കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സര്‍ക്കാറിന്‍റെ നേട്ടങ്ങളെ കുറിച്ചുള്ള വീഡിയോ ഷെയര്‍ ചെയ്ത് ഡിസിസി സെക്രട്ടറി; അണികളുടെ തെറിവിളി

Google Oneindia Malayalam News

കണ്ണൂര്‍: സര്‍ക്കാറിന്‍റെ വികസന നേട്ടങ്ങളുമായി ബന്ധപ്പെട്ട വീഡിയോ പങ്കുവെച്ച കണ്ണൂര്‍ ഡിസിസി സെക്രട്ടറി പ്രമോദ് കൂവന് നേരെ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അസഭ്യ വര്‍ഷം. കണ്ണൂര്‍ മണ്ഡലത്തിലെ വികസനേ നേട്ടങ്ങളുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് പങ്കുവെച്ച വീഡിയോ ഷെയര്‍ ചെയതതിനെ തുടര്‍ന്നായിരുന്നു ഡിസിസി നേതാവിന് നേരേയുള്ള വിമര്‍ശനം.

എന്നാല്‍ വീഡിയോ സേവ് ചെയ്യുന്നതിനു പകരം ഷെയര്‍ബട്ടണില്‍ തട്ടി ഷെയര്‍ ചെയ്തു പോയെന്നാണ് പ്രമോദ് കൂവന്‍ വിശദീകരിക്കുന്നത്. ആര്‍ക്കും സംഭവിക്കുന്ന കാര്യമാണ് അത്. എന്നാല്‍ തൊട്ടടുത്ത നിമിഷം മുതല്‍ തനിക്കെതിരെ വലിയ അസഭ്യ വര്‍ഷമാണ് നടക്കുന്നതെന്ന് പ്രമോദ് ഫേസ്ബുക്ക് കുറിപ്പിലൂടെ വിശദീകരിക്കുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

പ്രിയപ്പെട്ടവരെ

പ്രിയപ്പെട്ടവരെ

ഇന്നലെ രാത്രി ഞാന്‍ ഷെയര്‍ ചെയ്തു പോയൊരു ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം സൈബറിടങ്ങളില്‍ സഭ്യതയുടെ എല്ലാ പരിധികളും ലംഘിച്ചുള്ള അക്രമണമഴിച്ചു വിട്ടിരിക്കുകയാണല്ലോ. കെ പ്രമോദ് എന്ന എന്നെ കൃത്യമായി അറിയുന്നവര്‍ക്കു വേണ്ടിയല്ല, മറിച്ച് തെറ്റിദ്ധരിക്കപ്പെട്ട ചുരുക്കം ചിലര്‍ക്കു വേണ്ടിയാണ് ഈയൊരു വിശദീകരണം ഞാന്‍ നല്‍കുന്നത്.

അവകാശവാദങ്ങള്‍

അവകാശവാദങ്ങള്‍

കണ്ണൂര്‍ നിയോജകമണ്ഡലത്തിലെ നാലു വര്‍ഷക്കാലത്തെ വികസനമെന്ന പേരില്‍ മീഡിയവണ്‍ ചാനലില്‍ സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ പൊള്ളയായ അവകാശവാദങ്ങള്‍ ശ്രദ്ധയില്‍ പെട്ടപ്പോള്‍ അതിനൊക്കെ എണ്ണിയെണ്ണിപ്പറഞ്ഞ് മറുപടി നല്‍കാന്‍ ഡിസിസി പ്രസിഡന്റടക്കമുള്ളവരോട് സൂചിപ്പിക്കുകയെന്ന ഉദ്ദേശ്യത്തില്‍ ആ വീഡിയോ സേവ് ചെയ്യുന്നതിനു പകരം ഷെയര്‍ബട്ടണില്‍ തട്ടി ഷെയര്‍ ചെയ്തു പോയി. ആര്‍ക്കും സംഭവിക്കുന്ന കാര്യം.

പഴയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക

പഴയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക

പക്ഷേ തൊട്ടടുത്ത നിമിഷം മുതല്‍ എനിക്കെതിരേ മാത്രമല്ല, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയടക്കം കോണ്‍ഗ്രസിന്റെ സകല നേതാക്കളേയും സോഷ്യല്‍മീഡിയയില്‍ തെറി വിളിക്കുന്നത് തൊഴിലാക്കിയ ദീവേഷ് ചേനോളി എന്ന പഴയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഇതെടുത്ത് വ്യാപകമായി നമ്മുടെ ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുകയും ഇതിന്റെ സത്യാവസ്ഥയെന്തെന്ന് അന്വേഷിക്കാനുള്ള സാമാന്യമര്യാദ പോലുമില്ലാതെ നമ്മുടെ ചില ആളുകള്‍ എനിക്കെതിരേ രൂക്ഷമായി വിമര്‍ശനം നടത്തുയും ചെയ്തു.

പിന്‍വലിക്കാതിരുന്നത്

പിന്‍വലിക്കാതിരുന്നത്

മരിച്ചു പോയ എന്റെ അഛനമ്മമാരെ വരെ തെറി വിളിച്ചുള്ള പ്രതികരണങ്ങള്‍ വന്ന സാഹചര്യത്തിലാണ് ഞാന്‍ അബദ്ധത്തില്‍ ഷെയര്‍ ചെയ്ത പോസ്റ്റ് പിന്‍വലിക്കാതിരുന്നത്. നമ്മുടെ സ്വന്തം എന്നൊക്കെ പറയുന്നവരുടെ മനസിലുള്ള കാര്യവും ചിലരുടെ അഭിനയങ്ങളും മനസിലാക്കാന്‍ ഏതായാലും ഇതുപകരിച്ചു. നാലു വര്‍ഷത്തെ ഇല്ലാത്ത നേട്ടങ്ങള്‍ അവകാശപ്പെടുന്ന മന്ത്രി കടന്നപ്പള്ളിയുടെ ഓഫീസിനു മുന്നില്‍ സമരം നടത്താന്‍ കണ്ണൂര്‍ നിയോജകമണ്ഡലത്തിലെ രണ്ടു ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് തീരുമാനിച്ചതാണ്.

വസ്തുത

വസ്തുത

പക്ഷേ കോവിഡ് 19 പശ്ചാത്തലത്തില്‍ ആ സമരം മാറ്റിവെയ്‌ക്കേണ്ടി വന്നു. ഇതൊക്കെയാണ് വസ്തുത. ഞാന്‍ മനസില്‍ പോലും ചിന്തിക്കാത്ത കാര്യങ്ങളാണ് ഇപ്പോള്‍ ചില കേന്ദ്രങ്ങള്‍ ഇതിന്റെ മറപറ്റി പ്രചരിപ്പിക്കുന്നത്. ഏറ്റവും താഴേത്തലത്തില്‍ നിന്ന് ഇപ്പോള്‍ കെപിസിസി മെമ്പര്‍ സ്ഥാനത്തു വരെയെത്തിയ ഞാന്‍ ഈ പാര്‍ട്ടിയെ ഒരിക്കലും ചതിച്ചിട്ടില്ല, ചതിക്കുകയുമില്ല. അങ്ങനെ ചെയ്തവരും അവരെ കൊണ്ടു നടക്കുന്നവരും അതു പോലെയാണ് മറ്റെല്ലാവരുമെന്ന ധാരണ വെച്ചു പുലര്‍ത്തരുത്.

സിപിഎമ്മുകാര്‍ മാത്രമല്ല

സിപിഎമ്മുകാര്‍ മാത്രമല്ല

പിന്നെ, സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അതില്‍ രാഷ്ട്രീയം നോക്കില്ല. സിപിഎം നടത്തുന്ന കാരുണ്യസ്ഥാപനങ്ങളില്‍ സിപിഎമ്മുകാര്‍ മാത്രമല്ല, എത്രയോ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പരിചരണം തേടുന്നുണ്ട്, ഇത്തരം സ്ഥാപനങ്ങളിലെല്ലാം ബന്ധപ്പെടുന്ന എനിക്ക് ആരെക്കാളും നന്നായി അതറിയാം. അതിനെ രാഷ്ട്രീയവുമായി കൂട്ടിക്കെട്ടേണ്ട കാര്യമില്ല.

വ്യക്തിഹത്യ

വ്യക്തിഹത്യ

നമുക്കേറ്റവും പ്രിയങ്കരനായിരുന്ന സുരേന്ദ്രേട്ടനെ മരണത്തിലേക്ക് തള്ളിവിടുന്ന രീതിയില്‍ വ്യക്തിഹത്യ നടത്തിയ സൈബര്‍ഗുണ്ടയുടെ നിലവാരത്തില്‍ പ്രതികരിക്കാന്‍ ഞാനേതായാലും തയ്യാറല്ല. അത്തരമൊരു വിഷജീവിയുടെ ജല്പനങ്ങളാണ് മഹത്തരമെന്ന് കരുതുന്നവര്‍ അതും പൊക്കിപ്പിടിച്ച് നടക്കുക, അത്രയേ പറയാനുള്ളൂ. നാളെ നിങ്ങളില്‍ പലര്‍ക്കെതിരേയും ഇതേ കൃമികീടം കുത്തിത്തിരുപ്പുമായി വരും. ഈ കൃമികീടത്തിന് പാര്‍ട്ടിയല്ല, മറിച്ച് ചിലരുടെ താല്‍പര്യങ്ങള്‍ മാത്രമാണ് വലുത്.

സുരേന്ദ്രേട്ടന്‍

സുരേന്ദ്രേട്ടന്‍

അതിന്റെ പിന്നാലെ പോയി സമയം കളയാന്‍ ഞാനേതായയാലും ഉദ്ദേശിക്കുന്നില്ല. സുരേന്ദ്രേട്ടന്റെ നിറത്തെ പോലും അവഹേളിച്ച് പോസ്റ്റിട്ട ഇവനെയൊക്കെ നമ്മുടെ ആളുകളില്‍ ചിലര്‍ ഇപ്പോഴും കൊണ്ടു നടക്കുന്നതിലെ വേദന മാത്രം പങ്കുവെയ്ക്കുന്നു. പറഞ്ഞു തുടങ്ങിയാല്‍ പലതും തുറന്നു പറയേണ്ടി വരും. പക്ഷേ എനിക്ക് എന്റെ പ്രസ്ഥാനത്തോട് പ്രതിബദ്ധതയുണ്ട്. അതിന്റെ പരിമിതികളെ ബലഹീനതയായി കാണരുതെന്ന് മാത്രം പറയുന്നു. യാഥാര്‍ത്ഥ്യം മനസിലാക്കി എന്നോട് സംസാരിച്ച നല്ല മനസുകള്‍ക്കു നന്ദി. ആരാന്റെ അമ്മയ്ക്ക് ഭ്രാന്തായാല്‍ ആഘോഷിക്കാന്‍ പൂത്തിരി കത്തിച്ചു നില്‍ക്കുന്നവരോട് നല്ല നമസ്‌കാരം.

 35 പഞ്ചായത്തിലും 5 മണ്ഡലങ്ങളിലും വിജയം ഉറപ്പിക്കും; ജോസിന്‍റെ വരവ് നേട്ടമാക്കാന്‍ പത്തനംതിട്ട സിപിഎം 35 പഞ്ചായത്തിലും 5 മണ്ഡലങ്ങളിലും വിജയം ഉറപ്പിക്കും; ജോസിന്‍റെ വരവ് നേട്ടമാക്കാന്‍ പത്തനംതിട്ട സിപിഎം

English summary
DCC Secretary shares video on ldf government development achievements
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X