കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റെഡ് സോണായ 12 തദ്ദേശ സ്ഥാപനങ്ങളിൽ നിയന്ത്രണം കടുപ്പിച്ച് ജില്ലാ ഭരണകൂടം

  • By Desk
Google Oneindia Malayalam News

കണ്ണൂ​ര്‍: ജി​ല്ല​യി​ല്‍ ര​ണ്ടു​പേ​ര്‍​ക്ക് കൂ​ടി പുതുതായി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചതോടെ നിലപാട് കടുപ്പിച്ച് ജില്ലാ ഭരണകൂടം. ന്യൂ​മാ​ഹി പെ​രി​മു​ണ്ടേ​രി സ്വ​ദേ​ശി​യാ​യ 74 കാ​ര​നും മാ​ടാ​യി സ്വ​ദേ​ശി​യാ​യ 36കാ​രി​ക്കു​മാ​ണ് പു​തു​താ​യി വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​രു​വ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​തെന്ന് കണ്ടെത്തിയിരുന്നു. പെ​രി​മു​ണ്ടേ​രി സ്വ​ദേ​ശി ക​ഴി​ഞ്ഞ 11ന് ​ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും മാ​ടാ​യി സ്വ​ദേ​ശി ക​ഴി​ഞ്ഞ പ​ത്തി​ന് ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലു​മാ​ണ് സ്ര​വ​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​യ​ത്.

ലോക്ക്ഡൗണ്‍ കൊണ്ട് മാത്രം കാര്യമില്ല;കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യണമെന്നും ധനമന്ത്രിലോക്ക്ഡൗണ്‍ കൊണ്ട് മാത്രം കാര്യമില്ല;കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യണമെന്നും ധനമന്ത്രി

ഇ​തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 75 ആ​യി. ഇ​തു​വ​രെ 38 പേ​രാ​ണ് ജി​ല്ല​യി​ല്‍ രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ട​ത്. ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍​ ചികിത്സയിലിരുന്ന ഒരാൾ കഴിഞ്ഞ ദിവസം രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. നി​ല​വി​ല്‍ 59 പേ​ര്‍ ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും എ​ട്ടു​പേ​ര്‍ ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും ഏ​ഴു​പേ​ര്‍ ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും 36 പേ​ര്‍ അ​ഞ്ച​ര​ക്ക​ണ്ടി ജി​ല്ലാ കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലുമായി 7687 നിരീക്ഷണത്തിലുണ്ട്. വീ​ടു​ക​ളി​ൽ നിരീക്ഷണത്തിൽ കഴിയുന്നവർ ഉൾപ്പെടെ 7797 പേ​രാണ് ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​തു​വ​രെ ജി​ല്ല​യി​ല്‍​നി​ന്ന് 1314 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച​തി​ല്‍ 1063 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭ്യ​മാ​യി. 251 പരിശോധനാ ഫലങ്ങൾ കൂടി ല​ഭി​ക്കാ​നു​ണ്ട്.

 12 തദ്ദേശ സ്ഥാപനങ്ങളിൽ നിയന്ത്രണം

12 തദ്ദേശ സ്ഥാപനങ്ങളിൽ നിയന്ത്രണം

കോ​വി​ഡ് സ​മൂ​ഹ​വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ 12 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ടു​പ്പി​ച്ച് ജി​ല്ലാ ഭ​ര​ണ​കൂ​ടം രംഗത്തെത്തി. വൈ​റ​സി​ന്‍റെ വ്യാ​പ​ന​സാ​ധ്യ​ത പ​രി​ഗ​ണി​ച്ച് നാ​ല് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളെ റെ​ഡ് സോ​ണി​ലും എ​ട്ട് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളെ ഓ​റ​ഞ്ച് സോ​ണി​ലും ഉ​ള്‍​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്‌​ട​ര്‍ ഉ​ത്ത​ര​വാ​യി. ജി​ല്ല​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ സ​മ്പ​ര്‍​ക്കം​ മൂ​ല​മു​ള്ള കോ​വി​ഡ് ബാ​ധ കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്കി​യ​ത്. വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം, വീ​ടു​ക​ളി​ല്‍ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം എ​ന്നി​വ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളെ മൂ​ന്നു സോ​ണു​ക​ളാ​യി ത​രം​തി​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ജി​ല്ലാ ക​ള​ക്‌​ട​ര്‍ ടി വി സു​ഭാ​ഷ് വ്യ​ക്ത​മാ​ക്കി.

 കൂത്തുപറമ്പും കതിരൂരും പാട്യവും...

കൂത്തുപറമ്പും കതിരൂരും പാട്യവും...


കൂ​ത്തു​പ​റ​മ്പ് ന​ഗ​ര​സ​ഭ, പാ​ട്യം, ക​തി​രൂ​ര്‍, കോ​ട്ട​യം മ​ല​ബാ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളാ​ണ് റെ​ഡ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ത​ല​ശേ​രി, പാ​നൂ​ര്‍ ന​ഗ​ര​സ​ഭ​ക​ള്‍, ന്യൂ​മാ​ഹി, മൊ​കേ​രി, പ​ന്ന്യ​ന്നൂ​ര്‍, ചി​റ്റാ​രി​പ്പ​റ​മ്പ്, ചൊ​ക്ലി, ന​ടു​വി​ല്‍ പ​ഞ്ചാ​യ​ത്തു​ക​ള്‍ എ​ന്നി​വ​യാ​ണ് ഓ​റ​ഞ്ച് സോ​ണി​ല്‍ ഉ​ള്‍​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ മ​റ്റു ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ യെ​ല്ലോ സോ​ണി​ലാ​ണ്. അ​ഞ്ചോ അ​തി​ല​ധി​ക​മോ കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ളും ര​ണ്ടാ​യി​ര​ത്തി​ല്‍ കൂ​ടു​ത​ല്‍ ഹോം ​ക്വാ​റ​ന്‍റൈ​ന്‍ കേ​സു​ക​ളു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളെ​യാ​ണ് റെ​ഡ് സോ​ണി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ര​ണ്ടു​മു​ത​ല്‍ അ​ഞ്ചു​വ​രെ പോ​സി​റ്റീ​വ് കേ​സു​ക​ളും 500 മു​ത​ല്‍ 2000 വ​രെ ഹോം ​ക്വാ​റ​ന്‍റൈ​ന്‍ കേ​സു​ക​ളു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളാ​ണ് ഓ​റ​ഞ്ച് സോ​ണി​ല്‍ ഉ​ൾ​പ്പെ​ടു​ന്ന​ത്. റെ​ഡ്‌ സോ​ണ്‍ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ല്‍ മെ​ഡി​ക്ക​ല്‍ ഷോ​പ്പു​ക​ള്‍ ഒ​ഴി​കെ​യു​ള്ള ഒ​രു വ്യാ​പാ​ര​സ്ഥാ​പ​ന​വും തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കി​ല്ല. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളെ​ല്ലാം ത​ദ്ദേ​ശ​സ്ഥാ​പ​ന​ത​ല കോ​ള്‍ സെ​ന്‍റ​ര്‍ വ​ഴി വീ​ടു​ക​ളി​ലെ​ത്തി​ക്കും.

 കോൾ സെന്റർവഴി സാധനങ്ങളെത്തിക്കും

കോൾ സെന്റർവഴി സാധനങ്ങളെത്തിക്കും

ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളുടെ നേ​തൃ​ത്വത്തിലാണ് കോൾസെന്റർ വഴി ആവശ്യക്കാർക്ക് അവശ്യ സാധനങ്ങൾ എത്തിക്കുക. ഇ​വി​ട​ങ്ങ​ളി​ല്‍ റേ​ഷ​ന്‍​ക​ട​ക​ള്‍, മ​റ്റ് സി​വി​ല്‍ സ​പ്ലൈ​സ് ഷോ​പ്പു​ക​ള്‍, ബാ​ങ്കു​ക​ള്‍, മ​ത്സ്യ-​മാം​സ മാ​ര്‍​ക്ക​റ്റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ അ​ട​ച്ചി​ടും. റെ​ഡ് സോ​ണ്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ആ​ളു​ക​ളു​ടെ സ​ഞ്ചാ​രം ക​ര്‍​ശ​ന​മാ​യി നി​യ​ന്ത്രി​ക്കും. ആ​ളു​ക​ള്‍ വീ​ടു​ക​ള്‍​ക്കു പു​റ​ത്തി​റ​ങ്ങു​ന്ന​തും ഒ​രു​മി​ച്ചു​കൂ​ടു​ന്ന​തും ക​ര്‍​ശ​ന​മാ​യി ത​ട​യും. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പു​റ​മേ​നി​ന്നു​ള്ള​വ​ർ പ്ര​വേ​ശി​ക്കു​ന്ന​തി​നും വി​ല​ക്കു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ലെ മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​ര്‍, ഗ​ര്‍​ഭി​ണി​ക​ള്‍ തു​ട​ങ്ങി പ്ര​ത്യേ​ക ശ്ര​ദ്ധ ആ​വ​ശ്യ​മു​ള്ള​വ​രു​ടെ ആ​രോ​ഗ്യ​നി​ല ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​ര്‍ ദി​വ​സ​വും വി​ല​യി​രു​ത്തി ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.

Recommended Video

cmsvideo
കേരളത്തിലെ വവ്വാലുകളിൽ കൊറോണ വൈറസ് കണ്ടെത്തി | Oneindia Malayalam
 ഓറഞ്ച് സോണിലെ നിയന്ത്രണങ്ങൾ

ഓറഞ്ച് സോണിലെ നിയന്ത്രണങ്ങൾ

ഓ​റ​ഞ്ച് സോ​ണി​ൽ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ മെ​ഡി​ക്ക​ല്‍ ഷോ​പ്പു​ക​ള്‍, റേ​ഷ​ന്‍ ക​ട​ക​ള്‍, ബാ​ങ്കു​ക​ള്‍ എ​ന്നി​വ തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കും. അ​തേ​സ​മ​യം, അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ഏ​തൊ​ക്കെ പ്ര​ദേ​ശ​ങ്ങ​ളി​ല്‍, എ​ത്ര ക​ട​ക​ള്‍, എ​ത്ര​സ​മ​യം തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന​തി​നെ​ക്കു​റി​ച്ച് ത​ദ്ദേ​ശ​സ്ഥാ​പ​ന​ത​ല​ത്തി​ലു​ള്ള സേ​ഫ്റ്റി ക​മ്മി​റ്റി ച​ര്‍​ച്ച​ചെ​യ്തു തീ​രു​മാ​നി​ക്കും. കൂ​ടു​ത​ല്‍ പോ​സി​റ്റീ​വ് കേ​സു​ക​ളു​ള്ള​തും കൂ​ടു​ത​ല്‍ പേ​ര്‍ വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​തു​മാ​യ വാ​ര്‍​ഡു​ക​ളി​ല്‍ നി​യ​ന്ത്ര​ണം ക​ര്‍​ക്ക​ശ​മാ​ക്കു​ക​യും മ​റ്റി​ട​ങ്ങ​ളി​ല്‍ നി​യ​ന്ത്ര​ണ​ത്തി​ന് വി​ധേ​യ​മാ​യി ക​ട​ക​ള്‍ തു​റ​ക്കു​ക​യും ചെ​യ്യു​ന്ന​രീ​തി​യാ​ണ് ഇ​വി​ട​ങ്ങ​ളി​ല്‍ സ്വീകരിക്കുക.

English summary
Direction in 12 local bodies by District administration after new positive cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X