കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിലെ ഇടതുഭരണം വീഴ്ത്താന്‍ സുധാകരന്‍-രാഗേഷ് ധാരണ, വിമതപ്രശ്‌നം പറഞ്ഞുതീര്‍ന്നു: ഇനി ഭായി ഭായി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കോര്‍പറേഷനില്‍ മേയര്‍ക്കെതിരേ അവിശ്വാസം കൊണ്ടുവരാന്‍ കോണ്‍ഗ്രസ് വിമതന്‍ പി കെ രാഗേഷുമായി കോണ്‍ഗ്രസ് നേതൃത്വം ധാരണയിലെത്തി. ചൊവ്വാഴ്ച രാത്രി കെ.സുധാകരന്‍ എം പിയുമായി നടത്തിയ ചര്‍ച്ചയില്‍ എപ്പോള്‍ അവിശ്വാസം കൊണ്ടു വന്നാലും പിന്തുണയ്ക്കാമെന്ന് രാഗേഷ് അറിയിച്ചു. പളളിക്കുന്ന് സഹകരണ ബാങ്കിനെച്ചൊല്ലി യുഡിഎഫ് നേതൃത്വവും രാഗേഷും തമ്മിലുള്ള പ്രശ്‌നവും പരിഹരിക്കാന്‍ ധാരണയായി.

പ്രതിഷേധങ്ങൾക്കിടെ ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ രാജ്യസഭയിലും പാസായി; നിർണായക മാറ്റങ്ങൾപ്രതിഷേധങ്ങൾക്കിടെ ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ രാജ്യസഭയിലും പാസായി; നിർണായക മാറ്റങ്ങൾ

രാഗേഷ് സ്വതന്ത്ര കൗണ്‍സിലറായതിനാല്‍ മാതൃസംഘടനയിലേക്ക് ഈ കൗണ്‍സില്‍ കാലയളവില്‍ ചേരാനാകില്ല. അതിനാല്‍ പുറത്ത് നിന്നു യുഡിഎഫിനെ പിന്തുണയ്ക്കാനാണു ധാരണ. പാര്‍ലമെന്‌റ് സമ്മേളനം കഴിഞ്ഞ് കെ സുധാകരന്‍ ഈയാഴ്ച അവസാനം തിരിച്ചെത്തിയാല്‍ കോണ്‍ഗ്രസ്, മുസ് ലിം ലീഗ് കൗണ്‍സിലര്‍മാരുടെ സംയുക്ത യോഗം ചേര്‍ന്ന് അവിശ്വാസ പ്രമേയ നോട്ടിസ് നല്‍കാനുള്ള തിയതി തീരുമാനിക്കും. ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന യുഡിഎഫ് സംസ്ഥാന നേതൃയോഗവും കോര്‍പറേഷനില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ അനുമതി നല്‍കിയിരുന്നു.

kannur
English summary
Deal bwtween K Sudhakarana and PK Ragesh in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X