കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിദേശത്ത് വെച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ കിയാൽ വഴി നാട്ടിലെത്തിക്കാം: നടപടി ആരംഭിച്ച് സർക്കാർ

Google Oneindia Malayalam News

കണ്ണൂർ: വിദേശത്ത് വെച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ കണ്ണൂർ വിമാനത്താവളം വഴി കേരളത്തിലെത്തിക്കാൻ ധാരണയായി. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ പ്രവർത്തനം ആരംഭിച്ചിട്ടില്ലാത്തതിനാൽ കൊച്ചിയിലെ എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷനുമായി സഹകരിച്ചാണ് ഇതിനുള്ള പ്രവർത്തനങ്ങൾ നടത്തുക. ജില്ലാ മെഡിക്കൽ ഓഫീസും ഇതിനായി എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷനുമായി ചേർന്ന് പ്രവർത്തിക്കും.

 kial-158038

മുഖ്യമന്ത്രിക്ക് സ്വപ്നയെ നേരത്തെ അറിയാം;അറിഞ്ഞില്ലെന്ന് പറഞ്ഞ് ജനത്തെ വിഢികളാക്കുന്നു: മുല്ലപ്പള്ളിമുഖ്യമന്ത്രിക്ക് സ്വപ്നയെ നേരത്തെ അറിയാം;അറിഞ്ഞില്ലെന്ന് പറഞ്ഞ് ജനത്തെ വിഢികളാക്കുന്നു: മുല്ലപ്പള്ളി

വിദേശത്ത് വെച്ച് മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ കണ്ണൂർ വിമാനത്താവളത്തിലെത്തുന്നതോടെ ആരോഗ്യവകുപ്പിന്റെ ഹെൽത്ത് നോഡൽ ഓഫീസറാണ് പരിശോധന നടത്തുക. തുടർന്ന് ക്ലിയറൻസ് നൽകിയാൽ മാത്രമേ ബന്ധുക്കൾക്ക് വിട്ടുനൽകാൻ സാധിക്കൂ. നിലവിലെ സാഹചര്യത്തിൽ കൊവിഡിന്റെ ഭാഗമായി മെഡിക്കൽ സംഘവും വിമാനത്താവളത്തിൽ പ്രവർത്തിച്ചുവരുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ ഹെൽത്ത് നോഡൽ ഓഫീസർക്കാണ് ഇതിന്റെ താൽക്കാലിക ചുമതല.

English summary
Dead bodies wille sent to Kannaur inthe case of People dies in abroad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X