Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം: ആര്‍. എസ്. എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ സോഷ്യല്‍മീഡിയയില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ആര്‍. എസ്. എസ് പ്രവര്‍ത്തകനെ പൊലിസ് ജാമ്യമില്ലാകുറ്റം ചുമത്തി അറസ്റ്റു ചെയ്തു.കു

Arrest31

പയ്യന്നൂർ : മുഖ്യമന്ത്രി പിണറായി വിജയനെതിരെ സോഷ്യല്‍മീഡിയയില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ആര്‍. എസ്. എസ് പ്രവര്‍ത്തകനെ പൊലിസ് ജാമ്യമില്ലാകുറ്റം ചുമത്തി അറസ്റ്റു ചെയ്തു.കുഞ്ഞിമംഗലം ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന ആര്‍. എസ്. എസ് പ്രവര്‍ത്തകനായ കാളിയാടന്‍ പ്രകാശനെയാണ് പയ്യന്നൂര്‍ ഡി.വൈ. എസ്.പിയുടെ നിര്‍ദ്ദേശപ്രകാരം പയ്യന്നൂര്‍ പൊലിസ് അറസ്റ്റു ചെയ്തത്.

കുഞ്ഞിമംഗലം മല്ലിയോട്ട് ക്ഷേത്രവളപ്പില്‍ ബോര്‍ഡു സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ മതസ്പര്‍ധയുണ്ടാക്കുന്ന വിധത്തില്‍ സോഷ്യല്‍മീഡിയയില്‍ പ്രതികരിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മുഖ്യമന്ത്രി പിണറായിവിജയന്‍, മകളുടെ ഭര്‍ത്താവും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ മന്ത്രി പി. എ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ സോഷ്യൽ മീഡിയയിൽ അപകീര്‍ത്തികരമായവ്യക്തി പരമായ പരാമര്‍ശം നടത്തിയെന്ന പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

കുഞ്ഞിമംഗലം മല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിലെ ബോർഡ് വിവാദവുമായി ബന്ധപ്പെട്ടായിരുന്നു മുഖ്യമന്ത്രിക്കെതിരെ ഇയാൾ വാട്ട്സ് ഗ്രൂപ്പിൽ പ്രകോപനപരമായ സന്ദേശമയച്ചത്. ഇതു വ്യാപകമായി ഷെയർ ചെയ്യപ്പെട്ടതിനെ തുടർന്നാണ് പൊലിസ് നടപടിയെടുത്തത്. ഇതിനിടെ ഇരു വിഭാഗങ്ങൾ തമ്മിൽ

സംഘർഷം നിലനിൽക്കുന്നകുഞ്ഞിമംഗലം മല്ലിയോട്ട് ക്ഷേത്ര പരിസരത്ത്പയ്യന്നൂർ ഡിവിഷൻ ഡിവൈഎസ്.പി.യുടെ നേതൃത്വത്തിൽ കനത്ത പോലീസ് സന്നാഹം ഏർപ്പെടുത്തി. ഇതര മതസ്ഥർക്ക് ഉത്സവ സ്ഥലത്ത് പ്രവേശനമില്ലെന്നവിവാദ ബോർഡിനെ ചൊല്ലി ഇരുവിഭാഗം

കൂട്ടത്തല്ലില്‍ കലാശിച്ചതിനെ തുടർന്നാണ്കുംഭമാസ സംക്രമമായ ഇന്ന് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ക്ഷേത്ര പരിസരത്ത് പോലീസ് ജാഗ്രത.

സംക്രമ പൂജ ചടങ്ങുകൾ സമാധാനപരമാക്കുന്നതിന്റെ ഭാഗമായാണ് പയ്യന്നൂരും സമീപസ്റ്റേഷനുകളിൽ നിന്നുമായി വന്‍ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്. ക്ഷേത്ര പരിസരത്ത് കമ്മിറ്റിക്കാരും ജാഗ്രത പാലിച്ചു വരുന്നുണ്ട്.

ഇക്കഴിഞ്ഞ അഞ്ചിന് വൈകുന്നേരം നടന്ന കാഴ്ചക്കമ്മറ്റിയുടെ യോഗത്തില്‍ മുമ്പു വിവാദമായ ബോര്‍ഡു വിഷയം അജണ്ടയില്‍ തിരുകിക്കയറ്റാനുള്ള ചിലരുടെ ഭാഗത്തു നിന്നുണ്ടായ ശ്രമം വാക്കേറ്റത്തിലും കയ്യാങ്കളിയിലും കലാശിച്ചിരുന്നു.ഇതേതുടര്‍ന്ന് രണ്ടു പരാതികളിലായി 19 പേര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+