കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂര്‍ സയന്‍സ് പാര്‍ക്കില്‍ കൗതുകം പകരാന്‍ ഇനി കൂറ്റന്‍ ദിനോസറുകളും; ദിനോസറുകളുടെ നാലു തരം മാതൃകകള്‍ സയൻസ് പാർക്കിൽ വരവേൽക്കകാനെത്തും...

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ശാസ്ത്രകുതുകികള്‍ക്ക് വിസ്മയമേകാന്‍ കണ്ണൂര്‍ സയന്‍സ്പാര്‍ക്കില്‍ കൂറ്റന്‍ ദിനോസറുകളൊരുങ്ങുന്നു. പതിനഞ്ചുലക്ഷം രൂപ ചെലവിലാണ് സയന്‍സ്പാര്‍ക്കില്‍ ദിനോസറുകളുടെ രൂപം നിര്‍മിക്കുന്നത്. ഉള്‍ഭാഗം മെറ്റലും പുറംഭാഗം സിന്തറ്റിക് റബറും ഉപയോഗിച്ചാണ് ദിനോസറിന്റെ നിര്‍മാണം.

<strong>കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ചെക്കിംഗ് ഇ൯സ്പെക്ടർക്ക് ദാരുണാന്ത്യം, സംഭവം കല്ലമ്പലത്ത്!!</strong>കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ചെക്കിംഗ് ഇ൯സ്പെക്ടർക്ക് ദാരുണാന്ത്യം, സംഭവം കല്ലമ്പലത്ത്!!

ദിനോസറുകളുടെ നാലു തരം മാതൃകകള്‍ സയന്‍സ് പാര്‍ക്കിന്റെ മുന്‍വശത്തു നിര്‍മിക്കാനാണ് തീരുമാനം. ഭൂമുഖത്തുനിന്നും നൂറ്റാണ്ടുകള്‍ക്കു മുന്‍പെ അപ്രത്യക്ഷമായ ദിനോസറുകളെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം.ദിനോസറിനെ നേരില്‍ കാണുന്ന അനുഭവമുണ്ടാക്കുന്നതിനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.

Dinosar

ഇവയ്ക്കു പുറമേ മനുഷ്യന്റെ പരിണാമ ഘടന കൂടി ചിത്രീകരിക്കുമെന്ന് സയന്‍സ് പാര്‍ക്ക് അധികൃതര്‍ അറിയിച്ചു.കുരങ്ങില്‍ നിന്നും മനുഷ്യനിലേക്കുള്ള മാറ്റം വ്യക്തമാക്കുന്ന അഞ്ചു മാതൃകകളാണ് നിര്‍മിക്കുക.മനുഷ്യപരിണാമ ഘടന ഒരു മാസം കൊണ്ടു പൂര്‍ത്തീകരിക്കും. മൂന്നുലക്ഷം രൂപയാണ് ഇതിനു ചെലവു വരിക.

ആലക്കോട് കാര്‍ത്തികപുരം സ്വദേശി സനല്‍ജോസഫാണ് ഇരുമാതൃകകളും നിര്‍മിക്കുന്നത്.ഇതുകൂടാതെ ശാസ്ത്രവിദ്യാര്‍ഥികള്‍ക്കായി പാര്‍ക്കില്‍ വിപുലമായ ലാബും ഒരുക്കുന്നുണ്ട്.ഫിസിക്‌സ്, കെമിസ്ട്രി,വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും ഇവിടെ നിന്നും തങ്ങളുടെ പരീക്ഷണങ്ങള്‍ പ്രായോഗികമായി ചെയ്തുപഠിക്കാമെന്ന് സയന്‍സ് പാര്‍ക്ക് അധികൃതര്‍ അറിയിച്ചു.

English summary
Dinosar in Kannur science park
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X