യാത്രക്കാരനെ മര്‍ദ്ദിച്ച എഎസ്ഐയെ റെയില്‍വെയില്‍ നിന്ന് മാറ്റും; വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു
കണ്ണൂര്‍: മാവേലി എക്സ്പ്രസില്‍ യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ എഎസ്ഐക്കെതിരെ വകുപ്പുതല അന്വേഷണം. എഎസ്ഐയെ റെയില്‍വെയില്‍ നിന്നും മാറ്റുമെന്നാണ് വിവരം, സംഭവത്തില്‍ റെയില്‍വെ അഡ്മിനിസ്ട്രേഷന് വിഭാഗം ഡിവൈഎസ്പി അന്വേഷിക്കും.
യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ എഎസ്ഐക്ക് വീഴ്ച പറ്റിയെന്ന അന്വേഷണ റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. ടിടിഇയുടെ നിര്‍ദ്ദേശപ്രകാരമാണ് ഉദ്യോഗസ്ഥന് ഉടപെട്ടത്. പക്ഷെ ട്രെയിനില്‍ നിന്ന് ഇറക്കി വിടുമ്പോള്‍ ചവിട്ടിയത് ഗുരുതര തെറ്റാണെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് എസിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്പെഷ്യല്‍ ബ്രാഞ്ച് എസിപി കണ്ണൂര്‍ കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി.

അതേസമയം, പൊലീസുകാരന്റെ നടപടിക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. സോഷ്യല്‍ മീഡിയയില്‍ അടക്കം കേരള പൊലീസിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് കോവളത്ത് വിദേശ പൗരന്റെ മദ്യം ഒഴിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദം കെട്ടടങ്ങുന്നതിന് മുമ്പാണ് അടുത്ത വിവാദം ഉയര്‍ന്നത്. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനെതിരെ വിമര്‍ശനുമായി രംഗത്തെത്തിയിട്ടുണ്ട്. ട്രെയിനില്‍ യാത്രക്കാരനെ പോലീസ് ചവിട്ടി താഴെയിട്ട നടപടി ക്രൂരമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി പറഞ്ഞു.
Recommended Video
ടിക്കറ്റില്ലെങ്കില്‍ നിയമപരമായ നടപടിയാണ് സ്വീകരിക്കേണ്ടത്. അല്ലാതെ തെരുവുഗുണ്ടകളുടെ പ്രവര്‍ത്തന ശൈലിയല്ല പോലീസ് കാട്ടേണ്ടത്.പിണറായി വിജയന്റെ പോലീസിന് ഭ്രാന്തുപിടിച്ചിരിക്കുകയാണ്.ജനങ്ങളെ ആക്രമിക്കാന്‍ പോലീസിന് അധികാരമില്ല. ആരാണ് ഈ അധികാരം പോലീസിന് നല്‍കിയത്. പ്രതികരിക്കേണ്ടിടത്ത് പോലീസ് പ്രവര്‍ത്തിക്കുന്നില്ല.ഇന്റലിജന്‍സ് സംവിധാനത്തിന്റെ ഗുരുതര വീഴ്ചകളാണ് അക്രമപരമ്പകള്‍ക്ക് കാരണം. ഇന്റലിജന്‍സ് സംവിധാനം ഫലപ്രദമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് നടന്ന അരുംകൊലകളും ഗുണ്ടകളുടെ അഴിഞ്ഞാട്ടവും ഒഴിവാക്കാന്‍ സാധിക്കുമായിരുന്നെന്നും സുധാകരന് പറഞ്ഞു.കണ്മുന്പിലൂടെ പോകുന്ന ഗുണ്ടകളെ തിരിച്ചറിയനോ അവരുടെ അജണ്ടകള്‍ തിരിച്ചറിയാനോ സാധിക്കാത്ത ഇത്രയും നാണംക്കെട്ട ഇന്റലിജന്‍സ് സംവിധാനം കേരള പോലീസിന്റെ ചരിത്രത്തിലാദ്യമാണ്. മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പ് ശ്രദ്ധിക്കാന്‍ സമയമില്ല. പോലീസിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും ഒരു പരിധിവരെ അക്രമസംഭവങ്ങള്‍ തടയാനും ആഭ്യന്തരവകുപ്പിന് മുഴുവന്‍ സമയ മന്ത്രിയെ നിയമിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും സുധാകരന് ആവശ്യപ്പെട്ടു.
പോലീസിനെ ഭരിക്കുന്നതും നിയന്ത്രിക്കുന്നതും സിപിഎമ്മിന്റെ സെല്ലുകളാണ്. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി തുടരെ പരാജയപ്പെട്ടു.പോലീസിന്റെ അഴിഞ്ഞാട്ടവും ജനങ്ങളുടെ മേലുള്ള കുതിരകയറ്റവും തുടര്‍ക്കഥയാകുന്നത് സര്‍ക്കാരിന്റെ കഴിവുകേട് കൊണ്ടാണ്. പോലീസിന്റെ വീഴ്ചകള്‍ക്ക് സര്‍ക്കാര്‍ ഉത്തരം പറയണം. ഒരുകാലത്തും ഉണ്ടാകാത്ത വിധമുള്ള ക്രമസമാധാന പ്രശ്നങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും മനുഷ്യാവകാശ ലംഘനങ്ങളുമാണ് സംസ്ഥാനത്ത് ഇപ്പോള്‍ അരങ്ങേറുന്നതെന്നും സുധാകരന് പറഞ്ഞു.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications