കണ്ണൂർ നഗരത്തിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്ക് പ്രീപെയ്ഡ് നിരക്ക് നിശ്ചയിക്കാൻ തീരുമാനം
കണ്ണൂർ: നഗരത്തിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്ക് ടൗണ്‍ പരിധിയും പ്രീപെയ്ഡ് നിരക്കും ഒരു മാസത്തിനകം പുനര്‍ നിശ്ചയിക്കാൻ കോർപറേഷൻ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനിച്ചു. ഓട്ടോറിക്ഷ പാര്‍ക്കിംഗ്, കെസി നമ്പര്‍ അനുവദിക്കല്‍, പ്രീപെയ്ഡ് നിരക്ക് നിശ്ചയിക്കല്‍ എന്നിവ സംബന്ധിച്ച് കോര്പ്പറേഷന് തല ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെയും, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്, പ്രസ് ക്ലബ്ബ്, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍ എന്നിവരുടെയും സംയുക്തയോഗം മേയര്‍ മുസ്ലിഹ് മഠത്തിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.
ഓട്ടോറിക്ഷാ പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്നും നിയമസഭാപ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഉള്‍പ്പെട്ട സബ്കമ്മിറ്റി രൂപീകരിച്ച് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെയും കോര്പ്പറേഷന് കൗണ്‍സിലിന്റെയും അംഗീകാരത്തോടുകൂടി പ്രീപെയ്ഡ് നിരക്ക്, നഗരപരിധി എന്നിവ സംബന്ധിച്ച് തീരുമാനമെടുത്ത് ഒരു മാസത്തിനുള്ളില്‍ നടപ്പിലാക്കുന്നതിനും തീരുമാനിച്ചു.

ഓട്ടോറിക്ഷാ അധികചാര്‍ജ്ജ് സംബന്ധിച്ച് യോഗത്തില്‍ ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ കോര്പ്പറേഷന് പരിധിയില്‍ മീറ്റര്‍ ചാര്‍ജ്ജ് മാത്രമെ ഈടാക്കാന്‍ പാടുള്ളൂ എന്നും കോര്പ്പറേഷന് പരിധിക്ക് പുറത്ത് പോകുമ്പോള്‍ മീറ്റര്‍ ചാര്‍ജ്ജും, പകുതിയും നിരക്കായി ഈടാക്കാമെന്നും ഇത് സംബന്ധിച്ച് ആര്‍ടിഒ ഉണ്ണികൃഷ്ണന് ഇഎസ് വിശദീകരിച്ചു.
ഒരു മാസത്തിനുള്ളില്‍ കെ സി നമ്പര്‍ വെരിഫിക്കേഷന് നടത്തി ലിസ്റ്റ് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി മുമ്പാകെ സമര്‍പ്പിക്കുന്നതാണെന്നും ടിപി നമ്പര്‍ ആര്‍ടിഒ മുഖേന നല്‍കിയിട്ടില്ലെന്നും ആര്‍ടിഒ വിശദീകരിച്ചു. ആയതു പ്രകാരം കെ സി നമ്പര്‍ വെരിഫിക്കേഷന് നടത്തി ഒരാള്‍ക്ക് ഒരു പെര്‍മ്മിറ്റ് മാത്രം അനുവദിച്ച് ഒഴിവു വരുന്നവയില്‍ നഗരപരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന നല്കി കെ സി നമ്പര്‍ അനുവദിക്കുന്നതിനും ടി പി നമ്പര്‍ കോര്പ്പറേഷന്, ആര്‍ടിഒ മുഖേന അനുവദിച്ചതല്ലാത്തതിനാല് ആയത് അടിയന്തിരമായി ഓട്ടോറിക്ഷകളില്‍ നിന്നും നീക്കം ചെയ്യണമെന്നും അല്ലാത്ത പക്ഷം ട്രാഫിക് പോലീസ്, ആര് ടി ഒ ഇടപെട്ട് ടി പി സ്റ്റിക്കറുകള്‍ നീക്കം ചെയ്യണമെന്നും യോഗം തീരുമാനിച്ചു.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സുരേഷ് ബാബു എളയാവൂര്, സി സമീര്‍, കെ വി സലീം, പുനത്തില്‍ ബാഷിത്, സി സുനില്‍ കുമാര്‍, സി മനോഹരന്, എ വി പ്രകാശന്, അനീഷ് കുമാര്‍, വെള്ളോറ രാജന്, കുന്നോത്ത് രാജീവന്, എന്‍ ലക്ഷ്മണന്, സി ധീരജ്, എന്‍ പ്രസാദ്, കെ രാംദാസ്, നവാസ് ടി കെ, അബ്ദുള്‍ അസീസ് കെ, കെ പി സത്താര്‍ എന്നിവര്‍ സംസാരിച്ചു.
കോര്പ്പറേഷന് സെക്രട്ടറി അജേഷ് ടി ജി നന്ദി രേഖപ്പെടുത്തി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ പി കെ രാഗേഷ്, ഷാഹിന മൊയ്തീന്, കൗണ്‍സിലര്‍മാരായ ടി രവീന്ദ്രന്, എന്‍ ഉഷ, അഡീഷണല്‍ സെക്രട്ടറി ഡി ജയകുമാര്‍, തഹസില്‍ദാര്‍ ഷിനു വി, എ എം വി ഐ റോഷന് എം പി, ട്രാഫിക് എസ് ഐ മനോജ് കുമാര്‍, കണ്ണൂര്‍ ടൗണ്‍ എസ് ഐ ഷഹീഷ് കെ കെ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിയാദ് തങ്ങൾ സ്വാഗതം പറഞ്ഞു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications