കാലവര്‍ഷമെത്താറായിട്ടും നദികളിലെ മണല്‍വാരല്‍ നടന്നില്ല: കോടികളുടെ നഷ്ടം
കണ്ണൂര്‍: കാലവര്‍ഷമെത്താന്‍ ഇനി ദിവസങ്ങള്‍ ബാക്കി നില്‍ക്കെ സംസ്ഥാനത്ത് വര്‍ഷങ്ങളായി നിര്‍ത്തിവെച്ച നദികളിലെ മണല്‍വാരല്‍ നടക്കാത്തത് സര്‍ക്കാര്‍ ഖജനാവിനു കോടികളുടെ നഷ്ടവും നിര്‍മാണ മേഖലയ്ക്ക് കനത്ത തിരിച്ചടിയുമായി. മെയ് മാസം കൃത്യമായി നദികളില്‍ നിന്നും മണല്‍നീക്കിയിരുന്നുവെങ്കില്‍ സര്‍ക്കാരിന് ഗണ്യമായ വരുമാനം ലഭിക്കുകമായിരുന്നു. ഇതുകാരണം ഈ സാമ്പത്തിക വര്‍ഷം തദ്ദേശ സ്ഥാപനങ്ങളുടെ തനത്ഫണ്ടിനും തിരിച്ചടിയായി. മണല്‍വാരലിനെ ആശ്രയിച്ച് ജീവിതം മുന്നോട്ട് നീക്കിയിരുന്ന ആയിരക്കണക്കിന് തൊഴിലാളികളും വരുമാനമില്ലാതെ പട്ടിണിയിലാണ്.
തൊഴിലാളി സംഘടനകളും കരാറുകാരും മണല്‍വാരല്‍ പുനരാരംഭിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും ഇതുവരെ ഇതു സംബന്ധിച്ച് തീരുമാനം എടുക്കാന്‍ തയ്യാറായിട്ടില്ലെന്നാണ് ആരോപണം. ഓഡിറ്റുകള്‍ പൂര്‍ത്തീകരിച്ച കടവുകള്‍ക്ക് അധികം വരുന്ന മണല്‍ എടുക്കാന്‍ അനുവദി നല്‍കാമെന്ന് സര്‍ക്കാര്‍ പറഞ്ഞെങ്കിലും തീരുമാനം നടപ്പിലാക്കാന്‍ തയ്യാറായില്ല. യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ഓഡിറ്റ് പൂര്‍ത്തീകരിച്ച കടവുകള്‍ക്ക് മൂന്ന് മാസവും ആറുമാസവും മണല്‍ വാരാന്‍ അനുവദി നല്‍കിയിരുന്നു.

അത്തരം സാഹചര്യത്തില്‍ പ്രളയമുള്‍പ്പെടെയുള്ള പ്രകൃതി ദുരന്തം ഉണ്ടായില്ലെന്നും എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി നദികളില്‍ നിന്നും മണലെടുക്കാത്തതിനാല്‍ വെളളം കയറി ദുരന്തങ്ങളുണ്ടായെന്നും തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. കണ്ണൂര്‍ ജില്ലയിലെ വളപട്ടണം പുഴയിലടക്കം അടിഞ്ഞ് കൂടിയ മണല്‍ എടുത്തു മാറ്റാത്ത സാഹചര്യം നിലനില്‍ക്കുകയാണ്. ജില്ലയില്‍ വളപട്ടണം പുഴയോര പ്രദേശങ്ങളിലാണ് മണല്‍ കൂടുതലായി ഉള്ളത്. 2016 വരെ മണല്‍ വാരിയിരുന്ന പുഴയോര പ്രദേശങ്ങളാണ് ഇവിടെയുളളത്. 1000 തില്‍ പരം കുടുംബങ്ങള്‍ ജീവിച്ചിരുന്ന തൊഴില്‍ മാര്‍ഗ്ഗവുമായിരുന്നു മണല്‍വാരല്‍. മണല്‍ വാരല്‍ നിര്‍ത്തിയതിന് ശേഷം പ്രദേശങ്ങളില്‍ പ്രളയ സമയത്ത് കൂടുതല്‍ വെള്ളം കയറുകയുണ്ടായി. ആറുമാസമെങ്കിലും മണല്‍ മാറ്റിയാല്‍ വെള്ളത്തിന്റെ ഒഴുക്ക് നല്ല രീതിയില്‍ നടക്കുമെന്ന് ഇവിടുത്തെ തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. അതുപോലെ യാത്രാ ബോട്ടുകള്‍ സര്‍വ്വീസ് നടത്തുന്ന പ്രദേശവും കൂടിയാണ് വളപട്ടണം പുഴ. പുഴയില്‍ മണല്‍ കൂടിയതിന്റെ അടിസ്ഥാനത്തില്‍ ബോട്ട് യാത്രയും അപകടം നിറഞ്ഞതായി.
ഓടും ഭാവന, ചാടും ഭാവന: വൈറലായി ഭാവനയുടെ വർക്ക്ഔട്ട് ദൃശ്യങ്ങള്‍
Recommended Video
പാവപ്പെട്ട 1000ല്‍ പരം തൊഴിലാളി കുടുംബങ്ങള്‍ക്ക് മണല്‍വാരല്‍ പുനരാരംഭിച്ചാല്‍ അനുഗ്രഹമാകുമെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. പ്രാദേശിക സര്‍ക്കാരുകള്‍ക്ക് തനത് വരുമാനം ലഭിക്കുമെന്നത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വലിയ സഹായമാണ്. പ്രാദേശിക സര്‍ക്കാരുകള്‍ക്ക് സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാന്‍ മണല്‍വാരല്‍ സഹായിക്കുമെന്ന് തദ്ദേശ സ്ഥാപന അധികാരികളും ചൂണ്ടിക്കാട്ടുന്നു. തനത് വരുമാനം ഇല്ലാത്തത് പദ്ധതി നിര്‍വ്വഹണത്തിന് ഫണ്ടുകള്‍ ലഭിക്കാത്ത അവസ്ഥയ്ക്ക് പല തദ്ദേശ സ്ഥാപനങ്ങളിലും കാരണമാകുന്നുണ്ട്. മണല്‍ വരുമാനം നിലച്ചത് മൂലം ഓരോ തദ്ദേശ സ്ഥാപനങ്ങള്‍ക്കും അഞ്ചുവര്‍ഷം കൊണ്ട് അഞ്ചുകോടി രൂപയാണ് നഷ്ടമായതെന്ന് തദ്ദേശ സ്ഥാപന പ്രതിനിധികള്‍ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications