Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ കൊലവിളി മുഴക്കിയ ആള്‍ക്കെതിരെ കേസെടുത്തു

കണ്ണൂര്‍: അക്രമകാരികളായ തെരുവുനായ്ക്കളെ ദയാവധത്തിന് ഇരയാക്കണമെന്ന വാദവുമായി നിയമ പോരാട്ടം നടത്തുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്തിനെതിരെ അതിശക്തമായ പ്രതിഷേധവുമായി മുഗ സ്‌നേഹികള്‍. കണ്ണൂരില്‍ കുട്ടികളെ കടിച്ചു കീറുന്ന തെരുവ് നായ്ക്കളെ ദയാവധത്തിന് ഇരയാക്കണമെന്ന ആവശ്യവുമായി മുന്‍പോട്ടു പോകുന്ന ജില്ലാ പഞ്ചായത്തും മൃഗ സ്‌നേഹികളും തമ്മിലുള്ള തര്‍ക്കം ഇതോടെ വെല്ലുവിളികളിലേക്കും പരസ്യ പോരിലെക്കുമെത്തി.

തെരുവുനായ ആക്രമണത്തില്‍ മുഴപ്പിലങ്ങാട് സ്വദേശിയായ ഭിന്നശേഷിക്കാരനായ പതിനൊന്നു വയസ്സുകാരന്‍ നിഹാല്‍ കൊല്ലപ്പെട്ടതിനു പിന്നാലെ സുപ്രിംകോടതിയില്‍ നിയമപോരാട്ടം നടത്തുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരേ സോഷ്യല്‍ മീഡിയയില്‍ വധഭീഷണിയുയര്‍ത്തിയതിന് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

POLICE-JEEP

കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പിപി. ദിവ്യ ബുധനാഴ്ച്ച വൈകുന്നേരം അഞ്ചു മണിക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തിട്ടുണ്ട്. കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ പിഎം ബിനുമോഹനാണ് കേസ് അന്വേഷണം നടത്തുന്നത്.

സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഫീഡേഴ്സ് ഗ്രൂപ്പ് കേരള എന്ന വാട്സ് ആപ്പ് ഗ്രൂപ്പില്‍ ദിവ്യയുടെ ചിത്രം ഉള്‍ക്കൊള്ളിച്ചാണ് പ്രകോപനപരമായ സന്ദേശമാണ് പ്രചരിപ്പിക്കുന്നത്. ഒരു സ്ത്രീയുടെ അത്യന്തം പ്രകോപനപരമായ ശബ്ദരേഖയും പോലിസിനു നല്‍കിയ പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. ഇവളെ കാണുമ്പോള്‍ തന്നെ കൊല്ലാന്‍ തോന്നുന്നുവെന്നും എന്റെ മക്കളെ ഓര്‍ത്തിട്ടാണ്, അല്ലെങ്കില്‍ ജില്ലാ പഞ്ചായത്തില്‍ പോയി തല്ലിക്കൊല്ലുമായിരുന്നു എന്നുമാണ് ശബ്ദസന്ദേശത്തില്‍ പറയുന്നത്.

ഇവരെ കുറിച്ച് വ്യക്തമായ അന്വേഷണം നടത്തണമെന്നും കലാപാഹ്വാനത്തിനാണ് ശ്രമിക്കുന്നതെന്നും പരാതിയില്‍ പറയുന്നുണ്ട്. വാക്സിന്‍ മാഫിയയുടെ ഭാഗമായി പ്രവര്‍ത്തിച്ച് സാമ്പത്തിക ലാഭം ഉണ്ടാക്കുന്ന മൃഗസംരക്ഷണമെന്ന കപടമുഖമുള്ള ഇവരുടെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ച് അന്വേഷിക്കണമെന്നും പി പി ദിവ്യ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശബ്ദരേഖ അയച്ച ആളെ കണ്ടെത്തണമെന്നും ഗ്രൂപ്പ് അഡ്മിനെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും പിപി ദിവ്യ പരാതിയില്‍ ചൂണ്ടികാട്ടി..

അക്രമകാരികളായ തെരുവ് നായ്ക്കളെ ദയാവധം നടത്തുന്നതിന് അനുവാദം വേണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയെ ഓഫീസില്‍ കയറി കുത്തി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി സന്ദേശമയച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം ശ്രീധരന്‍ ആവശ്യപ്പെട്ടു.

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ എബിസി സെന്ററുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. എന്നാല്‍ ഈ പ്രവര്‍ത്തനം കൊണ്ടു മാത്രം അക്രമണകാരികളായ നായ്ക്കളുടെ കടിയേല്‍ക്കുന്നതില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാനാവില്ല. ഈ സാഹചര്യത്തില്‍ മനുഷ്യ ജീവന് വില കല്‍പിച്ചു കൊണ്ടാണ് നിയമ നടപടിക്കായി ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയെ സമീപിച്ചത്. ഇതിന്റെ പേരില്‍ ജനപ്രതിനിധികള്‍ക്ക് നേരെ ഭീഷണിയുമായി വരുന്നത് അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അസോസിസേഷന്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+