കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരില്‍ ക്വട്ടേഷന്‍ സംഘത്തെ കീഴടക്കിയ പോലീസിന് ഡിജിപിയുടെ പാരിതോഷികം

Google Oneindia Malayalam News

കണ്ണൂര്‍: താവക്കരയില്‍ വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘത്തെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ അഭിനന്ദനം. പോലീസ് സംഘത്തിലുണ്ടായിരുന്ന സബ് ഇന്‍സ്‌പെക്ടര്‍ക്ക് 2500 രൂപയും മറ്റുള്ളവര്‍ക്ക് 500 രൂപയും വീതം ക്യാഷ് അവാര്‍ഡ് നല്‍കുമെന്നും സംസ്ഥാന പോലീസ് മേധാവി പ്രഖ്യാപിച്ചു. പോലീസ് സംഘത്തിലെ എല്ലാവര്‍ക്കും ഡി.ജി.പിയുടെ കമന്റേഷന്‍ സര്‍ട്ടിഫിക്കറ്റും ലഭിക്കും.

1

ഫെബ്രുവരി 22ന് വൈകീട്ട് കണ്ണൂര്‍ ടൗണിലെ എസ്.ബി.ഐ ജംഗ്ഷനിലാണ് സംഭവം നടന്നത്. നഗരത്തില്‍ സ്ഥാപനം നടത്തുന്നയാളെ ക്വട്ടേഷന്‍ സംഘം ഭീഷണിപ്പെടുത്തുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലെത്തിയ പോലീസ് ടീമിനെ ക്വട്ടേഷന്‍ സംഘം ആക്രമിക്കുകയായിരുന്നു. തുടര്‍ന്നാണ് എസ്.ഐയും സംഘവും ഇവരെ അറസ്റ്റ് ചെയ്തത്. വ്യാപാരിക്കെതിരെ ക്വട്ടേഷന്‍ നല്‍കാന്‍ അണിയറയില്‍ പ്രവര്‍ത്തിച്ച യുവതിക്കെതിരെ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.

ക്വട്ടേഷന്‍ സംഘത്തെ പോലീസ് വളഞ്ഞതോടെ കാറില്‍ രക്ഷപ്പെട്ട കൂട്ടത്തില്‍ ഈ യുവതിയുമുണ്ടായിരുന്നു. കണ്ണൂര്‍ നഗരത്തിലെ താമസക്കാരിയാണ് യുവതിയെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഓഡിറ്റോറിയത്തിനു വാടക ഇനത്തില്‍ നല്‍കിയ തുകയില്‍ 30,000 രൂപ തിരിച്ചു ലഭിക്കാത്തതിനെ ചൊല്ലി വ്യാപാരിയുമായി പ്രശ്‌നമുണ്ടായിരുന്നു. ഇത് വാങ്ങാന്‍ ചെന്നതാണെന്നും ഭീഷണിപ്പെടുത്താന്‍ മാത്രമാണ് ശ്രമിച്ചത് എന്നുമാണ് സംഘം മൊഴി നല്‍കിയിരിക്കുന്നത്.

ക്വട്ടേഷന്‍ സംഘത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ഗുണ്ടാ നിയമപ്രകാരം കേസെടുക്കാനാണ് പോലീസിന്റെ തീരുമാനം. എന്നാല്‍ 30,000 രൂപയ്ക്കു വേണ്ടി മാത്രമായിട്ടാണ് ക്വട്ടേഷന്‍ സംഘം ആക്രമണത്തിന് ഇറങ്ങിയതെന്ന് പോലീസ് വിശ്വസിക്കുന്നില്ല. സംഭവത്തില്‍ വിശദ അന്വേഷണം നടത്താനാണു പോലീസ് തീരുമാനം. അതേസമയം, കേസില്‍ പരാതി നല്‍കാന്‍ ആക്രമിക്കപ്പെട്ട വ്യാപാരി തയാറായിട്ടില്ല. ഇക്കാരണത്താല്‍ യുവതിയെ കേസില്‍ പ്രതി ചേര്‍ക്കാന്‍ പോലീസിന് സാധിച്ചേക്കില്ല. നിലവില്‍ പോലീസിനെ ആക്രമിച്ചെന്ന കേസിലാണ് ക്വട്ടേഷന്‍ സംഘാംഗങ്ങളെ അഞ്ചുപേരെ അറസ്റ്റ് ചെയ്തത്.

English summary
Dgp loknath behera congratulate police team who arrested quotation team
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X