കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ടങ്കാളി -എൻഡോസൾഫാൻ വിഷയത്തൾ ഏകപാത്ര നാടകമാക്കി അവതരിപ്പിച്ച് ദയാബായി

  • By Desk
Google Oneindia Malayalam News

കരിവെള്ളൂർ: കണ്ടങ്കാളി, എൻഡോസൾഫാൻ വിഷയങ്ങൾ ഏകപാത്ര നാടകമായി അവതരിപ്പിച്ച് ദയാബായി. തീഷ്ണമായ ചോദ്യങ്ങൾ സദസിലേക്കെറിഞ്ഞ് ദയാബായി പ്രേക്ഷക മനസിൽ കനലിരിമ്പം സൃഷ്ടിച്ചു.
നാടകവും സമരായുധമാണെന്ന് പ്രശസ്ത സാമൂഹിക പ്രവര്‍ത്തകയും അഭിനേത്രിയുമായ ദയാബായി തെളിയിക്കുകയായിരുന്നു കഴിഞ്ഞ ദിവസമാണ്. കണ്ടങ്കാളി പെട്രോളിയം പദ്ധതി വിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യവുമായി എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയമുന്നണി പ്രവര്‍ത്തകരോടൊപ്പം ദയാബായി സമരപ്പന്തലിലെത്തിയത്.

പുരോഗമന ജനാധിപത്യ സ്ഥാപനങ്ങള്‍ ഭരണഘടനയെ സംരക്ഷിക്കണം; മന്‍മോഹന്‍ സിംഗ് പുരോഗമന ജനാധിപത്യ സ്ഥാപനങ്ങള്‍ ഭരണഘടനയെ സംരക്ഷിക്കണം; മന്‍മോഹന്‍ സിംഗ്

'എന്‍ഡോസള്‍ഫാന്‍ ദുരന്തം - ഒരു പിടി ചോദ്യങ്ങള്‍' എന്ന ഏകപാത്ര നാടകത്തിലൂടെ ദുരന്ത ബാധിതരായ ആയിരക്കണക്കിന് അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും നീതിക്കു വേണ്ടി പോരാടുകയാണ് ദയാബായി. എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ നേരിടുന്ന പ്രശ്‌നങ്ങളും ഭരണാധികാരികളുടെ അവഗണനയും ദയാബായി ഏകാഭിനയത്തിലൂടെ അവതരിപ്പിച്ചു. ജനുവരി 30-ന് എന്‍ഡോസള്‍ഫാന്‍ ബാധിതരോടുള്ള അവഗണനക്കെതിരെ ദയാബായിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം സെക്രട്ടേറിയേറ്റിനു മുന്നില്‍ സമരം നടക്കും.

dayabai-1

എന്‍ഡോസള്‍ഫാനെ ന്യായീകരിച്ച് ദുരന്തബാധിതരെ അപമാനിക്കുന്ന കാസര്‍കോട് ജില്ലാ കലക്ടര്‍ സജിത്ത് ബാബു ജനങ്ങളെ മാനസികമായി തളര്‍ത്തുകയെന്ന ഹിറ്റ്‌ലറുടെ സമീപനമാണ് സ്വീകരിക്കുന്നതെന്ന് ദയാബായി കുറ്റപ്പെടുത്തി. ജനങ്ങള്‍ക്ക് ദുരിതം സമ്മാനിക്കുന്നതും പരിസ്ഥിതിയെ തകര്‍ക്കുന്നതുമായ കണ്ടങ്കാളി പദ്ധതിക്കെതിരായ സമരത്തിന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പിന്തുണ പ്രഖ്യാപിച്ചു.

കണ്ടങ്കാളി പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ദയാബായിയുടെ നേതൃത്വത്തില്‍ എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. കണ്ടങ്കാളിയിലെ കര്‍ഷകനായ ഭാസകരന്‍ എന്‍.കെ വിളയിച്ച കുഞ്ഞിനെല്ലിന്റെ വിത്ത് കണ്ടങ്കാളിയിലെ കര്‍ഷക തൊഴിലാളി സ്ത്രീകള്‍ ദയാബായിക്ക് കൈമാറി. കണ്ടങ്കാളി ജനകീയ സമരസമിതി ചെയര്‍മാന്‍ ടി.പി പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, അഡ്വ. ടി.വി രാജേന്ദ്രന്‍, ഷൈനി പി, പ്രേമചന്ദ്രന്‍ ചോമ്പാല, ആന്റണി പി.ജെ, അപ്പുക്കുട്ടന്‍ കാരയില്‍, അത്തായി ബാലന്‍ എന്നിവര്‍ സംസാരിച്ചു.

English summary
Dayabayi presents play on Endosalfan issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X