കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വികസന പാതയിൽ മലബാർ കാൻസർ സെന്റർ: വിവിധ പദ്ധതികളുടെ ഉദ്ഘാടനം 14ന്

  • By Desk
Google Oneindia Malayalam News

തലശേരി: കോടിയേരി മലബാർ കാൻസർ സെന്ററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസ് ആൻഡ് റിസർച്ച് ആയി വികസിപ്പിക്കാനുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഈ മാസം14-ാം തീയതി രാവിലെ 11.30ന് വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അധ്യക്ഷത വഹിക്കും. എഎൻ ഷംസീർ എംഎൽഎ, കെ മുരളീധരൻ എംപി എന്നിവർ മുഖ്യാതിഥികളായിരിക്കും.

നാട്ടിലുള്ള വിദേശികൾക്ക് സൌദിയിലേക്ക് മടങ്ങാം: അവസരമൊരുക്കി സൌദി ആഭ്യന്തര മന്ത്രാലയംനാട്ടിലുള്ള വിദേശികൾക്ക് സൌദിയിലേക്ക് മടങ്ങാം: അവസരമൊരുക്കി സൌദി ആഭ്യന്തര മന്ത്രാലയം

11.39 കോടി രൂപയുടെ പീഡിയാട്രിക് ഹെമറ്റോളജി ആൻഡ് ഓങ്കോളജി ബ്ലോക്ക്, 9 കോടിയുടെ ന്യൂക്ലിയർ മെഡിസിൻ ആൻഡ്റേഡിയോളജി എക്സ്റ്റൻഷൻ ബ്ലോക്ക്, 9.5 കോടിയുടെ ക്ലിനിക്കൽ ലാബ് സർവീസസ് ആൻഡ് ട്രാൻസ്ലേഷണൽ റിസർച്ച് ബ്ലോക്ക് , 9.5കോടിയുടെ ഇന്റർവെൻഷനൽ റേഡിയോളോജി വിഭാഗം, 95 ലക്ഷത്തിന്റെ കാന്റീൻ വിപുലീകരണം, 6 കോടിയുടെ 64 സ്ലൈസ് ഫ്ളൂറോ സിടി സ്‌കാൻ, 4 കോടിയുടെ സ്പെക്റ്റ് സി.ടി. സ്‌കാനർ തുടങ്ങിയ പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനമാണ് നടക്കുന്നത്. 81.69 കോടിയുടെ റേഡിയോതെറാപ്പി ബ്ലോക്കിന്റെ വിപുലീകരണം, ഒ.പി ബ്ലോക്ക് നവീകരണം, 32 കോടിയുടെ സ്റ്റുഡൻസ് ഹോസ്റ്റൽ എന്നീ പുതിയ പദ്ധതികളുടെ ശിലാസ്ഥാപനവും ഇതോടൊപ്പം നടക്കും.

 cancercentre124-1

ആർസിസിയെ മാത്രം ആശ്രയിച്ചിരുന്ന മലബാർ മേഖലയിലെ കാൻസർ രോഗികൾക്ക് ഏറെ ആശ്വാസം പകരുന്ന കേന്ദ്രമായി മലബാർ കാൻസർ സെന്ററിനെ മാറ്റാൻ കഴിഞ്ഞതായി മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. 2008ൽ 1040 ഓളം പുതിയ രോഗികൾ എം. സി.സിയെ ആശ്രയിച്ചിരുന്നുവെങ്കിൽ 2019ൽ പുതിയ രോഗികളുടെ എണ്ണം 6500 ഓളമായി. തുടർചികിത്സക്കായി എത്തിയവരുടെ എണ്ണം 77477 ആയി വർദ്ധിക്കുകയും, 4600 പേരെ കിടത്തി ചികിത്സിക്കും വിധേയമായിട്ടുണ്ട്. കോവിഡ് കാലമായിട്ടു പോലും 2020ൽ പ്രതിമാസം 6000ത്തിലധികം രോഗികൾ ഇവിടെ എത്തുന്നുണ്ട്. കുട്ടികളിലെ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ സർക്കാർ മേഖലയിൽ ചെയ്യുന്ന ഏക സ്ഥാപനമാണ് മലബാർ കാൻസർ സെന്ററെന്നും മന്ത്രി വ്യക്തമാക്കി.

2000ത്തിൽ ഇന്നത്തെ മുഖ്യമന്ത്രി പിണറായിവൈദ്യുതി മന്ത്രിയായിരിക്കെ അദ്ദേത്തിന്റെ പ്രത്യേക താത്പര്യ പ്രകാരമാണ് ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചത്. ഇ.കെ. നായനാർ വൈദ്യുതി വകുപ്പിന് കീഴിൽ ആരംഭിച്ച ഈ സ്ഥാപനം പിന്നീട് 2008ൽ ആരോഗ്യ വകുപ്പിന് കൈമാറി. ഈ സർക്കാരിന്റെ കാലത്ത് വലിയ വികസന പ്രവർത്തനങ്ങളാണ് മലബാർ കാൻസർ സെന്ററിൽ നടന്നത്.എസ്.എൻ.സി ലാവ് ലിൻ കമ്പിനി പൊതുനന്മയ്ക്കായി വൈദ്യുതി പദ്ധതിയുടെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി മാറ്റി വെച്ച നൂറു കോടി ചെലവഴിമാ ണ് മലബാർ കാൻസർ സെന്റർ നിർമ്മിച്ചത്. എസ്.എൻ.സി ലാവ് ലിൻ അഴിമതി കേസ് ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

English summary
Different schemes in Malabar cancer Centre will be inaugurated on monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X