Get Updates
Get notified of breaking news, exclusive insights, and must-see stories!

പി.ജയരാജനെതിരെ വധഭീഷണി: പോലിസ് അന്വേഷണമാരംഭിച്ചു

കണ്ണൂര്‍: വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ കൊയിലാണ്ടി പൊലിസ്‌കേസെടുത്ത് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ ദിവസം കൊയിലാണ്ടിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കവെയാണ് ജയരാജന് 72430537 എന്ന നമ്പറില്‍ നിന്നും ഫോണ്‍ കോള്‍ വന്നത്.

വിളിച്ചയാള്‍ തട്ടിക്കളയുമെന്ന് വധഭീഷണി മുഴക്കുകയായിരുന്നു. ഇന്റര്‍ നെറ്റ് കോള്‍ വഴിയാണ് ഭീഷണി സന്ദേശം വന്നത്. ഇതേ തുടര്‍ന്ന് ജയരാജനും കൂടെയുണ്ടായിരുന്ന നേതാക്കളും കൊയിലാണ്ടി പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. നമ്പര്‍ സൈബര്‍ വിങിനു കൈമാറിയിട്ടുണ്ട്. നേരത്തെ കണ്ണൂര്‍ ജില്ലാസെക്രട്ടറിയായിരിക്കെ നിരന്തരം വധഭീഷണി വന്ന നേതാക്കളിലൊരാളാണ് പി.ജയരാജന്‍.

P Jayarajan

ഇതില്‍ ചിലരെ പൊലിസ് അറസ്റ്റു ചെയ്യുകയും ചെയ്തിട്ടുണ്ട്. അഴീക്കോടന്‍ മന്ദിരത്തിലെ ലാന്റ് ലൈനിലാണകോളുകള്‍ വന്നിരുന്നത്. ഭീഷണിക്കത്തുകളും പലതവണ ലഭിച്ചിരുന്നു.വധഭീഷണിയുടെ പശ്ചാത്തലത്തില്‍ ജയരാജനായുള്ള സുരക്ഷ പൊലിസ് ശക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+