നവീൻ ബാബുവിന്റെ മരണം; സിപിഎം-സിപിഐ സർവീസ് സംഘടനകൾ തമ്മിൽ ഭിന്നത, പോര് മുറുകുന്നു
കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് സിപിഎം-സിപിഐ പോര് ശക്തമാകുന്നു. ഒരേ മുന്നണിയിലെ രണ്ട് പ്രമുഖ ഭരണകക്ഷി സംഘടനകളാണ് കണ്ണൂരിൽ പോർമുഖം തുറന്നിരിക്കുന്നത്. നവീൻ ബാബു ജീവനൊടുക്കിയതിന് കാരണം സ്ഥലം മാറ്റത്തിനായി സിപിഐയുടെ സർവീസ് സംഘടന ഇടപെട്ടതുകാരണമാണെന്ന ആരോപണമാണ് ചില മാധ്യമങ്ങളിൽ ഉയർന്നുവന്നത്. പെട്രോൾ പമ്പ് സംരഭകനായ ടിവി പ്രശാന്തിൽ നിന്നും നിരാക്ഷേപപത്രം നൽകുന്നതിനായി എഡിഎം ഒരു ലക്ഷം രൂപ കൈക്കൂലിലി വാങ്ങിയെന്നും ഇതു തൻ്റെ സ്ഥലം മാറ്റത്തിനായി ഒരു ഭരണകക്ഷി സർവീസ് സംഘടന ഭാരവാഹികൾക്ക് നൽകിയെന്ന വാർത്തകൾ പുറത്തുവന്നതോടെയാണ് വിവാദങ്ങൾ തുടങ്ങുന്നത്.
ഇതു സി.പി.എം സൈബർ പോരാളികൾ വ്യാപകമായാണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്. എന്നാൽ തികച്ചും അടിസ്ഥാനരഹിതമായ പ്രചരണമാണ് നടത്തുന്നതെന്ന വിശദികരണവുമായി സംഘടനാ നേതാക്കൾ തന്നെ രംഗത്തുവന്നിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ സംഘടനാ ഭാരവാഹികളാണ് പരസ്യ പ്രസ്താവനയുമായി രംഗത്ത് വന്നത്. സർവ്വീസ് കാലയളവിലെല്ലാം സത്യസന്ധതയോടും നീതിപൂർവ്വവുമായും ഔദ്യോഗിക ചുമതല നിർവ്വഹിച്ചു പോന്ന കണ്ണൂർ എഡിഎം നവീൻ ബാബുവിനെ ക്ഷണിക്കപ്പെടാത്തൊരു പൊതുവേദിയിൽ അതിക്രമിച്ചു കയറി അപമാനിച്ച് മരണത്തിലേക്ക് നയിച്ച മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ രക്ഷപ്പെടുത്താൻ നിരവധി പദ്ധതികൾ തയ്യാറാക്കി വരുന്നതെന്ന് ഭാരവാഹികൾ ആരോപിച്ചു.

ഈ കാര്യംപൊതു സമൂഹം കണ്ടുകൊണ്ടിരിക്കുകയാണ്. ഇതെല്ലാം ഒന്നൊന്നായി പരാജയപ്പെടുമ്പോൾ പുതിയ കഥയുമായി ഒരു കൂട്ടർ വീണ്ടും രംഗത്തെത്തിയിരിക്കുന്നു.. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് സർവ്വീസ് സംഘടന സംശയമുനയിലെന്ന തലക്കെട്ടോടെ ഒരു ഓൺ ചാനലിൻ്റേതായി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന വ്യാജവാർത്തയുടെ ഉദ്ദേശം എന്താണ് എന്ന് പകൽ പോലെ വ്യക്തമാണ്. സംസ്ഥാന സിവിൽ സർവ്വീസിൽ ഏറ്റവും സുതാര്യമായും കൃത്യമായും സ്ഥലം മാറ്റങ്ങളും സ്ഥാനക്കയറ്റങ്ങളും നടക്കുന്നത് റവന്യു വകുപ്പിലാണ്. പുർണ്ണമായും ഓൺലൈനിൽ നടക്കുന്ന സ്ഥലം മാറ്റങ്ങളിൽ നാളിതുവരെ ഒരു ആക്ഷേപവും ഉയർന്നിട്ടില്ല.
ഡെപ്യൂട്ടി കളക്ടർ, ആർ ഡി ഒ, സബ് കളക്ടർ, എഡിഎം തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റങ്ങൾ നടത്തുന്നത് കേരള സർക്കാരുമാണ്. ഇക്കാര്യത്തിൽ റവന്യൂ വകുപ്പിന് നേരിട്ട് ഒരു പങ്കുമില്ല എന്നിരിക്കെ വ്യാജവർത്തകൾ സൃഷ്ടിച്ച് പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാമെന്ന് കരുതുന്നവർ മൂഢ സ്വർഗ്ഗത്തിലാണ്. ഡെപ്യുട്ടികലക്ടർ മാരിൽ നിന്നും ഒരു ഉദ്യോഗസ്ഥനെ എഡിഎം പദവിയിൽ നിയമിക്കുന്നത് സർക്കാർ വിവിധ തലങ്ങളിൽ നടത്തുന്ന അന്വേഷണങ്ങൾക്കും പരിശോധനകൾക്കും ശേഷമാണ്.
വസ്തുത ഇതായിരിക്കെ ആടിനെ പട്ടിയാക്കുന്ന നിലയിലുള്ള വാർത്തകൾ പടച്ച് വിടുന്നതിന് പിന്നിലുളള ലക്ഷ്യം കുറ്റവാളിയെ രക്ഷിച്ചെടുക്കാനുള്ള തന്ത്രത്തിന്റെ ഭാഗം മാത്രമാണ്.കോടതിയുടെ പരിഗണനയിലുളള ഒരു വിഷയത്തിൽ വ്യാജവാർത്തകൾ സൃഷ്ടിക്കുന്ന കേന്ദ്രങ്ങൾക്കെതിരെ ശക്തമായ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണം.. ഇത്തരം വാർത്തകൾ ചമച്ച് യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്തുവാൻ ശ്രമിക്കുന്നവർക്കും നവീൻ ബാബുവിൻ്റെ മരണത്തിന് കാരണമായ സംഗതികളിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് വേണം കരുതാൻ.
ഇത്തരം വ്യാജവാർത്ത സൃഷ്ടിക്കുന്ന ഓൺലൈൻ മാധ്യമങ്ങളെയും അന്വേഷണത്തിൻ്റെ പരിധിയിൽ കൊണ്ടുവരണം. തുടക്കം മുതൽ ഈ വിഷയത്തിൽ എഡിഎമ്മിനെ അപമാനിക്കാൻ ശ്രമിച്ചവർക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച പ്രസ്ഥാനമെന്ന നിലയ്ക്ക് ജോയിന്റ് കൗൺസിൽ തുടർന്നും നവീൻബാബുവിന്റെ കുടുംബത്തിന്റെ നീതിയ്ക്കായുള്ള പോരാട്ടത്തിൽ അടിയുറച്ച് നിൽക്കുമെന്നും ഇനിയും ഈ വ്യാജ പ്രചരണങ്ങൾ തുടർന്നാൽ ഓൺലൈൻ ചാനലിനെതിരെ നിയമ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും ഭാരവാഹികൾ മുന്നറിയിപ്പു നൽകി.
-
സ്ത്രീകൾക്ക് മാസം 2000 രൂപ, വർഷം മൂന്ന് സൗജന്യ പാചകവാതക സിലിണ്ടറുകൾ, തമിഴ്നാട്ടിലെ ബിജെപി പ്രകടന പത്രിക -
അന്തിമ പോളിങ് ശതമാനവും ‘സീൽ’ ചെയ്തോ! കണക്കാക്കുന്നത് ഇങ്ങനെ... -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ'












Click it and Unblock the Notifications