്കാരിക വിദ്യാഭ്യാസ മന്ത്രിമാർക്കും കലക്ടർക്കും പരാതി നൽകിയിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ഐ.വിനോദ് കുമാര്‍, സെക്രട്ടറി രാജേന്ദ്രന്‍ വെളിയമ്പ്ര, സംസ്ഥാന വൈസ് പ്രസിഡന്റ് നയന്‍താര മഹാദേവന്‍ എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications