കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

‘രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു’; ഇനിയൊരു പാർട്ടിയിലേക്കുമില്ല, ധീരജ് കുമാർ

Google Oneindia Malayalam News

കണ്ണുർ: നിയമസഭാ തിരഞ്ഞെടുപ്പിൽ പി ജയരാജന് സീറ്റ് നിഷേധിച്ചതിനെ ചൊല്ലിയുള്ള പ്രതിഷേധങ്ങള്‍ പുതിയ വഴിത്തിരിവിലേക്ക്. പി ജയരാജന്റെ സ്ഥാനാർത്ഥിത്വത്തിന് വേണ്ടി വാദിക്കുകയും പിന്നീട് രാജിവെക്കുകയും എൻ ധീരജാണ് പുതിയ പ്രഖ്യാപനവുമായി രംഗത്തെത്തിയിട്ടുള്ളത്. പി ജയരാജന് സീറ്റ് നിഷേധിച്ചത് നീതികേടാണെന്ന് ചൂണ്ടിക്കാണിച്ച ധീരജ് താൻ രാജി വെച്ച സംഭവത്തില്‍ പി ജയരാജന് പങ്കില്ലെന്നും ചൂണ്ടിക്കാണിച്ചിരുന്നു. സ്വന്തം തീരുമാനപ്രകാരമാണ് നീക്കമെന്നും ധീരജ് വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ തമിഴ്‌നാട്ടില്‍, ചിത്രങ്ങള്‍ കാണാം

പ്ലീസ്... മല്‍സരിക്കാനില്ല, നിര്‍ബന്ധിക്കരുത്- ബിജെപി കേന്ദ്ര നേതൃത്വത്തെ നിലപാട് അറിയിച്ച് കണ്ണന്താനംപ്ലീസ്... മല്‍സരിക്കാനില്ല, നിര്‍ബന്ധിക്കരുത്- ബിജെപി കേന്ദ്ര നേതൃത്വത്തെ നിലപാട് അറിയിച്ച് കണ്ണന്താനം

 രാഷ്ട്രീയം അവസാനിപ്പിക്കുന്നു

രാഷ്ട്രീയം അവസാനിപ്പിക്കുന്നു

താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് സിപിഐഎം പുറത്താക്കിയ നേതാവ് എന്‍ ധീരജ് കുമാര്‍. നിയമസഭാ തിരഞ്ഞെടുപ്പിൽ മുതിര്‍ന്ന നേതാവ് പി ജയരാജന് സീറ്റ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ധീരജ് കുമാര്‍ രാജി വെച്ചത്. എന്നാൽ തുടര്‍ന്ന് അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി പാര്‍ട്ടി ധീരജിനെ പുറത്താക്കുകയും ചെയ്കിരുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് തുടര്‍ന്നാണ് ഇനി രാഷ്ട്രീയപ്രവര്‍ത്തനം നടത്താനില്ലെന്നാണ് വ്യക്തമാക്കിയത്. ധീരജിനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസാണ് വാർത്ത റിപ്പോര്‍ട്ട് ചെയ്തത്.

 എന്തുകൊണ്ട് രാജി?

എന്തുകൊണ്ട് രാജി?


ഏപ്രിലിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പി ജയരാജന് സീറ്റ് നല്‍കാത്തത് അഴീക്കോട്, കണ്ണൂര്‍ മണ്ഡലങ്ങളില്‍ മുന്നണിയ്ക്കും പാർട്ടിയ്ക്കും തിരിച്ചടിയുണ്ടാകുമെന്ന പ്രവര്‍ത്തകരുടെ വികാരം പ്രകടിപ്പിക്കാനാണ് സീറ്റ് വിഷയത്തിൽ പരസ്യമായി പ്രതികരിച്ചിട്ടുള്ളതെന്നും ധീരജ് വ്യക്തമാക്കി.

പാർട്ടിയിലേക്കില്ല

പാർട്ടിയിലേക്കില്ല

സിപിഎമ്മിൽ നിന്ന് പുറത്താക്കിയെങ്കിലും മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലേക്കും പോവില്ലെന്നും രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് തീരുമാനമെന്നും ധീരജ് കൂട്ടിച്ചേർത്തു. ഇനി തന്റെ ബിസിനസുമായി മുന്നോട്ടുപോവുമെന്നും ധീരജ് കുമാര്‍ പറഞ്ഞു. സിപിഎം പുറത്താക്കിയതിന് പിന്നാലെ നിരവധിപ്പേര്‍ തന്നെ ബന്ധപ്പെടുന്നുണ്ട്. എന്നാല്‍ അതൊന്നും പരിഗണിക്കേണ്ടെന്നാണ് തന്റെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

 പ്രതിഷേധം അറിയിച്ചു

പ്രതിഷേധം അറിയിച്ചു

സീറ്റ് വിഭജനത്തിൽ പി ജയരാജനെ മത്സരിക്കുന്നതിൽ നിന്നും പി ജയരാജന് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സ്ഥാനമായിരുന്നു ധീരജ് രാജിവെച്ചത്. തുടര്‍ന്നായിരുന്നു സിപിഐഎമ്മിന്റെ പുറത്തല്‍ നടപടി. പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്ന് ആരോപിച്ചാണ് നടപടി. പാര്‍ട്ടിയുടെ യശസ്സിന് കളങ്കം വരുത്തുന്ന നിലയില്‍ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നും അതിനാൽ നേതാവിനെ പുറത്താക്കുകയാണെന്നാണ് കണ്ണൂര്‍ ജില്ലാകമ്മിറ്റി അറിയിച്ചുത്. പള്ളിക്കുന്ന് ലോക്കലിലെ ചെട്ടിപ്പീടിക ബ്രാഞ്ച് അംഗമായിരുന്നു ധീരജ്കുമാര്‍.

 രാജി പ്രഖ്യാപനം

രാജി പ്രഖ്യാപനം

നിയമസഭാ തിരുഞ്ഞെടുപ്പിനുള്ള സിപിഎം സംസ്ഥാന സമിതിയുടെ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടതോടെ തന്നെ പാർട്ടി നേതൃത്വത്തെ വിമർശിച്ച് ധീരജ്കുമാര്‍ രംഗത്തെത്തിയിരുന്നു. കണ്ണൂരിലെ ഏറ്റവും ജനകീയനായ നേതാവിനെ ഒതുക്കുന്ന നിലപാട് അംഗീകരിക്കാന്‍ കഴിയാത്തതാണ്. അതുകൊണ്ട് തന്നെ സ്പോട്സ് കൗണ്‍സില്‍ സ്ഥാനം രാജിവെയ്ക്കുകയാണെന്ന് ധീരജ് കുമാര്‍ പറഞ്ഞിരുന്നു.

ജയരാജന് പങ്കില്ല

ജയരാജന് പങ്കില്ല


പി ജയരാജന് സീറ്റ് നിഷേധിച്ചത് നീതികേടാണെന്ന് ചൂണ്ടിക്കാണിച്ച ധീരജ് താൻ രാജി വെച്ച സംഭവത്തില്‍ പി ജയരാജന് പങ്കില്ലെന്നും ചൂണ്ടിക്കാണിച്ചിരുന്നു. സ്വന്തം തീരുമാനപ്രകാരമാണ് നീക്കമെന്നും ധീരജ് വ്യക്തമാക്കി. പദവി രാജി വെച്ചെങ്കിലും പാര്‍ട്ടി അംഗത്വത്തില്‍ തുടരുമെനനും ധീരജ് കുമാര്‍ വ്യക്തമാക്കിയിരുന്നു. ബിജെപി പ്രവർത്തകനായിരുന്ന ധീരജ് 2014ല്‍ ബിജെപി-ആര്‍എസ്എസ് ബന്ധം ഉപേക്ഷിച്ച് ധീരജിന്റെ നേതൃത്വത്തില്‍ 50-ലേറെ ബിജെപിക്കാര്‍ സിപിഐഎമ്മില്‍ ചേര്‍ന്നിരുന്നു. ബിജെപിയുടെ ശക്തികേന്ദ്രമായിരുന്ന തളാപ്പ് അമ്പാടിമുക്കില്‍ നിന്ന് ഇവരെ പാര്‍ട്ടിയിലെത്തിച്ചത് അന്ന് ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജനാണ്.

 നടപടിയെന്ന് മുന്നറിയിപ്പ്

നടപടിയെന്ന് മുന്നറിയിപ്പ്


സീറ്റ് ലഭിക്കാത്ത സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയ സോഷ്യല്‍മീഡിയയിലെ പിജെ ആര്‍മി എന്ന ഗ്രൂപ്പമായി തനിക്കൊരു ബന്ധവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് അവര്‍ പാര്‍ട്ടിക്കെതിരെ പ്രചാരണം നടത്തുന്നതെന്നും കഴിഞ്ഞ ദിവസം പി ജയരാജൻ വ്യക്തമാക്കിയിരുന്നു. ഇത് തുടര്‍ന്നാല്‍ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്നും പി ജയരാജന്‍ വ്യക്തമാക്കി. ഒരു പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലക്ക് ഏത് ചുമതല നല്‍കണമെന്നത് പാര്‍ട്ടിയാണ് തീരുമാനിക്കുകയെന്നും ജയരാജൻ കൂട്ടിച്ചേർക്കുന്നു.

നടി വിമല രാമന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍

English summary
Dheeraj Kumar quits politics after new controversy related to P Jayarajan's candidature
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X