നാടോടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി റിമാന്‍ഡില്‍
കണ്ണൂര്‍:നാടോടി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ രാജസ്ഥാന്‍ ക്വാട്ടസ്വദേശിയായ യുവാവിനെ കണ്ണൂര്‍ ടൗണ്‍ പൊലിസ് ആറുമാസങ്ങള്‍ക്കു ശേഷം അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കണ്ണൂര്‍ ടൗണ്‍ ഹൗസ് സ്റ്റേഷന്‍ പൊലിസ് ഓഫിസര്‍ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലാണ് ഏറെ വിവാദമായ കേസിലെ പ്രതിയെ അറസ്റ്റു ചെയ്തത്. കണ്ണൂര്‍നിന്നും പൊലിസ് സംഘം രാജസ്ഥാനിലെത്തിയാണ് പ്രതിയെ പിടികൂടിയത്.രാജസ്ഥാന്‍ ക്വാട്ട സ്വദേശിയായ വിക്കിബ്യാരിയാണ്(25) കഴിഞ്ഞ ദിവസം പിടിയിലായത്.
കണ്ണൂര്‍ നഗരത്തിലുള്‍പ്പെടെ ബലൂണ്‍ വില്‍പ്പന നടത്തുകയായിരുന്ന വിക്കിബ്യാരി സഹോദരി കാജോള്‍ സഹായത്തോടെയാണ് മറ്റൊരു രാജസ്ഥാന്‍ സംഘത്തിലെ പതിനാറുവയസുകാരിയായ പെണ്‍കുട്ടിയെ കോഴിക്കോടു നിന്നും ചെറിയ വിലയ്ക്കു ബലൂണ്‍വാങ്ങിത്തരാമെന്നു പറഞ്ഞു ട്രെയിനില്‍ കൂട്ടിക്കൊണ്ടുപോയി കോഴിക്കോട്ടെ ലോഡ്ജില്‍ നിന്നും ട്രെയിനില്‍ നിന്നും ബലാത്സംഗത്തിനിരയാക്കിയത്. ഇതിനു ശേഷം ഇയാള്‍ രാജസ്ഥാനിലേക്ക് രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിലാണ് കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചത്.

പെണ്‍കുട്ടി ഇപ്പോള്‍ ബാലികാസദനത്തില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്. കഴിഞ്ഞ ഏപ്രില്‍ മാസമാണ് സംഘം കണ്ണൂരില്‍ നിന്നും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പൊലിസിന് ഏറെ തലവേദനയായ കേസിലെ പ്രതി മുങ്ങിയത് പൊലിസിന്ഏറെ തലവേദനയുണ്ടാക്കിയിരുന്നു. കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. ഇളങ്കോവിന്റെ നിര്‍ദ്ദേശപ്രകാരമാണ് കേസ് അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ തീരുമാനിച്ചത്. എസ്. പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ റാഫി അഹമ്മദ്, മഹിജന്‍,രഞ്ജിത്ത്, മിഥുന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ രാജസ്ഥാനില്‍ പോയി പ്രതിയെ പിടികൂടിയത്. ബലൂണ്‍ വില്‍പനക്കാരിയായ പെണ്‍കുട്ടിയെ കോഴിക്കോട് മാര്‍വാടിയുടെ കടയില്‍ നിന്നും ചെറിയ പൈസയ്ക്കു ബലൂണ്‍ വാങ്ങിത്തരാമെന്നു പറഞ്ഞാണ് വിക്കിയും കാജോളും പെണ്‍കുട്ടിയെ ബന്ധുക്കളറിയാതെ ട്രെയിനില്‍ കോഴിക്കോടെക്കു തട്ടിക്കൊണ്ടുപോയത്.
വിക്കി പ്രണയം നടിച്ചാണ് പെണ്‍കുട്ടിയെ സഹോദരിയുടെ സഹായത്തോടെ വശീകരിച്ചത്. ഈ കേസില്‍ നേരത്തെ ഇയാളുടെ സഹോദരി കാജോളിനെ പൊലിസ് അറസ്റ്റു ചെയ്തിരുന്നു. പ്രതിയെ കണ്ണൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ ചോദ്യം ചെയ്യുന്നതിനായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും വിട്ടുകിട്ടുന്നതിനായി കോടതിയില്‍ ഹരജി നല്‍കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീജിത്ത് കോടേരി അറിയിച്ചു.












Click it and Unblock the Notifications