രാത്രികാല പട്രോളിങിനിടെ മാരകായുധവുമായി പൊലിസ് പിടിയിലായ കേസിലെ പ്രതിക്ക് കഠിനതടവും പിഴയും
തലശേരി: രാത്രികാലപട്രോളിങ്ങിനിടെ പൊലിസ് സംഘത്തെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയില്‍ പിടിയിലായ പ്രതികളില്‍ നിന്ന് മാരകയാധുങ്ങള്‍ കണ്ടെടുത്ത കേസിലെ മുഖ്യപ്രതിക്ക് തടവും പിഴയും. പാപ്പിനിശേരി സ്വദേശി കെ.വി മനോജിനെയാണ് ഒരു വര്‍ഷം കഠിനതടവിനും അയ്യായിരം രൂപ പിഴയടക്കാനും കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് (രണ്ട്) മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്.
ഈ കേസിലെ രണ്ടാം പ്രതി പാപ്പിനിശേരി സ്വദേശി ലിനേഷിനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. 2016 മാര്‍ച്ച് ആറിനാണ് കേസിനാസ്പദമായ സംഭവം. അന്ന് വളപട്ടണം എസ്. ഐയായിരുന്ന ശ്രീജിത്ത് കോടെരിയും സംഘവും നൈറ്റ് പട്രോളിങ് ഡ്യൂട്ടി ചെയ്യുന്നതിനിടെ പ്രതികളെ പാപ്പിനിശേരി ചുങ്കത്ത് കടവരാന്തയില്‍ വച്ച് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തുകയായിരുന്നു. പൊലിസിനെ കണ്ടപ്പോള്‍ രണ്ടംഗ സംഘം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു.

എന്നാല്‍ പൊലിസ് ഇവരെ പിന്‍തുടരുകയായിരുന്നു. ഓടിരക്ഷപ്പെടുന്നതിനിടെയില്‍ പിടിയിലായ മനോജിനെപിടികൂടി ദേഹപരിശോധന നടത്തിയപ്പോഴാണ് അരിയില്‍ തിരുകി സൂക്ഷിച്ച എസ് മോഡിലിലുള്ള കത്തിയും ഇരുമ്പുലക്കയും മരവടിയും കണ്ടെത്തിയതെന്നാണ് കേസ്.പ്രതിയായമനോജ് അക്രമം നടത്തുന്നതിനാണ് പ്രദേശത്ത് തമ്പടിച്ചതെന്നായിരുന്നു പ്രൊസിക്യൂഷന്റെ വാദം. ഇതുപരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. പ്രൊസിക്യൂഷന് വേണ്ടി അസി. പ്രൊസിക്യൂട്ടര്‍ സാജു ഭാസ്‌കരന്‍ ഹാജരായി.












Click it and Unblock the Notifications