ആളൊഴിഞ്ഞ വീട്ടില്‍ 21വയസുകാരന്‍ മരിച്ച നിലയില്‍: ഒപ്പമുണ്ടായിരുന്ന യുവാവ് ഗുരുതരാവസ്ഥയില്‍!
കണ്ണൂര്‍: ആളൊഴിഞ്ഞ വീട്ടില്‍ 21 വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. മുഴപ്പിലങ്ങാട് കുളംബസാറിലെ ഇ. എം. എസ് റോഡിലുള്ള വീട്ടിലാണ് മുഴപ്പിലങ്ങാട് ബീച്ചിനടുത്തു താമസിക്കുന്ന ഖാലിദിന്റെ മകന്‍ മിഖ്ദാദിനെ ഇന്നുപുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അവശനിലയില്‍ കൂടെയുണ്ടായിരുന്ന യുവാവ് തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ചികിത്സയില്‍ കഴിയുന്ന യുവാവാണ് മിഖ്ദാദ് ബോധരഹിതനായി ആളൊഴിഞ്ഞ വീട്ടില്‍കിടക്കുന്ന വിവരം ബന്ധുക്കളെ അറിയിച്ചത്. ഇതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമിതമായ മയക്കുമരുന്ന് ഉപയോഗമാണ് മരണകാരണമെന്നാണ് പൊലിസ് നല്‍കുന്ന സൂചന.

ആളൊഴിഞ്ഞതും പൊട്ടിപ്പൊളിഞ്ഞു വീഴാറായതുമായ ഈ വീട്ടില്‍ പ്രദേശത്തെ യുവാക്കള്‍ തമ്പടിക്കാറുണ്ടെന്ന് അയല്‍വാസികള്‍ പറഞ്ഞു. എടക്കാട് പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി.കേസെടുത്തു അന്വേഷണമാരംഭിച്ചു. യുവാവിനൊടൊപ്പമുണ്ടായിരുന്നവരെ കുറിച്ച് അന്വേഷണമാരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications