കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ട്രെയിന്‍ വൈകിയാല്‍ മണിക്കൂറിന് 100 രൂപ യാത്രക്കാരന്: തേജസ് എക്സ്പ്രസിന്റെ വിശേഷങ്ങൾ

  • By Desk
Google Oneindia Malayalam News

കണ്ണൂർ: മധ്യ വർഗ യാത്രക്കാരെ ലക്ഷ്യമിട്ട് ദക്ഷിണേന്ത്യയിൽ റെയിൽവേയുടെ ആദ്യ സ്വകാര്യ ട്രെയിൻ മാർച്ച് രണ്ടാം വാരം സർവീസ് നടത്തുന്നു. തേജസ് എക്‌സ്‌പ്രസാണ് മംഗളൂരു-കോയമ്പത്തൂർ പാതയിൽ സർവീസ് ആരംഭിക്കുക. ആഴ്ചയിൽ തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ തേജസ് സർവീസുണ്ടാകും. എന്നാൽ ഇതിൽ കയറാൻ ആരുമൊന്ന് മടിക്കും. കാരണം രാജധാനി എക്സ്പ്രസ് പോലെ 2000 രൂപയിലേറെയായിരുക്കും തേജസിലെ ടിക്കറ്റ്‌ ചാർജ്‌. എന്നാൽ മംഗളൂരു– കോയമ്പത്തൂർ റൂട്ടിൽ വിമാനയാത്രക്ക്‌ 1777 രൂപ മാത്രമേയുള്ളൂവെന്നാണ് യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നത്.

കോടതി മുറിയിൽ വനിതാ മജിസ്ട്രേറ്റിനോട് അപമര്യാദയായി പെരുമാറിയ അഭിഭാഷകൻ അറസ്റ്റില്‍: സംഭവം കണ്ണൂരില്‍!കോടതി മുറിയിൽ വനിതാ മജിസ്ട്രേറ്റിനോട് അപമര്യാദയായി പെരുമാറിയ അഭിഭാഷകൻ അറസ്റ്റില്‍: സംഭവം കണ്ണൂരില്‍!

അഹമ്മദാബാദ്– മുംബൈ റൂട്ടിൽ ജനുവരി മുതൽ ട്രെയിൻ സർവീസ് നടത്തുന്നുണ്ട്. രാവിലെ ആറിന് മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ 12.10ന് കോയമ്പത്തൂരിലെത്തും. തിരികെ 2.30ന് കോയമ്പത്തൂരിൽനിന്ന് പുറപ്പെട്ട് രാത്രി 8.40ന് മംഗളൂരുവിലെത്തും. ആറുമണിക്കൂർകൊണ്ട് മംഗളുരുവിൽനിന്ന് കോയമ്പത്തൂരിലെത്താം. ഇതിൽ സൗജന്യ യാത്രയോ നിരക്കിളവോ ലഭിക്കില്ല.

tejasexpress-15

മികച്ച നിലവാരമുള്ള കോച്ചുകൾക്കൊപ്പം സിസിടിവി ക്യാമറ, വൈഫൈ സംവിധാനം എന്നിവയുമുണ്ടാകും. ട്രെയിൻ സ്റ്റേഷനിൽ എത്തുന്നതിന്റെ അൽപ്പം മുമ്പ് മാത്രമേ ഡോർ തുറക്കൂ. ഓരോ സീറ്റിലും എല്‍ഇഡി ടെലിവിഷന്‍, ജര്‍മന്‍ സാങ്കേതിക വിദ്യയോടെയുള്ള കോച്ചുകള്‍, വൈഫൈ, കോഫി മെഷീന്‍ എന്നിവയും ട്രെയിനിൽ ലഭ്യമാകും. യാത്രക്കാര്‍ക്ക് മികച്ച ഭക്ഷണവും ജീവനക്കാർ എത്തിക്കും. തിങ്കളാഴ്ചയൊഴികെ മറ്റ് ദിവസങ്ങളിലാണ്‌ സർവീസ്‌. കൂടുതൽ റാക്കില്ലാത്തതിനാൽ ദിവസം അറ്റകുറ്റ പ്രവൃത്തിക്ക് പിറ്റ് ലൈനിൽ കയറ്റാനാണ് തിങ്കളാഴ്‌ച സർവീസ് നടത്താത്തത്. ട്രെയിൻ വൈകിയാൽ മണിക്കൂറിൽ 100രൂപ വീതം യാത്രക്കാരന് തിരികെ ലഭിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
English summary
Details of Mangaluru- Coimabtore Tejas express
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X