• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കണ്ണൂരിനെ നടുക്കി യുവാക്കളുടെ ദുരന്തം: പയ്യാവൂർ പുഴയിൽ കാണാതായ മൂന്നു പേരുടെയും മൃതദേഹം കണ്ടെത്തി!!

  • By Desk

തളിപ്പറമ്പ്: പയ്യാവൂർ നാടിനെ നടുക്കി യുവാക്കളുടെ ദുരന്തം. കഴിഞ്ഞ ദിവസം വൈകുന്നേരം പയ്യാവൂർപാ​റ​ക്ക​ട​വ് കൂ​ട്ടു​പു​ഴ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് കാ​ണാ​താ​യ മൂ​ന്നു യു​വാ​ക്ക​ളു​ടെ​യും മൃ​ത​ദേ​ഹങ്ങൾ ഏറെ മണിക്കൂറുകൾ നീണ്ട തെരച്ചിലിനിടെ കണ്ടെത്തി. ഇരിക്കൂർ ബ്ലാ​ത്തൂ​ര്‍ പൈ​സാ​യി​യി​ലെ എ​ട​ച്ചേ​രി താ​ഴ​ത്ത് ഗോ​പി​യു​ടെ മ​ക​ന്‍ മ​നീ​ഷ് (20), പൈ​സ​ക്ക​രി​യി​ലെ പാ​ത്തി​ക്കു​ള​ങ്ങ​ര സ​ജി-​റി​മ്മി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ അ​രു​ണ്‍ (19), വ​ഞ്ചി​യ​ത്തെ പ​രേ​ത​നാ​യ വ​ലി​യ വീ​ട്ടി​ല്‍ ച​ന്ദ്ര​ൻ-​ഓ​മ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ സ​നൂ​പ് (19) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

യുവതിയെ അപമാനിച്ച കേസ്: ഉണ്ണിമുകുന്ദന് വീണ്ടും തിരിച്ചടി, പുനപരിശോധനാ ഹർജി തള്ളി!!!

മ​നീ​ഷി​ന്‍റെ മൃ​ത​ദേ​ഹം ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് മ​റ്റു ര​ണ്ടു​പേ​ര്‍​ക്ക് വേ​ണ്ടി​യു​ള​ള തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം കി​ട്ടി​യ​ത്. അ​രു​ണ്‍ അ​ലൂ​മി​നി​യം ഫാ​ബ്രി​ക്കേ​റ്റ​റും സ​നൂ​പ് കോ​ണ്‍​ക്രീ​റ്റ് തൊ​ഴി​ലാ​ളി​യും മ​നീ​ഷ് ബൈ​ക്ക് മെ​ക്കാ​നി​ക്കു​മാ​ണ്.

കഴിഞ്ഞ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അഞ്ചേകാലിനാണ് സം​ഭ​വം. സു​ഹൃ​ത്താ​യ പ​യ്യാ​വൂ​രി​ലെ പു​ത്ത​ന്‍​പു​ര​യി​ല്‍ അ​ജി​ത്തി​നോ​ടൊ​പ്പ​മാ​ണ് മൂ​വ​രും പു​ഴ​ക്ക​ര​യി​ലെ​ത്തി​യ​ത്. അ​ജി​ത്ത് ക​ര​യ്ക്കി​രു​ന്നെ​ങ്കി​ലും മ​റ്റു മൂ​ന്നു പേ​രും കു​ളി​ക്കാ​നി​റ​ങ്ങു​ക​യാ​യി​രു​ന്നു. നീ​ന്തു​ന്ന​തി​നി​ടെ മൂ​വ​രും ഒ​ഴു​ക്കി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു.

പ​യ്യാ​വൂ​ർ, ശ്രീ​ക​ണ്ഠ​പു​രം പോ​ലീ​സും ത​ളി​പ്പ​റ​മ്പ്, ഇ​രി​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ അ​ഗ്‌​നി​ശ​മ​ന സേ​ന​യും രാ​ത്രി ഒ​മ്പ​ത് മ​ണി വ​രെ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ആ​രെ​യും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ശ​നി​യാ​ഴ്ച രാ​വി​ലെ തെ​ര​ച്ചി​ൽ പു​നഃ​രാ​രം​ഭി​ച്ച​പ്പോ​ഴാ​ണ് ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വൈ​കു​ന്നേ​ര​ത്തോ​ടെ മ​റ്റു ര​ണ്ടു പേ​രു​ടെ കൂ​ടി മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രുന്നു.

പുഴയുടെ ആഴക്കൂടുതല്‍ കാരണം ഫയര്‍ഫോഴ്സ് വെള്ളിയാഴ്ച്ച രാത്രി തിരച്ചില്‍ അവസാനിച്ചിരുന്നു. ശനിയാഴ്ച്ച രാവിലെ തെരച്ചില്‍ ആരംഭിച്ച് 15 മിനിറ്റിനികം തന്നെ മനീഷിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പുഴയിൽ കുളിക്കാനിറങ്ങിയപ്പോള്‍ ചുഴിയില്‍പ്പെട്ട സനൂപിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അരുണും മനീഷും ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇവര്‍ ഒഴുക്കില്‍പ്പെടുന്നത് കണ്ട മറ്റൊരു സുഹൃത്ത് അജിത്ത്നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. കനത്ത മഴയും ഒഴുക്കും ആയതിനാല്‍ നാട്ടുകാര്‍ക്ക് പെട്ടെന്ന് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ സാധിച്ചിരുന്നില്ല. നിരന്തരം അപകടങ്ങളുണ്ടാകുന്ന ഒരു പ്രദേശം കൂടിയാണിത്. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് 9 മണിവരെ തിരച്ചില്‍ തുടര്‍ന്നെങ്കിലും, രാത്രിയായതും മഴ കനത്തതും തിരച്ചില്‍ ദുഷ്‌കരമാക്കി. തുടര്‍ന്ന് തിരച്ചില്‍ അവസാനിപ്പിച്ചു. ശനിയാഴ്ച്ച രാവിലെ തിരച്ചില്‍ തുടര്‍ന്നതോടെയാണ് മനീഷിന്റെ മൃതദേഹം കണ്ടെത്തിയത്. പയ്യാവൂർ പൊലിസ്മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടത്തി.മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരത്തുള്ള കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

English summary
Deadbodies found from river after three people goes missing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X