കണ്ണൂര്‍ നഗരത്തില്‍ പ്രീപെയ്ഡ് ഓട്ടോ സംവിധാനം നടപ്പിലാക്കുന്ന കാര്യത്തില്‍ തീരുമാനമായി
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ പ്രീപെയ്ഡ് ഓട്ടോ സംവിധാനം നടപ്പിലാക്കുന്ന കാര്യത്തില്‍ ഒടുവില്‍ തീരുമാനമായി. നഗരപരിധി നിശ്ചയിക്കുന്നതിന് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ചേര്‍ന്ന ട്രാഫിക് റെഗുലേറ്ററി യോഗത്തില്‍ ഓട്ടോറിക്ഷാ തെഴിലാളി സംഘടനാ പ്രതിനിധികളുമായി ഉള്‍പ്പെടെ നടന്ന ചര്‍ച്ചയില്‍ തീരുമാനമായി.
ഇതു പ്രകാരം തലശ്ശേരി ഭാഗത്തേക്ക് കണ്ണോത്തുംചാല്‍ ചെക്ക് പോസ്റ്റ് ഇന്‍കം ടാക്‌സ് ഓഫീസ് ജംഗ്ഷന്‍ വരെയും , തളിപ്പറമ്പ് ഭാഗത്തേക്ക് പള്ളിക്കുന്ന് പഴയ പോസ്റ്റ് ഓഫീസിന് സമീപം വരെയും , അഴീക്കല്‍ ഭാഗത്തേക്ക് പാമ്പന്‍ കണ്ടി വരെയും , പയ്യാമ്പലം ഭാഗത്തേക്ക് ഗേള്‍സ് സ്‌കൂള്‍ - കനിയില്‍ പാലം - കാനത്തൂര്‍ അമ്പലം വരെയും,

സിറ്റി ഭാഗത്തേക്ക് തയ്യില്‍ വരെയും, കക്കാട് ഭാഗത്തേക്ക് താണയില്‍ നിന്നും തെക്കി ബസാറില്‍ നിന്നും കോര്‍ജാന്‍ സ്‌കൂള്‍ വരെയും , തളാപ്പ് ഭാഗത്തേക്ക് ലളിത സര്‍വ്വീസ് സെന്റര്‍ (തളാപ്പ് അമ്പലം) വരെയും, പാറക്കണ്ടി ഭാഗത്തേക്ക് വ്യാപാരഭവന്‍ വരെയും, ജില്ലാ ആശുപത്രി കോട്ട ഭാഗത്തേക്ക് കുട്ടികളുടെ പാര്‍ക്ക് വരെയും, കൊടപ്പറമ്പ് ഭാഗത്തേക്ക് നാലുവയല്‍ വരെയുമാണ് നഗരപരിധിയായി നിശ്ചയിച്ചത്.
പ്രീപെയ്ഡ് ഓട്ടോ നിരക്ക് നിശ്ചയിക്കുന്നതിനായി അടുത്ത ദിവസം തന്നെ കോര്‍പ്പറേഷന്‍, പോലീസ് ,ആര്‍ ടി ഒ ഓട്ടോ തൊഴിലാളി സംഘടനാ പ്രതിനിധികള്‍ എന്നിവരുടെ യോഗം ചേരും. എല്ലാ ഓട്ടോ സ്റ്റാന്റുകളിലും ഓട്ടോകളുടെ എണ്ണം രേഖപ്പെടുത്തി ബോര്‍ഡ് സ്ഥാപിക്കുന്നതിനും യോഗത്തില്‍ തീരുമാനമെടുത്തു.
ദീര്‍ഘകാലമായി പരിഹരിക്കപ്പെടാതെ കിടന്ന പ്രീപെയ്ഡ് ഓട്ടോ സംവിധാനം നടപ്പിലാക്കുന്നതിനായുള്ള ആദ്യഘട്ടം പിന്നിട്ടിരിക്കുകയാണെന്ന് മേയര്‍ അഡ്വ.ടി ഒ മോഹനന്‍ പറഞ്ഞു. പൊതുജനങ്ങളെയും തൊഴിലാളികളെയും ഒരുപോലെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. നിരക്കുകള്‍ നിശ്ചയിച്ച് അടിയന്തിരമായി പ്രീപെയ്ഡ് ഓട്ടോ സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നും മേയര്‍ പറഞ്ഞു. യോഗത്തില്‍ മേയര്‍ അഡ്വ.ടി ഒ മോഹനന്‍ അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചേയര്‍മാന്‍മാരായ അഡ്വ പി ഇന്ദിര, സുരേഷ് ബാബു എളയാവൂര്‍, ഷാഹിന മൊയ്തീന്‍, സിയാദ് തങ്ങള്‍, അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ടി കെ രത്‌നകുമാര്‍, കണ്ണൂര്‍ ആര്‍ ടി ഒ ഉണ്ണികൃഷ്ണന്‍ ഇ എസ്, തഹസില്‍ ദാര്‍ സുരേഷ് ചന്ദ്രബോസ് എം ടി , പോലീസ് ഇന്‍സ്‌പെക്ടര്‍ ബിനു മോഹന്‍ പി എ, പി ഡബ്ല്യൂ ഡി റോഡ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ റസ്‌നല്‍ അലി എം പി, കണ്ണൂര്‍ ട്രാഫിക് എസ് ഐ മനോജ്കുമാര്‍ വി വി, വിവിധ ഓട്ടോത്തൊഴിലാളി സംഘടനാ പ്രതിനിധികളായ കുന്നത്ത് രാജീവന്‍, എ വി പ്രകാശന്‍, സി കെ മുഹമ്മദ്, എം രാജീവന്‍, എന്‍ ലക്ഷ്മണന്‍, ധീരജ് സി, സി കെ ശശികുമാര്‍, പി കെ ജയരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു












Click it and Unblock the Notifications