കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിൽ ക്വട്ടേഷൻ സംഘത്തെ കീഴടക്കിയ പൊലിസിന് ഡിജിപിയുടെ പാരിതോഷികം

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കണ്ണൂര്‍ നഗരത്തില്‍ താവക്കരയിൽ വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച ക്വട്ടേഷൻ സംഘത്തിലെ നാലു പേരെ ബലം പ്രയോഗിച്ച് പിടികൂടിയ പോലീസ് സംഘത്തിന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ അഭിനന്ദനം. പോലീസ് സംഘത്തിലുണ്ടായിരുന്ന സബ്ബ് ഇന്‍സ്പെക്ടര്‍ക്ക് 2500 രൂപയും മറ്റുള്ളവര്‍ക്ക് 500 രൂപയും വീതം ക്യാഷ് അവാര്‍ഡ് നല്‍കാനും സംസ്ഥാന പോലീസ് മേധാവി ഉത്തരവിട്ടു. സംഘത്തിലെ എല്ലാ പേര്‍ക്കും ഡിജിപിയുടെ കമന്‍റേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. അക്രമിസംഘത്തില്‍പ്പെട്ട ക്വട്ടേഷൻ ഗുണ്ടകളെ സാഹസികമായി കീഴ് പ്പെടുത്തിയതിനാണ് അംഗീകാരം.

പൊന്നുവിനെ കാണാൻ മസ്കറ്റിൽ നിന്ന് പറന്നെത്തി, ചലനമറ്റ ശരീരം കണ്ട് കുഴഞ്ഞ് വീണു, കണ്ണീരായി പ്രദീപ്!പൊന്നുവിനെ കാണാൻ മസ്കറ്റിൽ നിന്ന് പറന്നെത്തി, ചലനമറ്റ ശരീരം കണ്ട് കുഴഞ്ഞ് വീണു, കണ്ണീരായി പ്രദീപ്!

കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം 5.45 ന് കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ എസ്ബിഐ ജംഗ്ഷനിലാണ് അക്രമസംഭവം ഉണ്ടായത്. നഗരത്തില്‍ സ്ഥാപനം നടത്തുന്നയാളെ ക്വട്ടേഷൻ ഗുണ്ടകള്‍ ഭീഷണിപ്പെടുത്തുന്നതായി ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എത്തിയ പോലീസിനെ ക്വട്ടേഷൻസംഘം ആക്രമിക്കുകയായിരുന്നു. തുടര്‍ന്നാണ് എസ്ഐയും സംഘവും പ്രതികളെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത് .ഇതിനിടെ വ്യാപാരിക്കെതിരെ ക്വട്ടേഷൻ നൽകാൻ അണിയറയിൽ പ്രവർത്തിച്ച യുവതിക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പൊലി സ് അറിയിച്ചു.

kannur

' കഴിഞ്ഞ ദിവസം കണ്ണൂര്‍ നഗരമധ്യത്തില്‍ പട്ടാപ്പകല്‍ വ്യാപാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘത്തിനു പിന്നില്‍ 22 വയസ്സുകാരിയായ യുവതിയെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ക്വട്ടേഷന്‍ വിവരമറിഞ്ഞു സംഘത്തെ പോലീസ് വളഞ്ഞതോടെ കാറില്‍ നിന്ന് രക്ഷപ്പെട്ടവരില്‍ യുവതിയുമുണ്ടായിരുന്നു. ക്വട്ടേഷന്‍ സംഘത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ഗുണ്ടാ നിയമപ്രകാരം കേസെടുക്കാനാണ് പോലീസിന്റെ തീരുമാനം.

കണ്ണൂര്‍ നഗരത്തിലെ താമസക്കാരിയാണ് യുവതിയെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഓഡിറ്റോറിയത്തിനു വാടക ഇനത്തില്‍ നല്‍കിയ തുകയില്‍ 30,000 രൂപ തിരിച്ചു ലഭിക്കാത്തതിനെ ചൊല്ലി വ്യാപാരിയുമായി പ്രശ്‌നമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് വാങ്ങാന്‍ ചെന്നതാണെന്നും വെറുതെ ഭീഷണിപ്പെടുത്താനേ ഉദ്ദേശിച്ചിരുന്നുള്ളൂ എന്നുമാണ് സംഘം മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ 30,000 രൂപയ്ക്കു വേണ്ടി മാത്രമായി ക്വട്ടേഷന്‍ സംഘം പട്ടാപ്പകല്‍ നഗരമധ്യത്തില്‍ ആക്രമണത്തിന് ഇറങ്ങിയെന്ന് പോലീസ് വിശ്വസിക്കുന്നില്ല.

സംഭവത്തില്‍ വിശദ അന്വേഷണം നടത്താനാണു പോലീസ് തീരുമാനം. അതേസമയം, കേസില്‍ പരാതി നല്‍കാന്‍ ആക്രമിക്കപ്പെട്ട വ്യാപാരി തയാറായിട്ടില്ല. ഇതുകൊണ്ടു തന്നെ യുവതിയെ കേസില്‍ പ്രതി ചേര്‍ക്കാന്‍ പോലീസിനു പ്രായോഗിക തടസ്സമുണ്ട്. നിലവില്‍ പോലീസിനെ ആക്രമിച്ചെന്ന കേസിലാണ് ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങള്‍ ഉള്‍പ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തത്.

English summary
DGP's appreciation to Kannur police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X