കണ്ണൂരിൽ ഡിജിറ്റൽ സർവ്വേയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി
കണ്ണൂർ: സംസ്ഥാനത്ത് ഡിജിറ്റല്‍ റിസര്‍വ്വേ നാലു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ ഡ്രോണ്‍ സര്‍വ്വേ ഫെബ്രുവരി രണ്ടാം വാരത്തില്‍ തുടങ്ങുന്നതിനുള്ള പ്രാരംഭ നടപടികൾ പൂർത്തിയായി. ഇതിന്റെ ഭാഗമായി കണ്ണൂര്‍1 വില്ലേജില്‍ ഡ്രോണ്‍ സര്‍വ്വേക്ക്, അനുയോജ്യമായ 300 ഹെക്ടര്‍ സ്ഥലത്തെയും വിവിധ ഭാഗങ്ങളിലെ 32 കേന്ദ്രങ്ങളിലെ 64 ജി.പി.എസ് സ്റ്റേഷനുകളുടെയും ഡീമാര്‍ക്കേഷന്‍ പൂര്‍ത്തിയായി.
നിലവിലെ കൈവശങ്ങളുടെ അടിസ്ഥാനത്തില്‍ ലൊക്കേഷന്‍ സ്‌കെച്ച് തയ്യാറാക്കി അടയാളങ്ങള്‍ സ്ഥാപിക്കേണ്ട സ്ഥലങ്ങള്‍ ഭൂവുടമകള്‍ക്ക് കാണിച്ചു കൊടുക്കുകയും ഡ്രോണ്‍ തീയ്യതി സര്‍വ്വേ ഓഫ് ഇന്ത്യയില്‍ നിന്നും ലഭ്യമായാല്‍ സര്‍വ്വേയുടെ അഞ്ച് ദിവസം മുമ്ബേ അതിര്‍ത്തികളില്‍ ആകാശകാഴ്ചയില്‍ തിരിച്ചറിയുന്ന അടയാളങ്ങള്‍ സ്ഥാപിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. ഇതിലൂടെ സര്‍വ്വേ, റവന്യൂ, രജിസ്‌ട്രേഷന്‍ വകുപ്പുകള്‍ നല്‍കുന്ന സേവനങ്ങള്‍ ഒരു പോര്‍ട്ടലില്‍ ലഭ്യമാവുകയും സംസ്ഥാനത്ത് ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്താനും സാധിക്കും.

കൈവശക്കാര്‍ തന്നെ അതിര്‍ത്തികള്‍ അടയാളപ്പെടുത്തുന്ന രീതിയിലാണ് ഡീമാര്‍ക്കേഷന്‍ വിഭാവനം ചെയ്തതെങ്കിലും വലിയ രീതിയിലുള്ള സഹകരണം വസ്തു ഉടമസ്ഥരില്‍നിന്ന് ലഭിക്കാത്തതിനാല്‍ ജീവനക്കാര്‍ തന്നെ പെയിന്റ് കൊണ്ട് അതിരുകള്‍ അടയാളപ്പെടുത്തുകയായിരുന്നു. 15 കേന്ദ്രങ്ങള്‍, 30 സ്റ്റേഷനുകള്‍ കണ്ണൂര്‍1 വില്ലേജിലെ ഡ്രോണ്‍ സര്‍വ്വേ വൈകിയ സാഹചര്യത്തില്‍ കണ്ണൂര്‍2 വില്ലേജ് പൂര്‍ണമായും ഡീമാര്‍ക്കേറ്റ് ചെയ്ത് കണ്ണൂര്‍ 1, 2 വില്ലേജുകള്‍ ഒന്നിച്ചു സര്‍വ്വേ ചെയ്യാനാണ് നടപടി എടുക്കുന്നത്. കണ്ണൂര്‍2 വില്ലേജിലെ ജി.പി.എസ് പോയിന്റുകള്‍ സ്ഥാപിക്കുന്നതിന് 15 കേന്ദ്രങ്ങളിലായി 30 സ്റ്റേഷനുകള്‍ കണ്ടെത്തി അന്തിമ അനുമതിക്കായി സര്‍വ്വേ ഡയറക്ടര്‍ക്കു നല്‍കി. ഫെബ്രുവരി ഒന്നു മുതല്‍ കണ്ണൂര്‍2 വില്ലേജിലെ കൈവശാതിര്‍ത്തികളുടെ ഡീമാര്‍ക്കേഷന്‍ ആരംഭിക്കും.












Click it and Unblock the Notifications