Get Updates
Get notified of breaking news, exclusive insights, and must-see stories!

പയ്യന്നൂരിലെ യുവതിയുടെ മരണം; കൊലപാതകമെന്ന് പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, അന്വേഷണം ഊർജിതമാക്കി

കണ്ണൂര്‍ : പയ്യന്നൂരില്‍ കാണാതായ യുവതിയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സൂചിപ്പിക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നു. ഇതോടെ കേസിൽ വഴിത്തിരിവുണ്ടായതിനെ തുടർന്ന് പോലീസ് അന്വേഷണം ഊർജിതമാക്കി. പയ്യന്നൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിവരുന്നത്.

സഹപാഠിയായിരുന്ന അനിലയെ ആസൂത്രിതമായി ആൺ സുഹൃത്ത് വിളിച്ചു വരുത്തി ബൈക്കിൽ വീട്ടിലേക്ക് കൊണ്ടുവന്ന് കൊന്നതാണെന്നാണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം. അനിലയുടെ മരണം കൊലപാതകമെന്ന വ്യക്തമായ സൂചന നല്‍കിയുള്ള പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് പുറത്തു വന്നത്. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നാണ് വിദഗ്ദ്ധർ പോസ്റ്റുമോർട്ടം നടത്തിയത്.

deathanila

പോസ്റ്റുമോർട്ടത്തിൽ അനിലയുടെ മൃതദേഹത്തില്‍ കഴുത്ത് ഞെരിച്ചതിന്റെ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്.സുഹൃത്ത് ഇവരെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. മുഖത്ത് മാരകയുധം കൊണ്ടു അടിച്ചതിനാൽ രക്തത്തിൽ മുങ്ങിയിരുന്നു. അനിലയെ കൊന്നതിനു ശേഷമായിരിക്കാം സുദർശൻ പ്രസാദ് 22 കിലോ മീറ്റർ അകലെയുള്ള കശുമാവിൻ തോട്ടത്തിൽ തൂങ്ങിമരിച്ചതെന്നാണ് പോലീസ് നിഗമനം.

അനിലയുടെ മൃതദേഹം കണ്ടെത്തുമ്പോൾ 24 മണിക്കൂർ പഴക്കമുണ്ടായിരുന്നു. ഇതിനു ശേഷമാണ് ആൺസുഹൃത്ത് സുദര്‍ശന്‍ പ്രസാദിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. മരിച്ച അനിലയും മറ്റൊരു പുരയിടത്തിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സുദര്‍ശന പ്രസാദും സ്കൂൾ പഠന കാലത്തെ സുഹൃത്തുക്കളായിരുന്നു. ഇരുവരും വിവാഹിതരും രണ്ടു മക്കളുടെ മാതാപിതാക്കളുമായിരുന്നു ഇതിനു ശേഷവും ഇവർ ഇടക്കാലത്ത് ബന്ധം തുടരുകയായിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ മുതലാണ് അനിലയെ കാണാതായത്. കാണാതായപ്പോള്‍ഞാൻ ഇട്ടിരുന്ന വസ്ത്രങ്ങള്‍ അല്ല അനിലയുടെ മൃതദേഹത്തില്‍ ഉള്ളത്. അനിലയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. കാണാനില്ലെന്ന് പരാതി നല്‍കിയതിന്റെ പിറ്റേ ദിവസമാണ് അനിലയെ മരിച്ച നിലയില്‍ഒരു കണ്ടെത്തിയത്.

കോയിപ്ര സ്വദേശി അനിലയെയാണ് അന്നൂര്‍ കൊരവയലിലെ ബെറ്റിയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബെറ്റിയും കുടുംബവും ടൂര്‍ പോയതിനാല്‍ വീടു നോക്കാന്‍ ഏല്‍പ്പിച്ചിരുന്ന മാതമംഗലം സ്വദേശി സുദര്‍ശന്‍ പ്രസാദ് എന്നയാളെ 22 കിലോമീറ്റര്‍ അകലെ പുരയിടത്തിലെ കശുമാവില്‍ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്നാണ് അനിലയുടെ മരണം കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി സഹോദരൻ അനീഷ് പൊലി സിൽ പരാതി നൽകിയത്.

തുടർന്ന് പയ്യന്നൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന സാധ്യതയിലേക്ക് എത്തിയത്. വീട്ടുകാർ വിനോദയാത്രയ്ക്കു പോയപ്പോൾ വീട്ടിലെ നായക്ക് ഭക്ഷണം കൊടുക്കാൻ എൽപ്പിച്ചതായിരുന്നു സുദർശൻ പ്രസാദിനെ. സംഭവ ദിവസം നായയുടെ ഉച്ചത്തിലുള്ള കുര കേട്ടതായി അയൽവാസികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+