Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ നിന്നും ദില്ലിയിലേക്ക് നേരിട്ട് വിമാനസര്‍വീസ്: തുടക്കം കുറിച്ചത് എയര്‍ ഇന്ത്യ!!

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നു ദില്ലിയിലേക്കു നേരിട്ട് വിമാന സര്‍വീസ് തുടങ്ങി. തിങ്കള്‍, വ്യാഴം ഒഴികെയുള്ള ദിവസങ്ങളിലാണ് ഡല്‍ഹിയിലേക്ക് എയര്‍ഇന്ത്യ വിമാന സര്‍വിസ് നടത്തുക. ദില്ലിയിലേക്കുള്ള എയര്‍ഇന്ത്യയുടെ വിമാന സര്‍വീസ് ഉച്ചയ്ക്ക് 3.30ന് പുറപ്പെട്ട് 6.45ന് എത്തും. കോഴിക്കോട്ടേക്ക് ഉച്ചയ്ക്ക് ഒന്നിന് പുറപ്പെട്ട് 1.30ന് എത്തും. ദില്ലിയില്‍ നിന്നു 9.05ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.15ന് എയര്‍ഇന്ത്യ കണ്ണൂരിലെത്തും. ഉച്ചയ്ക്ക് 2.15ന് കോഴിക്കോട് നിന്നു പുറപ്പെട്ട് 2.45ന് കണ്ണൂരിലെത്തിയ ശേഷമാണു 3.30ന് ദില്ലിക്കു തിരിക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവള യാത്രക്കാരെ ലക്ഷ്യമിട്ടാണ് എയര്‍ഇന്ത്യ സര്‍വിസ് തുടങ്ങിയത്.

എയര്‍ ഇന്ത്യ ദില്ലി സര്‍വീസ് എംഡി വി തുളസീദാസ് ഉദ്ഘാടനം ചെയ്തു. കിയാല്‍ സി.ഒ.ഒ ഉത്പല്‍ ബറുവ, എയര്‍ ഇന്ത്യ തിരുവനന്തപുരം മാനേജര്‍ ജേക്കബ്, കണ്ണൂര്‍ സ്റ്റേഷന്‍ മാനേജര്‍ സുധ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യ യാത്രക്കാര്‍ക്കു മധുരവും സമ്മാനിച്ചു. 31 മുതല്‍ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഇന്‍ഡിഗോ വിമാന സര്‍വീസ് തുടങ്ങിയിരുന്നു. കൊച്ചിയിലേക്കു രïും തിരുവനന്തപുരത്തേക്ക് ഒരുവിമാന സര്‍വിസിനും സ്വകാര്യ കമ്പനിയായ ഇന്‍ഡിഗോ തുടക്കമിട്ടത്. വിദേശവിമാനകമ്പിനികള്‍ കൂടുതല്‍ സര്‍വിസ് ആരംഭിക്കുമെന്നു പറഞ്ഞിരുന്നുവെങ്കിലും അവര്‍ പിന്നീടു പിന്‍മാറി.

flight11-15

ഇതോടെ ബാലാരിഷ്ടതകള്‍ മറികടന്നിട്ടില്ലാത്ത കിയാലിന് ആഭ്യന്തര സര്‍വിസിനെ കൂടുതല്‍ ആശ്രയിക്കേണ്ടിവന്നു. രാജ്യത്തിന്റെ വന്‍കിട നഗരങ്ങളിലേക്കുള്ള വിമാന സര്‍വിസ് സാധാരണക്കാരെയും ബിസിനസുകാരെയും കൂടുതല്‍ ആകര്‍ഷിക്കുമെന്നാണ് വിലയിരുത്തല്‍. ഇപ്പോള്‍ പ്രതിമാസം അറുപതിനായിരത്തിലേറെപ്പേര്‍ കണ്ണൂര്‍ വിമാനത്താവളത്തെ ആശ്രയിക്കുന്നുവെന്നാണ് കിയാലിന്റെ കണക്ക്. ഇതു ഒരുലക്ഷമാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം. ഇതുകൂടാതെ വിദേശരാജ്യങ്ങളിലേക്കുള്ള ചരക്കുകയറ്റുമതിയിലൂടെ വ്യാപാരലാഭവും ഈ സമ്പാത്തിക വര്‍ഷം മുതല്‍ കിയാല്‍ പ്രതീക്ഷിക്കുന്നുണ്ട്.


ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+