കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിവിപാറ്റ് മെഷീനുള്ളില്‍ വിഷപ്പാമ്പ്: സംഭവം കണ്ണൂരില്‍, പുനഃരാരംഭിച്ചത് പാമ്പിനെ കൊന്ന ശേഷം!!

വിവിപാറ്റ് മെഷീനുള്ളില്‍ വിഷപ്പാമ്പ്: സംഭവം കണ്ണൂരില്‍, വോട്ടിംഗ് പുനഃരാരംഭിച്ചത് പാമ്പിനെ കൊന്ന ശേഷം, കണ്ണൂരില്‍ പോളിങ് പുരോഗമിക്കുന്നു!!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
കണ്ണൂരിൽ വിവിപാറ്റ് മെഷീനുള്ളില്‍ വിഷപ്പാമ്പ്

കണ്ണൂര്‍: കണ്ണൂരില്‍ വിവിപാറ്റ് മെഷീന്‍ തുറക്കുന്നതിനിടെ വിഷപാമ്പ് തലപൊക്കിയത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ പരിഭ്രാന്തിയിലാഴ്ത്തി. മയ്യില്‍ പഞ്ചായത്തിലെ കണ്ടങ്കൈ എല്‍പി സകൂളിലെ 165-ാം ബൂത്തിലെ വിവി പാറ്റ് മെഷീന്‍ ഉദ്യോഗസഥര്‍ തുറക്കുന്നതിനിടെയാണ് ഉഗ്രവിഷമുള്ള ശംഖുവരയന്‍ പാമ്പണ് പുറത്തേക്കു വന്നത്. ഇതു തെരഞ്ഞെടുപ്പു ഉദ്യോഗസ്ഥരില്‍ പരിഭ്രാന്തി പരത്തി. ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും കൂടി പാമ്പിനെ തല്ലിക്കൊന്നുപാമ്പിനെ കൊന്നതിനു ശേഷമാണ് ഇലക്ഷന്‍ പുനരാരംഭിച്ചത്.

റാന്നിയിൽ പ്രിസൈഡിംഗ് ഓഫീസർക്കെതിരെ പരാതിയുമായി എൽഡിഎഫ്, അന്ധരായ വോട്ടർമാരുടെ വോട്ട് സ്വയം ചെയ്തുറാന്നിയിൽ പ്രിസൈഡിംഗ് ഓഫീസർക്കെതിരെ പരാതിയുമായി എൽഡിഎഫ്, അന്ധരായ വോട്ടർമാരുടെ വോട്ട് സ്വയം ചെയ്തു

snake-15212

തളിപ്പറമ്പില്‍ വോട്ട് ചെയ്യാന്‍ വന്നയാളെ പശുകുത്തി പരിക്കേല്‍പ്പിച്ചു. കരിമ്പം അള്ളാംകുളത്തെ മൊയ്തീന്‍കുട്ടി എന്ന കുട്ടിക്കാ(86)ണ് പരിക്ക്. ഇദ്ദേഹത്തെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 7.30 നായിരുന്നു സംഭവം. കരിമ്പം ഗവ.എല്‍ പി സ്‌കൂളിലെ ബൂത്തില്‍ വോട്ട്ചെയ്യാനെത്തിയ മൊയ്തീന്‍കുട്ടിയെയാണ് സ്‌കൂളിന് സമീപത്തെ വീട്ടിലുള്ള പശു പുറത്തേക്കോടി വരുന്നതിനിടയില്‍ കുത്തി വീഴ്ത്തിയത്. വീഴ്ച്ചയില്‍ മുഖത്തും കൈക്കും പരിക്കേറ്റ ഇദ്ദേഹത്തെ വോട്ട് ചെയ്യാനെത്തിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. സ്‌കൂള്‍ വളപ്പിലേക്ക് വാഹനം കടത്തിവിടാത്തതിനാല്‍ ഇടുങ്ങിയ റോഡിലാണ് വാഹനങ്ങള്‍ പാര്‍ക്ക്ചെയ്തിരുന്നത്. ഇതിലൂടെ പോളിങ്ങ് സ്റ്റേഷനിലേക്ക് നടന്നുവരുന്നതിനിടയിലാണ് പശുകുത്തിയത്.

English summary
Deadly snake in VVPAT machine in kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X