കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജനവിരുദ്ധ സര്‍ക്കാരുകളെ തിരുത്തണം: ദയാബായ് കങ്കാളി വയലില്‍ സ്ത്രീ സമര കൂട്ടായ്മ

  • By Desk
Google Oneindia Malayalam News

പയ്യന്നൂര്‍: കങ്കാളിയില്‍ 100 ഏക്കര്‍ നെല്‍വയല്‍ പെട്രോളിയം സംഭരണ കേന്ദ്രം സ്ഥാപിക്കാന്‍ വിട്ടുനല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കïങ്കാളി തലോത്ത് വയലില്‍ സ്ത്രീകളുടെ സമര കൂട്ടായ്മ പെണ്ണൊരുമ സംഘടിപ്പിച്ചു. പെണ്ണൊരുമ സമര സംഗമം സാമൂഹ്യ പ്രവര്‍ത്തക ദയാബായി ഉദ്ഘാടനം ചെയ്തു. വായുവും വെള്ളവുമില്ലാതാക്കി വികസനമെന്ന പേരില്‍ ജനങ്ങള്‍ക്കുമേല്‍ പദ്ധതികള്‍ അടിച്ചേല്‍പിക്കുന്ന സര്‍ക്കാരുകളെ തിരുത്താന്‍ ജനങ്ങള്‍ സംഘടിക്കണമെന്നു അവര്‍ പറഞ്ഞു.

<br>രാഹുല്‍ വന്നിട്ടും മാറ്റമില്ല; വയനാട്ടില്‍ ഇടത് സഹകരണം തുടര്‍ന്ന് മാണി വിഭാഗം, തിരിച്ചടിയുണ്ടാകും
രാഹുല്‍ വന്നിട്ടും മാറ്റമില്ല; വയനാട്ടില്‍ ഇടത് സഹകരണം തുടര്‍ന്ന് മാണി വിഭാഗം, തിരിച്ചടിയുണ്ടാകും

ജനാധിപത്യ ഇന്ത്യയില്‍ എല്ലാം ജനങ്ങള്‍ക്കെതിരാവുകയാണ്. പ്രകൃതി ചൂഷണങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്ന അധികാരികള്‍ ജനധിപത്യത്തെ വെല്ലുവിളിക്കുകയാണ്. പ്രാഥമിക അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പോലും ജനകീയ പോരാട്ടം അനിവാര്യമായ കാലമാണിതെന്നും ദയാബായി പറഞ്ഞു.

dayabai-155

സമര സംഗമത്തില്‍ എം. സുല്‍ഫത്ത് അധ്യക്ഷനായി. പദ്മിനി കïങ്കാളി, മുനീസ അമ്പലത്തറ, സീതാദേവി കരിയാട്ട്, ടി.പി പദ്മനാഭന്‍, ഡോ. ഡി. സുരേന്ദ്രനാഥ്, അപ്പുക്കുട്ടന്‍ കരയില്‍ സംബന്ധിച്ചു. കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതിനാശവും തങ്ങളുടെ ഭാവിയെയാണ് അപകടപ്പെടുത്തുന്നതെന്നു പ്രഖ്യാപിച്ച് ലോക വ്യാപകമായി പടരുന്ന കുട്ടികളുടെ സമരത്തോട് ഐക്യപ്പെട്ട് കങ്കാളി വയലും പുഴയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പുഴയില്‍ കുട്ടികള്‍ ജലാര്‍ച്ചനയും നടത്തി.

English summary
dayabai about anti people governments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X