ഡെല്‍നയെ സ്ത്രീധനത്തിനായി പീഡിപ്പിച്ചുവെന്ന് പൊലിസ് റിപ്പോര്‍ട്ട്; ഭര്‍ത്താവ് റിമാന്‍ഡില്‍
ശ്രീകണ്ഠാപുരം: എലിവിഷം കഴിച്ചു ചികിത്സയിലിരിക്കെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നും മരിച്ച യുവതി സ്ത്രീധനത്തിന്റെ പേരില്‍ അതിക്രൂരമായി ഭര്‍ത്താവില്‍ നിന്നും ഭര്‍തൃബന്ധുക്കളില്‍ നിന്നും പീഢനം അനുഭവിച്ചതായി പൊലിസ് അന്വേഷണ റിപ്പോര്‍ട്ട് ഇതേ തുടര്‍ന്ന് നവവധു വിഷം ഉള്ളില്‍ച്ചെന്ന് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഭര്‍തൃവീട്ടില്‍നിന്ന് സ്വന്തം വീട്ടിലെത്തിയ ശേഷമാണ് ചാണോക്കുണ്ടിലെ പുത്തന്‍പുര ബിനോയിയുടെ മകള്‍ ഡെല്‍ന(23) എലിവിഷം കഴിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവത്തില്‍ പരിയാരത്തെ കളത്തില്‍പമ്പില്‍ സനൂപ് ആന്റണി (24), മാതാവ് സോളി ആന്റണി (47) എന്നിവരെയാണ് ആലക്കോട് പൊലിസ് അറസ്റ്റുചെയ്തത്.

ഒരാഴ്ച മുന്‍പാണ് ഡെല്‍നയെ ഗുരുതരമായ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിതീവ്ര പരിചരണ വിഭാഗത്തില്ചികിത്സയിലിരിക്കെശനിയാഴ്ചയായിരുന്നു മരണം സംഭവിച്ചത ഡെല്‍നയുടെ മാതാപിതാക്കളുടെ പരാതിയിലാണ് ഭര്‍ത്താവിനും വീട്ടുകാര്‍ക്കും എതിരെ കേസെടുത്തത്.
നാലുമാസം മുന്‍പായിരുന്നു ഡെല്‍നയും സനൂപും വിവാഹിതരായത്. 80 പവന് സ്വര്‍ണം ആവശ്യപ്പെട്ട് ഡെല്‍നയെ സ്വന്തം വീട്ടില്‍ പോകാന്‍ നിര്‍ബന്ധിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നും ഇതുകാരണം ഡെല്‍ന ജീവനൊടുക്കിയെന്നുമാണ് പരാതി. ഭര്‍ത്താവിനൊപ്പം ഒമാനില്‍ കഴിയവെ നാട്ടിലെത്തിയപ്പോഴാണ് ഡെല്‍ന സ്വന്തം വീട്ടില്‍ നിന്നും വിഷം കഴിക്കുന്നത്. യുവതിയുടെ മരണത്തെ തുടര്‍ന്ന് സ്ത്രീധനത്തിനായി ഭര്‍ത്താവും ബന്ധുക്കളും മാനസികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തുവരികയായിരുന്നു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications