• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നവരുടെ പേരു വിവരങ്ങൾ ചോർന്നു: കർശന നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി

 • By Desk

കണ്ണൂർ: കൊവിഡ് 19 നിരീക്ഷണത്തിൽ കഴിയുന്നവരുടെ പേരും ഫോൺ നമ്പറും ഒരു പ്രമുഖ സ്വകാര്യ ആശുപത്രിക്കും സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജനും ലഭിച്ചതിൽ ദുരൂഹതയേറുന്നു. വിദേശത്തു നിന്നും മടങ്ങിയവരുടെ വിശദാംശങ്ങളാണ് ഇങ്ങനെ പുറത്തായത്. വിമാനത്താവളത്തിൽ വെച്ച് എയർപോർട്ട് അധികൃതർക്കും ആരോഗ്യ വകുപ്പിനും മാത്രമേ തങ്ങൾ വിവരങ്ങൾ രേഖാമൂലം നൽകിയിട്ടുള്ളുവെന്നാണ് നിരീക്ഷണത്തിൽ കഴിയുന്നവർ പറയുന്നത്.

കൊറോണ നമ്മുടെ വിശ്വാസത്തെ ആക്രമിച്ചുവെന്ന് മോദി; ജില്ലാ ദുരന്തനിവാരണ സംഘം വേണം

എന്നാൽ ഇവർ കൊടുത്ത വ്യക്തിഗത നമ്പറുകളിൽ രോഗികൾക്ക് സകലവിധ സൗകര്യങ്ങളും വാഗ്ദ്ധാനം ചെയ്തു കൊണ്ട് വമ്പൻ സ്വകാര്യ ആശുപത്രിയുടെ എസ്എംഎസ് സന്ദേശ മെത്തുകയായിരുന്നു. ഇതോടൊപ്പം കലക്ടർ ടി വി സുഭാഷിനെയും സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജനെയും ആശംസാ സന്ദേശങ്ങളുള്ള എസ്എംഎസ് എത്തിയത്. ഇതോടെ മുഖ്യ മന്ത്രിയുടെ ഓഫീസിലേക്ക് ചിലർ വിളിച്ച് പരാതി പറയുകയായിരുന്നു. ഇതോടെയാണ് സംഭവം വിവാദമായത്.

എംവി ജയരാജന് വിമർശനം

എംവി ജയരാജന് വിമർശനം

ലോക് ഡൗൺ ലംഘിച്ച് കടവരാന്തയിൽ നിന്നവരെ ഏത്തമിടീപ്പിച്ചതിന് മുഖ്യമന്ത്രിയുടെ ശാസനയും വകുപ്പുതല അന്വേഷണവും നേരിടേണ്ടി വന്ന യതീഷ് ചന്ദ്രയ്ക്കു പുറകേ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജനും കുടുങ്ങി. കണ്ണൂർ ജില്ലയിൽ കൊവിഡ് 19 വൈറസ് രോഗം ബാധിച്ച് ചികിത്സയിലുള്ള രോഗികൾക്ക് പിന്തുണ പ്രഖ്യാപിച്ചും ആശംസയർപ്പിച്ചും എസ്എംഎസ് സന്ദേശമയച്ചതിനാണ് എംവി ജയരാജൻ മുഖ്യമന്ത്രിയുടെ വിമർശനമേറ്റുവാങ്ങിയത്.

അനാവശ്യ ഇടപെടലെന്ന്

അനാവശ്യ ഇടപെടലെന്ന്

കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ ജയരാജന്റെ പേരെടുത്ത് പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. ഈ കാര്യത്തിൽ അനാവശ്യ ഇടപെടലാണ് നടത്തിയതെന്നും പൊതു പ്രവർത്തകർ ഈ സമയത്ത് ഇങ്ങനെ ചെയ്യാൻ പാടില്ലെന്നുമാണ് മുഖ്യമന്ത്രി വിമർശിച്ചത്. നിരീക്ഷണത്തിൽ കഴിയുന്നവർ ചെയ്യുന്നത് വലിയ കാര്യമാണെന്നും നിങ്ങൾക്കും കുടുംബത്തിനൊടൊപ്പം ഞങ്ങളുണ്ടെന്നുമുള്ള വാക്കുകളോടെ കളക്ടർ ടിവി സുഭാഷിന്റെ സന്ദേശം ചികിത്സയിൽ കഴിയുന്നവർക്ക് ലഭിച്ചിരുന്നു.

'ഒപ്പമുണ്ട് ഞങ്ങൾ'

'ഒപ്പമുണ്ട് ഞങ്ങൾ'

ഇതിനു പുറമേയാണ് ഒപ്പമുണ്ട് ഞങ്ങൾ എന്ന സന്ദേശം ജയരാജന്റെ പേരിൽ ലഭിക്കുന്നത്. ജയരാജന്റെ സന്ദേശം ലഭിച്ച ഒരാൾ അദ്ദേഹത്തെ നേരിട്ടു വിളിച്ചു സന്ദേശം അദ്ദേഹം തന്നെയാണ് അയച്ചതെന്ന് ഉറപ്പു വരുത്തിയിട്ടുണ്ട്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരിൽ ചിലർക്ക് ഭക്ഷണ സാധനങ്ങളും മറ്റും ലഭിക്കാത്ത സ്ഥിതിയുണ്ടെന്നു മനസിലാക്കിയിരുന്നുവെന്നും ഇക്കാര്യം അവർ വേണമെങ്കിൽ അറിയിക്കട്ടെയെന്ന് കരുതി സദുദ്യേശത്തോടെയാണ് സന്ദേശം അയച്ചതെന്നും എ വി ജയരാജൻ വിളിച്ച യാളോട് വിശദീകരിച്ചിട്ടുണ്ട്. ക്വാറന്റൈനിൽ കഴിയുന്നവർക്ക് വിവിധ സേവനങ്ങൾ നൽകാമെന്ന് വാഗ്ദ്ധാനം ചെയ്താണ് സ്വകാര്യ ആശുപത്രിക്കാരുടെ സന്ദേശം.

cmsvideo
  കൊറോണയ്ക്കെതിരെ ഒരുമിച്ച് കേരളം | Oneindia Malayalam
  ഗൌരവകരമെന്ന്

  ഗൌരവകരമെന്ന്

  കൊവിഡ് രോഗവ്യാപന ഭീതി കാലത്ത് തങ്ങളുടെ ബിസിനസ് മെച്ചപ്പെടുത്താനായി രോഗികളെ ആകർഷിക്കാൻ വെന്റിലേറ്റർ സൗകര്യമുൾപ്പെടെ ചില സ്വകാര്യ ആശുപത്രികൾ വാഗ്ദ്ധാനം ചെയ്യുന്നുണ്ട്. എന്നാൽ ഇത്തരം സംഭവങ്ങൾ സർക്കാർ ഗൗരവകരമായാണ് നോക്കി കാണുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.

  English summary
  Details of poeples under Coronavirus isolation leaked in Kannur
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
  X