ട്രെയിന്‍ വൈകിയാല്‍ മണിക്കൂറിന് 100 രൂപ യാത്രക്കാരന്: തേജസ് എക്സ്പ്രസിന്റെ വിശേഷങ്ങൾ
കണ്ണൂർ: മധ്യ വർഗ യാത്രക്കാരെ ലക്ഷ്യമിട്ട് ദക്ഷിണേന്ത്യയിൽ റെയിൽവേയുടെ ആദ്യ സ്വകാര്യ ട്രെയിൻ മാർച്ച് രണ്ടാം വാരം സർവീസ് നടത്തുന്നു. തേജസ് എക്‌സ്‌പ്രസാണ് മംഗളൂരു-കോയമ്പത്തൂർ പാതയിൽ സർവീസ് ആരംഭിക്കുക. ആഴ്ചയിൽ തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ തേജസ് സർവീസുണ്ടാകും. എന്നാൽ ഇതിൽ കയറാൻ ആരുമൊന്ന് മടിക്കും. കാരണം രാജധാനി എക്സ്പ്രസ് പോലെ 2000 രൂപയിലേറെയായിരുക്കും തേജസിലെ ടിക്കറ്റ് ചാർജ്. എന്നാൽ മംഗളൂരു– കോയമ്പത്തൂർ റൂട്ടിൽ വിമാനയാത്രക്ക് 1777 രൂപ മാത്രമേയുള്ളൂവെന്നാണ് യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നത്.
അഹമ്മദാബാദ്– മുംബൈ റൂട്ടിൽ ജനുവരി മുതൽ ട്രെയിൻ സർവീസ് നടത്തുന്നുണ്ട്. രാവിലെ ആറിന് മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ 12.10ന് കോയമ്പത്തൂരിലെത്തും. തിരികെ 2.30ന് കോയമ്പത്തൂരിൽനിന്ന് പുറപ്പെട്ട് രാത്രി 8.40ന് മംഗളൂരുവിലെത്തും. ആറുമണിക്കൂർകൊണ്ട് മംഗളുരുവിൽനിന്ന് കോയമ്പത്തൂരിലെത്താം. ഇതിൽ സൗജന്യ യാത്രയോ നിരക്കിളവോ ലഭിക്കില്ല.

മികച്ച നിലവാരമുള്ള കോച്ചുകൾക്കൊപ്പം സിസിടിവി ക്യാമറ, വൈഫൈ സംവിധാനം എന്നിവയുമുണ്ടാകും. ട്രെയിൻ സ്റ്റേഷനിൽ എത്തുന്നതിന്റെ അൽപ്പം മുമ്പ് മാത്രമേ ഡോർ തുറക്കൂ. ഓരോ സീറ്റിലും എല്‍ഇഡി ടെലിവിഷന്‍, ജര്‍മന്‍ സാങ്കേതിക വിദ്യയോടെയുള്ള കോച്ചുകള്‍, വൈഫൈ, കോഫി മെഷീന്‍ എന്നിവയും ട്രെയിനിൽ ലഭ്യമാകും. യാത്രക്കാര്‍ക്ക് മികച്ച ഭക്ഷണവും ജീവനക്കാർ എത്തിക്കും. തിങ്കളാഴ്ചയൊഴികെ മറ്റ് ദിവസങ്ങളിലാണ് സർവീസ്. കൂടുതൽ റാക്കില്ലാത്തതിനാൽ ദിവസം അറ്റകുറ്റ പ്രവൃത്തിക്ക് പിറ്റ് ലൈനിൽ കയറ്റാനാണ് തിങ്കളാഴ്‌ച സർവീസ് നടത്താത്തത്. ട്രെയിൻ വൈകിയാൽ മണിക്കൂറിൽ 100രൂപ വീതം യാത്രക്കാരന് തിരികെ ലഭിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications