കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശുചിത്വ പദവി കൈവരിച്ച് ധർമ്മടം; പദവി നേടുന്ന ആദ്യ മണ്ഡലം

Google Oneindia Malayalam News

കണ്ണൂർ; ധർമ്മടം നിയോജക മണ്ഡലത്തിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളും ശുചിത്വ പദവി കൈവരിച്ചതായി മന്ത്രി എസി മെയ്തീൻ.ധർമ്മടം,പിണറായി,വേങ്ങാട്, അഞ്ചരക്കണ്ടി,പെരളശ്ശേരി,ചെമ്പിലോട്, കടമ്പൂർ,മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തുകളാണ് ശുചിത്വ പദവി കൈവരിച്ചത്.

മണ്ഡലത്തിലാകെ 60,388 വീടുകളും 8,379 സ്ഥാപനങ്ങളുമാണ് ഉള്ളത്.15 പൊതു ശൗചാലയങ്ങളുമുണ്ട്.മണ്ഡലത്തിലെ 8 ഗ്രാമ പഞ്ചായത്തുകളിലുമായി 148 ഹരിത കർമ്മ സേനാംഗങ്ങളാണ് പ്രവർത്തന രംഗത്തുള്ളത്.ധർമ്മടം മണ്ഡലത്തിലെ 49,582 വീടുകളിലും ജൈവ കമ്പോസ്റ്റിംഗിനായുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.അജൈവ മാലിന്യങ്ങൾ തരം തിരിക്കാനും അവ വാണിജ്യ ആവശ്യങ്ങൾക്കായ് കൈമാറാനും സാധിക്കുന്ന വിധത്തിലുള്ള എം.സി.എഫുകൾ ധർമ്മടം മണ്ഡലത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും നിലവിലുണ്ട്.

ac moideen

ഒമ്പത് ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ച തദ്ദേശ സ്ഥാപനങ്ങൾക്കാണ് ശുചിത്വ പദവിക്ക് അർഹത ഉള്ളത്.പൊതുസ്ഥലങ്ങളും പട്ടണങ്ങളും ശുചിയായി നിലനിർത്തുന്നതിനായി വിപുലമായ ശ്രമങ്ങളാണ് തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്നത്. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ വിവിധ സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടെ ബോട്ടിൽ ബൂത്തുകളും പെൻബൂത്തുകളും മിനി എം.സി.എഫുകളും സ്ഥാപിക്കാൻ സാധിച്ചുവെന്നത് മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിലെ ജനകീയ പങ്കാളിത്തത്തിനുള്ള മികച്ച ദൃഷ്ടാന്തമാണെന്ന് മന്ത്രി പറഞ്ഞു.പുതിയ സങ്കേതങ്ങളും സംവിധാനങ്ങളും ഉപയോഗപ്പെടുത്തി മാലിന്യസംസ്കരണം എളുപ്പവും വിപുലവുമാക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.

'റോബേർട്ട് വദ്ര മുതൽ ഡികെ ശിവകുമാർ വരെ.. അത് പക പോക്കൽ.. കേരളത്തിൽ വിശുദ്ധ പശുക്കൾ''റോബേർട്ട് വദ്ര മുതൽ ഡികെ ശിവകുമാർ വരെ.. അത് പക പോക്കൽ.. കേരളത്തിൽ വിശുദ്ധ പശുക്കൾ'

ഇത്തരത്തിൽ നാനാവിധമായ സംവിധാനങ്ങളൊരുക്കി മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ സാധിച്ചുവെന്നതാണ് ശുചിത്വ പദവിയിലേക്ക് മണ്ഡലത്തിലെ ഗ്രാമ പഞ്ചായത്തുകളെ എത്തിച്ചത്. ഇതിനായി പ്രവർത്തിച്ച എല്ലാവരെയും ഹൃദയപൂർവം അഭിനന്ദിക്കുന്നു.

ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റ് വിവിധ വകുപ്പുകളുടെയും മിഷനുകളുടെയും നേതൃത്വത്തിൽ നടന്ന ഏകോപിത പ്രവർത്തനങ്ങളുടെ വിജയഗാഥയാണ് സംസ്ഥാനത്തുടനീളമുള്ള തദ്ദേശ സ്ഥാപനങ്ങൾ ശുചിത്വ പദവി കൈ വരിച്ചുകൊണ്ടുള്ള പ്രഖ്യാപനങ്ങൾ. മാലിന്യ സംസ്കരണ രംഗത്ത് വികേന്ദ്രീകൃത പ്രവർത്തനങ്ങളിലൂടെ
ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ രാജ്യത്തിനാകെ മാതൃകയാവുകയാണെന്നും മന്ത്രി വ്യക്തമാക്കി.

ഓന്തിനേയും കടിച്ച് വേദിയിലേക്ക് കയറി ചേര;എംഎൽഎയും നേതാക്കളും ഇറങ്ങിയോടിഓന്തിനേയും കടിച്ച് വേദിയിലേക്ക് കയറി ചേര;എംഎൽഎയും നേതാക്കളും ഇറങ്ങിയോടി

കെടി ജലീൽ ഇഡി നൽകിയ മൊഴി പുറത്ത്;ആകെയുളളത് 19 സെന്റ് വീടും സ്ഥലും,മതഗ്രന്ഥംവിതരണം ചെയ്തതിൽ തെറ്റില്ലകെടി ജലീൽ ഇഡി നൽകിയ മൊഴി പുറത്ത്;ആകെയുളളത് 19 സെന്റ് വീടും സ്ഥലും,മതഗ്രന്ഥംവിതരണം ചെയ്തതിൽ തെറ്റില്ല

ബിജെപിക്ക് ഒരുമുഴം മുൻപേ എറിഞ്ഞ് കോൺഗ്രസ്;തുടക്കം ബിജെപി തട്ടകത്തിൽ നിന്ന്,രണ്ടും കൽപ്പിച്ച് കമൽനാഥ്ബിജെപിക്ക് ഒരുമുഴം മുൻപേ എറിഞ്ഞ് കോൺഗ്രസ്;തുടക്കം ബിജെപി തട്ടകത്തിൽ നിന്ന്,രണ്ടും കൽപ്പിച്ച് കമൽനാഥ്

ബിജെപിക്ക് ഒരുമുഴം മുൻപേ എറിഞ്ഞ് കോൺഗ്രസ്;തുടക്കം ബിജെപി തട്ടകത്തിൽ നിന്ന്,രണ്ടും കൽപ്പിച്ച് കമൽനാഥ്ബിജെപിക്ക് ഒരുമുഴം മുൻപേ എറിഞ്ഞ് കോൺഗ്രസ്;തുടക്കം ബിജെപി തട്ടകത്തിൽ നിന്ന്,രണ്ടും കൽപ്പിച്ച് കമൽനാഥ്

English summary
Dharmadam achieves sanitation status; The first constituency to achieve the status
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X