പോക്സോ കേസില്‍ റിമാന്‍ഡിലായ ദേവസ്വം ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു
പരിയാരം: പതിമൂന്ന് വയസുകാരിയെ വിദ്യാര്‍ത്ഥിനിയെ ലൈംഗീക അതിക്രമത്തിന് ഇരയാക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ റിമാന്റിലായ ക്ഷേത്ര ജീവനക്കാരനെ ദേവസ്വം ബോര്‍ഡ് സസ്പെന്റ് ചെയ്തു.ചെറുതാഴം രാഘവപുരം ക്ഷേത്രത്തിലെ വഴിപാട് അറ്റന്‍ഡര്‍ കരയടത്ത് വീട്ടില്‍ മധുസൂദനനെയാണ് (43) അന്വഷണ വിധേയമായി സസ്പെന്റ് ചെയ്തു കൊണ്ടു കൊണ്ട് എക്സിക്യൂട്ടീവ് ഓഫീസര്‍ എ.വാസുദേവന്‍ നമ്പൂതിരി ഉത്തരവിറക്കിയത്.വെള്ളിയാഴ്ച്ച വൈകുന്നേരം പരിയാരം പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ മധുസൂദനന് ഇപ്പോള്‍ റിമാന്റിലാണ്.
മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂനിയന്‍ (സി.ഐ.ടി.യു.) മാടായി ഏരിയ കമ്മിറ്റി ജോ.സെക്രട്ടറിയും സി.പി.എം. ചെറുതാഴം കല്ലമ്പള്ളി ബ്രാഞ്ച് മുന്‍ സെക്രട്ടറിയുമായ മധുസൂദനന്അസുഖം നടിച്ച് പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ഒളിവില്‍ കഴിയവെ രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മസ്കൂള്‍ അധികൃതര്‍ക്ക് നല്കിയ പരാതിയെ തുടര്‍ന്നാണ് പരിയാരം പൊലിസ് ഇയാള്‍ക്കെതിരെ പോക്്സോ കേസെടുത്തത്.

സിപിഎം പാര്‍ട്ടി ഗ്രാമമായ ചെറുതാഴത്തെ പ്രാദേശിക നേതാവായ മധുസൂദനനെതിരെ രണ്ടാഴ്ച്ച മുന്‍പാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതി ഉയര്‍ന്നത്. ഇതിനു ശേഷം ഇയാളെ പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയിരുന്നു.എന്നാല്‍ മധുസൂദനനെ പൊലിസ് കേസില്‍ നിന്നും ഒഴിവാക്കാന്‍ നേതൃത്വം ശ്രമിച്ചുവെങ്കിലും ഈക്കാര്യത്തില്‍ അതൃപ്തിയുളള പാര്‍ട്ടി പ്രവര്‍ത്തകരില്‍ ചിലര്‍ ചൈല്‍ഡ് ലൈനില്‍ വിളിച്ചുവിവരമറിയിക്കുകയായിരുന്നു. ഇതോടൊപ്പം പെണ്‍കുട്ടിയുടെ മാതാവ് സ്കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് പൊലിസില്‍ പരാതിപ്പെടുന്നത്.
മധുസൂദനന് അറസ്റ്റിലായതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ നിരവധി സ്വഭാവദൂഷ്യ പരാതികളാണ് ഉയര്‍ന്നത്. ഈക്കാര്യവും സി.പി. എമ്മില്‍ ചൂടേറിയ ചര്‍ച്ചയായിട്ടുണ്ട്. പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തു നിന്നും രണ്ടാഴ്ച്ച മുന്‍പ് സി.പി. എം നീക്കം ചെയ്തുവെങ്കിലും രാമായണമാസാചരണത്തിന്റെ ഭാഗമായി തിരക്കിലായതിനാലാണ് മാറ്റിയതെന്നായിരുന്നു പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയുടെ വിശദീകരണം. എന്നാല്‍ പൊലിസ് അറസ്റ്റിലായതോടെ മധുസൂദനന് പീഡനക്കേസില്‍ പ്രതിയായതിനാലാണ് മാറ്റിയതെന്നു പുറം ലോകമറിയുകയായിരുന്നു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications