Get Updates
Get notified of breaking news, exclusive insights, and must-see stories!

പഴയങ്ങാടിയില്‍ ജലോപരിതല ഭക്ഷണശാലയുമായി ടൂറിസം വകുപ്പ്

പയ്യന്നൂര്‍: കൊവിഡ് പ്രതിസന്ധി വിട്ടു മാറിയതോടെ പുത്തന്‍ പരീക്ഷണങ്ങളുമായി കണ്ണൂരിലെ വിനോദ സഞ്ചാര മേഖലയുണരുന്നു. മലനാട് മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി ഉത്തര മലബാറിലെ വലിയ ജലോപരിതല ഭക്ഷണശാല പഴയങ്ങാടിയില്‍ ഒരുങ്ങി കഴിഞ്ഞു.

പഴയങ്ങാടി- മുട്ടുകണ്ടി ഏഴോം റോഡില്‍ റിവര്‍വ്യൂ പാര്‍ക്കിന് സമീപത്ത് നടക്കുന്ന പ്രവൃത്തി എം.വിജിന്‍ എം.എല്‍എയുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ച് വിലയിരുത്തി. ആഗസ്റ്റ് 15 നകം അടിസ്ഥാന നിര്‍മ്മിതികള്‍ പൂര്‍ത്തിയാകുന്ന വിധത്തിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്.

VDSD

ഹൈഡന്‍സിറ്റി പോളി എത്തിലീന്‍ എന്ന സംയുക്തം ഉപയോഗിച്ചാണ് ഇതിന്റെ തറ ഭാഗത്തിന്റെ നിര്‍മ്മാണം. പരസ്പരം കൂട്ടിയോജിപ്പിക്കാവുന്ന 1100 ലധികം എച്ച് ഡി പോളിഎത്തിലീന്‍ ക്യൂബുകളാണ് 3000 ചതുരശ്ര അടി വരുന്ന ജലോപരിതല ഭക്ഷണശാലയുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. 70 മുതല്‍ 80 വരെ ആളുകള്‍ക്ക് ഭക്ഷണം കഴിക്കാന്‍ സൗകര്യമുണ്ടാകും.

വിശലമായ അടുക്കള ഭക്ഷണശാലയുടെ ഭാഗമാവും. ഭക്ഷണശാലയും നടപാതയും പൂര്‍ണ്ണമായും കൈവരികളാല്‍ സുരക്ഷിതമാക്കും. കരയില്‍ നിന്നും 2 മീറ്റര്‍ വീതിയിലും 9 മീറ്റര്‍ നീളത്തിലും നിര്‍മ്മിക്കുന്ന നൗകയില്‍ ഒരെ സമയം അകത്ത് പ്രവേശിക്കാനും, പുറത്ത് കടക്കാനുമുള്ള വഴിയും ഉണ്ടാകും. ഭക്ഷണശാലയുടെ മേല്‍ കുര പോളികാര്‍ബണ്‍, സ്റ്റീല്‍ എന്നിവ ഉപയോഗിച്ച് ആകര്‍ഷകമായി നിര്‍മ്മിക്കും.

നിറചിരിയില്‍ ഗ്ലാമറസായി പൂനം ബജ്‌വ; കിടിലന്‍ ചിത്രങ്ങള്‍ വൈറല്‍

വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ പൊതുമേഖല സ്ഥാപനമായ 'കെല്‍ നിര്‍വഹണ ഏജന്‍സിയായി ഏറ്റെടുത്ത പ്രവൃത്തിക്ക് 1.88 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഇതിന് സമീപത്തായി ബോട്ട് റെയ്‌സ് ഗാലറിയുടെയും നിര്‍മ്മാണം ഉടന്‍ ആരംഭിക്കും.

ബോട്ട് ടെര്‍മിനല്‍, കുട്ടികളുടെ പാര്‍ക്ക് എന്നിവയോടൊപ്പം ഭക്ഷണ നൗക വിനോദ സഞ്ചാരികള്‍ക്ക് നവ്യാനുഭവമാകും. ഇതോടെ ജില്ലയിലെ മികച്ച ജലവിനോദ സഞ്ചാര കേന്ദ്രമായി പഴയങ്ങാടി മാറുമെന്നാണ് ടൂറിസം വകുപ്പിന്റെ പ്രതീക്ഷ പഴയങ്ങാടിക്ക് പുറമേ അഞ്ചരക്കണ്ടി പുഴയിലും ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പദ്ധതി നടപ്പിലാക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+