കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മണ്‍സൂണ്‍ ടൂറിസം പദ്ധതിയുമായി വിനോദസഞ്ചാര വകുപ്പ്
കണ്ണൂര്‍: ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ മണ്‍സൂര്‍ സാഹസിക ടൂറിസം പദ്ധതികള്‍ക്ക വിനോദ സഞ്ചാരവകുപ്പ് ഒരുക്കങ്ങള്‍ തുടങ്ങി. ഇതിനായി സാഹസിക ടൂറിസം പദ്ധതി തുടങ്ങാന്‍ താല്‍പര്യമുളള സംരഭകര്‍ക്ക് പരിശീലനം നല്‍കും. ട്രക്കിങ്, കയാക്കിങ്, ഹൈക്കിങ്, നാച്ചര്‍വാക്ക്, സൈക്‌ളിങ്, ജീപ്പ് സവാരി, പാരാസൈലിങ്, വാട്ടര്‍ റാഫ്റ്റിങ്,കനോയിങ്, സ്‌കൂബ ഡൈവിങ് തുടങ്ങി നിരവധി സാഹസിക ടൂറിസം സംരഭങ്ങള്‍ ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മണ്‍സൂണ്‍ ടൂറിസത്തിന്റെ ഭാഗമായി സെപ്റ്റംബറിൽ നടത്തും.
പയ്യാമ്പലം ബീച്ചിലെ ബോട്ടിങ്, മുഴപ്പിലങ്ങാട് ബീച്ചിലെ ഫ്‌ളോട്ടിങ് ബ്രിഡ്ജ്, പുല്ലൂപ്പിലെ റിവര്‍ വാക്ക് വേ, കയാക്കിങ് തുടങ്ങിയവയാണ് പദ്ധതികള്‍. സാഹസിക ടൂറിസം സംരഭങ്ങള്‍ തുടങ്ങാന്‍ സ്വകാര്യ സംരഭകരെയാണ് ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്. ഇവര്‍ക്കായി പ്രത്യേക പരിശീലനം നല്‍കും. സാഹസിക ടൂറിസം സംരഭങ്ങള്‍ തുടങ്ങുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനാണ് പരിശീലനം നല്‍കുന്നത്. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സ്, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, കേരള മാരി ടൈം ബോര്‍ഡ്, കോസ്റ്റല്‍ പോലീസ് എന്നിവര്‍ പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി മാറും.

തീരദേശമേഖലയിലും മലമുകളിലും ഉള്‍നാടന്‍ ജലപാതകളിലുമെല്ലാം സാഹസിക ടൂറിസത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കാനാന്‍ക സംരഭകര്‍ക്കക പരിശീലനം നല്‍കുന്നതെന്ന് ഡിടിപിസി സെക്രട്ടറി ജെ.കെ ജിജേഷ് കുമാര്‍ പറഞ്ഞു വിനോദസഞ്ചാരികള്‍ക്ക് കൂടുതല്‍ സാഹസിക പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യമൊരുക്കുകയാണ് ലക്ഷ്യമിടുന്നതെന്നു അദ്ദേഹം അറിയിച്ചു.
വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കൂടുതല്‍ ജനകീയമാക്കുകയെന്നതാണ് ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്. വിദേശസഞ്ചാരികളുടെ കുറവ് ആഭ്യന്തര വരുമാനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെങ്കിലും തദ്ദേശിയരായ വിനോദസഞ്ചാരികളെയാണ് വരുമാനമാര്‍ഗത്തിനായി ലക്ഷ്യമിടുന്നത്. കണ്ണൂര്‍ ജില്ലയില്‍ തലശേരി പൈതൃകടൂറിസം പദ്ധതി ഏതാണ്ട് അന്തിമഘട്ടത്തിലാണ്. മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചുമുതല്‍ ധര്‍മടം ബീച്ചുവരെയുളള പദ്ധതികളാണ് കോടികള്‍ ചെലവഴിച്ചു നടപ്പിലാക്കുന്നത്.












Click it and Unblock the Notifications