കണ്ണൂർജില്ലയിലെ 14 വില്ലേജുകളിൽ ഡിജിറ്റൽ റീ സർവേ തുടങ്ങി
കണ്ണൂര്‍: ജില്ലയില്‍ ആദ്യഘട്ടത്തില്‍ 14 വില്ലേജുകളില്‍ ഡിജിറ്റല്‍ റീ സര്‍വേ ആരംഭിച്ചിട്ടുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ആര്‍ ടി കെ, ഇലക്ട്രോണിക് ടോട്ടല്‍ സ്റ്റേഷന്‍ എന്നിവയുടെ പ്രവര്‍ത്തനം തുടങ്ങിയാല്‍ മാത്രമേ ഡിജിറ്റല്‍ റീസര്‍വേ ആരംഭിക്കുകയുള്ളൂവെന്നത് തെറ്റായ ധാരണയാണ്. ഡാറ്റാ ശേഖരണത്തോടു കൂടി തന്നെ ഡിജിറ്റല്‍ റീ സര്‍വേക്ക് തുടക്കമായെന്നും മന്ത്രി പറഞ്ഞു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആര്‍ ഡി ഒ, ഡെപ്യൂട്ടി കലക്ടര്‍മാര്‍, ഡെപ്യൂട്ടി ഡയരക്ടേര്‍സ് സര്‍വയര്‍മാര്‍, തഹസില്‍ദാര്‍ എന്നിവരുടെ അവലോകന ലോകത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കണ്ണൂര്‍, ഇരിട്ടി, തലശ്ശേരി എന്നീ താലൂക്കിലെ 14 വില്ലേജുകളിലാണ് ഡിജിറ്റല്‍ സര്‍വേ നടക്കുന്നത്. ജില്ലയില്‍ 10 ആര്‍ ടി കെ ഉപകരണങ്ങളും രണ്ട് ഇലക്ട്രോണിക് ടോട്ടല്‍ സ്റ്റേഷനും ലഭ്യമായിട്ടുണ്ട്.

ഡിസംബര്‍ 31നകം പകുതിയിലധികം വില്ലേജുകളിലേക്കും സാമഗ്രികള്‍ എത്തിക്കും. ജനുവരി 15ഓടെ എല്ലാ വില്ലേജുകളിലേക്കും ആവശ്യത്തിനുള്ള ഉപകരണങ്ങള്‍ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
അര്‍ഹരായവര്‍ക്ക് പട്ടയം പരമാവധി നല്‍കുന്നതില്‍ വിട്ടു വീഴ്ചയില്ലാത്ത സമീപനം ഉദ്യോഗസ്ഥര്‍ സ്വീകരിക്കണം. ആളുകള്‍ പട്ടയത്തിനായി കാത്തിരിക്കേണ്ട സ്ഥിതിയുണ്ടാകരുത്. മന്ത്രിസഭ വര്‍ഷികത്തിന്റെ ഭാഗമായി ഏപ്രിലില്‍ ജില്ലയില്‍ 10000 പട്ടയങ്ങള്‍ കൂടി അര്‍ഹരായവര്‍ക്കു നല്‍കും. പ്രവൃത്തി പുരോഗമിക്കുന്ന 15 വില്ലേജ് ഓഫീസുകളും ഉടന്‍ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി കെ രാജന്‍ അറിയിച്ചു.
രണ്ടും അതിലധികവും പഞ്ചായത്തുകള്‍ ഒരു വില്ലേജില്‍ ഉള്‍പ്പെട്ട ഇടങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി കൂടിയാലോചിച്ച് പുനര്‍ക്രമീകരികണം നടത്തും. ആറളം ആദിവാസി മേഖല കേന്ദ്രീകരിച്ച് വില്ലേജ് ഓഫീസ് ആരംഭിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. യോഗത്തില്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, എഡിഎം കെകെ ദിവാകരന്‍, തലശ്ശേരി സബ് കലക്ടര്‍ സന്ദീപ് കുമാര്‍ എന്നിവരും പങ്കെടുത്തു.












Click it and Unblock the Notifications